തൃശൂർ∙ കേരളത്തിലെ വിഷുക്കാലം ചൈനയ്ക്കു വിപണിക്കാലം. പൊഴിഞ്ഞുവീഴാത്തതും നിറം മങ്ങാത്തതുമായ പ്ലാസ്റ്റിക് കണിക്കൊന്നപ്പൂക്കൾ വിപണിയിൽ സുലഭം. ചൈനയിലെ ഗാങ്ചൗവിലാണ് ഈ കൊന്നപ്പൂക്കൾ നിർമിക്കുന്നതെന്നു കച്ചവടക്കാർ പറയുന്നു. തൃശൂരിൽ നിന്ന് ഒറിജിനൽ കൊന്നപ്പൂക്കൾ ചൈനയിൽ എത്തിച്ചുകൊടുത്താണു വർഷങ്ങൾക്കു മുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ കേരളത്തിലെ വിഷുക്കാലം ചൈനയ്ക്കു വിപണിക്കാലം. പൊഴിഞ്ഞുവീഴാത്തതും നിറം മങ്ങാത്തതുമായ പ്ലാസ്റ്റിക് കണിക്കൊന്നപ്പൂക്കൾ  വിപണിയിൽ സുലഭം. ചൈനയിലെ ഗാങ്ചൗവിലാണ് ഈ കൊന്നപ്പൂക്കൾ നിർമിക്കുന്നതെന്നു കച്ചവടക്കാർ പറയുന്നു. തൃശൂരിൽ നിന്ന് ഒറിജിനൽ കൊന്നപ്പൂക്കൾ ചൈനയിൽ എത്തിച്ചുകൊടുത്താണു വർഷങ്ങൾക്കു മുൻപ് പ്ലാസ്റ്റിക് പൂക്കൾ അതേ നിറത്തിൽ നിർമിച്ചു തുടങ്ങിയതത്രെ. എന്തായാലും സംഗതി ‘ഒറിജിനലിനെ’ വെല്ലും.

സൂക്ഷിച്ചുവച്ചാൽ അടുത്ത വിഷുവും ഉഷാർ. 50 –60 രൂപയാണ് ഒരു കുടന്നയ്ക്കുള്ള വില. പായ്ക്കറ്റ് ഒന്നിന് 650 രൂപ. ദിവസവും 150 കെട്ട് വീതം വിറ്റഴിയുന്നുണ്ടെന്നു കട ഉടമകൾ പറയുന്നു. കണിവയ്ക്കാൻ ഫൈബർ, പൾപ്പ് എന്നിവയിൽ നിർമിച്ച രണ്ടു തരം കൃഷ്ണ വിഗ്രഹങ്ങളും വിപണിയിലുണ്ട്. ഫൈബർ വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. 75 രൂപ മുതലാണ് വില 6000 രൂപ വരെ വിലയുള്ള ഫൈബർ വിഗ്രഹങ്ങളും ഉണ്ട്. കഴുകി ഉപയോഗിക്കാമെന്നതും പൊട്ടില്ല എന്നതുമാണ് ഗുണങ്ങൾ.  

ADVERTISEMENT

പടക്കം അടിപൊളി; കട്ടപ്പുകയ്ക്കു വിട

പകൽ മഴ മാറി നിന്ന ഇന്നലെ പടക്കക്കടകളിൽ വൻ വിഷുത്തിരക്ക്. അടുത്ത രണ്ടു ദിവസങ്ങളിൽ നല്ല കച്ചവടം പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ പറയുന്നു. മത്താപ്പ്, മാലപ്പടക്കം എന്നിവ കുറവാണ്. കൂടുതൽ പുക പരത്തി വായു മലിനീകരണം കൂട്ടും എന്നുള്ളതിനാൽ ഇവയുടെ നിർമാണം കുറച്ചിരുന്നു. കടുത്തപുകയും മലിനീകരണവുമുള്ള പടക്കങ്ങൾക്കു നിയന്ത്രണമുണ്ട്. മേശപ്പൂ, കമ്പിത്തിരി, ചക്രം ഇവയ്ക്കാണ് ഏറ്റവും ഡിമാൻഡ്. വില പക്ഷേ, കത്തിക്കയറിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ 10–15% കൂടുതൽ.