തൃശൂർ ∙ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും വരും ദിവസങ്ങളിൽ മുന്നറിയിപ്പു നൽകുകയും ചെയ്ത സാഹചര്യത്തിൽ ജില്ല ആശങ്കയിൽ. കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇരിങ്ങാലക്കുടകൂടൽമാണിക്യക്ഷേത്രത്തിൽ 17 ആനകളുടെ അകമ്പടിയോടെ നടത്താറുള്ള പകൽ ശീവേലി കനത്ത മഴയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും വരും ദിവസങ്ങളിൽ മുന്നറിയിപ്പു നൽകുകയും ചെയ്ത സാഹചര്യത്തിൽ ജില്ല ആശങ്കയിൽ. കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇരിങ്ങാലക്കുടകൂടൽമാണിക്യക്ഷേത്രത്തിൽ 17 ആനകളുടെ അകമ്പടിയോടെ നടത്താറുള്ള പകൽ ശീവേലി കനത്ത മഴയും വെള്ളക്കെട്ടും മൂലം ആനകളും മേളവും ഇല്ലാതെ നടത്തി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

∙കൊടകര കാവിൽപ്പാടത്ത് വീടുകളിലേക്കു വെള്ളം കയറി. ഇരുപതോളം വീടുകൾ വെള്ളത്തിൽ

ADVERTISEMENT

∙ഇല്ലിക്കൽ ഡാമിന്റെ തെക്കു ഭാഗത്തെ ഇറിഗേഷൻ ബണ്ട് റോഡ് ഇടിഞ്ഞു.

∙മാള പുത്തൻചിറ പഞ്ചായത്തിലെ പിണ്ടാണി പടിഞ്ഞാറേ മിച്ചഭൂമി കോളനിയിലെ 7 വീടുകൾ വെള്ളക്കെട്ടിലായി. പിണ്ടാണിയിൽ വീട്ടുമതിൽ തകർന്നുവീണു.

∙മുരിയാട് പുല്ലൂർ മുടിച്ചിറയുടെ സംരക്ഷണ ഭിത്തി തകർന്നു.

∙രണ്ട് ദുരിതാശ്വാസ ക്യാംപുകൾ. കൊടകര ഗവ. എൽപി സ്കൂളിൽ ഒരു കുടുംബം. എറിയാട് സൈക്ലോൺ ഷെൽട്ടറിൽ 2 കുടുംബം.

ADVERTISEMENT

അടിയന്തര സാഹചര്യം: ഒരുക്കങ്ങൾ വിലയിരുത്തി

തൃശൂർ ∙ ജില്ലയിൽ റെഡ് അലർട്ട് സാഹചര്യത്തിൽ വിവിധ വകുപ്പ് മേധാവികളുടെയും തഹസിൽദാർമാരുടെയും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മഴ തുടർന്നാൽ വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഏതു സാഹചര്യവും നേരിടാൻ എല്ലാ വകുപ്പുകളും സജ്ജരായിരിക്കണമെന്ന് കലക്ടർ നിർദേശം നൽകി.

ജില്ലയിലെ അപകട സാധ്യതയുള്ള മലയോര മേഖലകളിലുള്ളവർക്കും മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിലുള്ളവർക്കും മഴ ശക്തമാകുന്ന പക്ഷം മാറിത്താമസിക്കാൻ നോട്ടിസ് നൽകി. ജില്ലാ ഭരണകൂടം വിവിധ വകുപ്പുകൾക്ക് നൽകിയ നിർദേശങ്ങൾ:

∙തീരപ്രദേശം, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം

ADVERTISEMENT

∙കെഎസ്ഇബി കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിപ്പിക്കണം

∙ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസ്, ഫയർഫോഴ്സ്, ജലസേചന വകുപ്പുകൾ സജ്ജമായിരിക്കണം. ജില്ലാ കൺട്രോൾ റൂമിൽ റവന്യു, പൊലീസ്, ഫയർ, കെഎസ്ഇബി, ഇറിഗേഷൻ ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിയോഗിച്ചു.

∙ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിൽ ഖനനം, കിണർ കുഴിക്കൽ പോലുള്ള പ്രവൃത്തികൾ നിർത്തിവയ്ക്കണം

∙തോടുകൾ, ഡ്രെയിനേജുകൾ എന്നിവിടങ്ങളിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് ചുമതല.

∙ചൂണ്ടയിടാനും കുളിക്കാനുമായി ഇറങ്ങുന്ന കുട്ടികൾക്ക് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.

ജില്ലയിൽ ഇന്ന് റെഡ് ‌അലർട്ട്

ത‌ൃശൂർ∙ ജില്ലയിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യത. റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 19നു മഴ സാധാരണ നിലയിലേയ്ക്കെത്തും. ഇപ്പോഴത്തെ മഴ 19 വരെ നിലനിൽക്കുമെന്നാണു പ്രവചനം. തീരത്ത് ശക്തമായ കാറ്റുണ്ടാവാനും സാധ്യതയുണ്ട്. മീൻപിടിത്തത്തിനു കടലിൽ പോകരുത്,

ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ പുഴകളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങരുത്, ക്യാംപുകളിലേക്കു മാറേണ്ട സാഹചര്യമുള്ളവർ കരുതിയിരിക്കുക, വൈദ്യുതി ലൈനുകൾ പൊട്ടിവീഴാനുള്ള സാധ്യതയുള്ളതിനാൽ അതിരാവിലെ പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, രാത്രിയാത്രകൾ ഒഴിവാക്കുക, വിനോദസഞ്ചാരികൾ താമസസ്ഥലത്തു തുടരുക എന്നീ നിർദേശങ്ങൾ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചു.