തൃശൂർ ∙ ട്രെയിനുകളിലെ പതിവുയാത്രക്കാരുടെ എണ്ണത്തിൽ മൂന്നിലൊന്നിടിവ്. കോവിഡിനു ശേഷം ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലെത്തിയെങ്കിലും സ്ഥിരം യാത്രക്കാരിൽ ഭൂരിപക്ഷവും തിരികെയെത്തിയിട്ടില്ലെന്നു കണക്കുകൾ തെളിയിക്കുന്നു. തൃശൂർ സ്റ്റേഷനിൽ 2019 ജൂലൈയിൽ 4 ലക്ഷത്തിലധികം പതിവുയാത്രക്കാരും 2600 സീസൺ ടിക്കറ്റുകാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ട്രെയിനുകളിലെ പതിവുയാത്രക്കാരുടെ എണ്ണത്തിൽ മൂന്നിലൊന്നിടിവ്. കോവിഡിനു ശേഷം ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലെത്തിയെങ്കിലും സ്ഥിരം യാത്രക്കാരിൽ ഭൂരിപക്ഷവും തിരികെയെത്തിയിട്ടില്ലെന്നു കണക്കുകൾ തെളിയിക്കുന്നു. തൃശൂർ സ്റ്റേഷനിൽ 2019 ജൂലൈയിൽ 4 ലക്ഷത്തിലധികം പതിവുയാത്രക്കാരും 2600 സീസൺ ടിക്കറ്റുകാരും യാത്രചെയ്തപ്പോൾ കഴിഞ്ഞ ജൂലൈയിൽ യാത്ര ചെയ്തതു 1.30 ലക്ഷം യാത്രക്കാരും ഇരുനൂറിലേറെ സീസൺ ടിക്കറ്റുകാരും മാത്രം.

പതിവു യാത്രക്കാരുടെ ആശ്രയമായിരുന്ന പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളായി രൂപംമാറി ടിക്കറ്റ് നിരക്ക് വർധിച്ചതാകാം കാരണമെന്നു സൂചനയുണ്ട്. കോവിഡ് എത്തിയപ്പോൾ നിർത്തിവച്ച ഒട്ടുമിക്ക ട്രെയിനുകളും ഓട്ടം പുനരാരംഭിച്ചിട്ടും പതിവുയാത്രക്കാരുടെ എണ്ണത്തിൽ ഭീമമായ കുറവു തുടരുകയാണ്. പഴയ പാസഞ്ചർ വണ്ടികളെല്ലാം എക്സ്പ്രസ് നിരക്കിൽ പ്രത്യേക വണ്ടികളായാണ് ഇപ്പോൾ ഓടുന്നത്.

ADVERTISEMENT

പകൽ യാത്രയ്ക്കു റിസർവേഷൻ ആവശ്യമില്ലാത്ത സ്ലീപ്പർ ടിക്കറ്റുകൾ നൽകുന്നുമില്ല. ഇവയൊക്കെ പതിവുയാത്രക്കാരുടെ എണ്ണം കുറയാനിടയാക്കി. തൃശൂർ സ്റ്റേഷനിൽ 2019 ജൂലൈയിൽ 3 കോടി രൂപയായിരുന്നു പതിവു യാത്രക്കാരിൽ നിന്നുള്ള ടിക്കറ്റ് വരുമാനം. സീസൺ ടിക്കറ്റുകാരിൽ നിന്ന് 9.50 ലക്ഷം രൂപയും. കഴിഞ്ഞ ജൂലൈയിൽ പതിവു യാത്രക്കാരിൽ നിന്നു ലഭിച്ചതു 1.25 കോടി രൂപ മാത്രം. സീസൺ ടിക്കറ്റുകാരിൽ നിന്നു ലഭിച്ചത് 4.25 ലക്ഷം രൂപയും.

എന്നാൽ, പതിവുയാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞിട്ടും ടിക്കറ്റ് വരുമാനം ആനുപാതികമായി കുറഞ്ഞിട്ടില്ല. പാസഞ്ചറിൽ നിന്ന് എക്സ്പ്രസിലേക്ക് ടിക്കറ്റ് നിരക്ക് ഉയർന്നതാണു കാരണം. പതിവു യാത്രക്കാരിൽ നിന്നു കോവിഡിനു മുൻപുവരെ ലഭിച്ച വരുമാനത്തേക്കാൾ 43% കുറവാണ് ഇപ്പോഴുള്ളത്. രാവിലെ 6നും രാത്രി 9നും ഇടയിൽ യാത്രയ്ക്കു റിസർവേഷനില്ലാതെ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് നൽകുന്ന ഏർപ്പാടും നിലച്ചു. 

ADVERTISEMENT

റെയിൽവേയ്ക്കു കുലുക്കമില്ല, റിസർവേഷൻ ധാരാളം

ഹ്രസ്വദൂര, പതിവുയാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി ഇടിഞ്ഞെങ്കിലും റെയിൽവേ കുലുങ്ങാത്തതു റിസർവേഷൻ യാത്രക്കാരുടെ ബലത്തിലാണ്. കോവിഡിനു ശേഷം റിസർവ്ഡ് യാത്രക്കാരുടെ എണ്ണത്തിൽ 20% കുറവുണ്ടായെങ്കിലും വരുമാനത്തിൽ നേരിയ ഇടിവു മാത്രമേയുള്ളൂ. തൃശൂർ സ്റ്റേഷനിൽ 2019 ജൂലൈയിൽ 16,000 റിസർവ്ഡ് ടിക്കറ്റുകളിലായി 32,000 യാത്രക്കാരിൽ നിന്ന് 1.10 കോടി രൂപയാണു വരുമാനം ലഭിച്ചത്.

ADVERTISEMENT

കഴിഞ്ഞ ജൂലൈയിൽ 14,000 റിസർവ്ഡ് ടിക്കറ്റുകളിലായി 24,000 യാത്രക്കാരിൽ നിന്നു ലഭിച്ചത് ഒരു കോടിയിലേറെ രൂപയുടെ വരുമാനം. പൂങ്കുന്നം സ്റ്റേഷനിൽ റിസർവ്ഡ് ടിക്കറ്റ‍ുകളിൽ നിന്ന് 19 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 23 ലക്ഷമായി ഉയർന്നു. ഇതോടെ റിസർവ്ഡ് യാത്രക്കാരെ മാത്രം പ്രോൽസാഹിപ്പിക്കുന്ന നയത്തിലേക്കു റെയിൽവേ സ്ഥിരമായി മാറാനുള്ള സാധ്യത ആശങ്ക ഉയർത്തുന്നുണ്ട്.