വടക്കാഞ്ചേരി ∙ അകമലയിലെ വനം വകുപ്പിന്റെ വന്യജീവി പരിപാലന- ചികിത്സാ കേന്ദ്രത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കുപ്പിപ്പാൽ കുടിച്ചു കഴിയുന്ന പുലിക്കുട്ടി ഓരോ ദിവസം കഴിയുന്തോറും വളർച്ചയുടെ ലക്ഷണങ്ങൾ പ്രകടമാക്കി ഉഷാറാവുന്നു. മൂന്നാഴ്ചയോളം പ്രായമായതോടെ നാലു കാലിൽ പിച്ച വയ്ക്കാനുള്ള ശ്രമം തുടങ്ങി. ആദ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കാഞ്ചേരി ∙ അകമലയിലെ വനം വകുപ്പിന്റെ വന്യജീവി പരിപാലന- ചികിത്സാ കേന്ദ്രത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കുപ്പിപ്പാൽ കുടിച്ചു കഴിയുന്ന പുലിക്കുട്ടി ഓരോ ദിവസം കഴിയുന്തോറും വളർച്ചയുടെ ലക്ഷണങ്ങൾ പ്രകടമാക്കി ഉഷാറാവുന്നു. മൂന്നാഴ്ചയോളം പ്രായമായതോടെ നാലു കാലിൽ പിച്ച വയ്ക്കാനുള്ള ശ്രമം തുടങ്ങി. ആദ്യത്തെ നാലാഴ്ച തലച്ചോറിന്റെ വളർച്ചയാണ് പ്രധാനം. തുടർന്നാണു കായിക വളർച്ച ആരംഭിക്കുക.

പുലിക്കുട്ടിയെ തള്ളപ്പുലിക്കു കൊണ്ടുപോകാൻ പാകത്തിൽ വച്ചു കൊടുത്ത് വനത്തിലേക്കു തന്നെ തിരിച്ചയയ്ക്കണമെന്നു വനം വകുപ്പ് അധികൃതർക്കും പരിസ്ഥിതി പ്രവർത്തകർക്കും അഭിപ്രായമുണ്ടെങ്കിലും തള്ളപ്പുലിയെ വീണ്ടും അവിടേക്ക് ആകർഷിക്കുന്നതിൽ പ്രാദേശിക തലത്തിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്. നാലാഴ്ച നാട്ടിൽ പിന്നിട്ട കുഞ്ഞിനെ തള്ളപ്പുലി തിരികെ വനത്തിലേക്കു കൊണ്ടുപോകാനുള്ള സാധ്യതയും കുറവാണെന്നു വിദഗ്ധർ പറയുന്നു.

ADVERTISEMENT

തീരുമാനം വൈകിയാൽ പുലിക്കുട്ടിയെ മൃഗശാലയിലേക്കു മാറ്റേണ്ടി വരുമെന്നാണു വനം വകുപ്പ് പറയുന്നത്. സർക്കാർ തലത്തിൽ തീരുമാനം ഉണ്ടായാലേ നടപ്പാക്കാനാവൂ എന്ന നിലപാടിലാണു വനം വകുപ്പ്. പുലിക്കുട്ടിക്ക് അമ്മപ്പുലിയുടെ ‘സാന്നിധ്യം’ അനുഭവപ്പെടാനായി വലിയ പാവയെ കൂട്ടിൽ വച്ചിട്ടുണ്ട്. അതിനോടു ചേർന്നാണു പുലിക്കുട്ടി കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഇതോടെ അമ്മയെത്തേടിയുള്ള കരച്ചിൽ കുറച്ചു കുറഞ്ഞു.