കുഴൂർ ∙ കോടികൾ മുടക്കി സ്ഥലവും സൗകര്യങ്ങളും ഒരുക്കിയിട്ടും പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ കെപ്ക്കോ കോഴിത്തീറ്റ ഫാക്ടറി. കേരള പൗൾട്രി ഡെവലെപ്മെന്റ് കോർപറേഷന്റെ കീഴിലാണ് കുഴൂരിലെ ഫാക്ടറി. 1993 ൽ ശിലാസ്ഥാപനം നടത്തി 3 പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രവർത്തനം ആരംഭിച്ചില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഴൂർ ∙ കോടികൾ മുടക്കി സ്ഥലവും സൗകര്യങ്ങളും ഒരുക്കിയിട്ടും പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ കെപ്ക്കോ കോഴിത്തീറ്റ ഫാക്ടറി. കേരള പൗൾട്രി ഡെവലെപ്മെന്റ് കോർപറേഷന്റെ കീഴിലാണ് കുഴൂരിലെ ഫാക്ടറി. 1993 ൽ ശിലാസ്ഥാപനം നടത്തി 3 പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രവർത്തനം ആരംഭിച്ചില്ല. ഇപ്പോൾ ഫാക്ടറിയും പരിസരവും കാടുകയറി ഇഴജന്തുക്കളുടേയും മറ്റും വിഹാര കേന്ദ്രമായിയിരിക്കുകയാണ്.

പദ്ധതി ആരംഭിക്കാൻ കഴിഞ്ഞ 2 ബജറ്റുകളിലായി 19 കോടി രൂപ വകയിരുത്തിയതായി വി.ആർ. സുനിൽകുമാർ എംഎൽഎ അറിയിച്ചു. എന്നാൽ, നടപടികൾക്ക് ഒച്ചിന്റെ വേഗതയാണ്. പ്രവർത്തന മൂലധനം ഇല്ലാത്തതാണ് പ്രധാന കാരണമായി വിലയിരുത്തുന്നത്.കോഴി വളർത്തൽ ഏറെയുണ്ടായിരുന്ന കുഴൂരിൽ ഫാക്ടറി ആരംഭിക്കാനുള്ള നിർദേശം മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റേതായിരുന്നു. പദ്ധതിക്കായി 6 ഏക്കർ സ്ഥലം വാങ്ങി. 

ADVERTISEMENT

 ഒരു കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. തുടർന്ന് യുഡിഎഫ് കാലഘട്ടങ്ങളിൽ 20 കോടി രൂപ ചെലവഴിച്ച് കെട്ടിടങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. എന്നാൽ, പൂർത്തീകരണത്തിനു ഈ തുക അപര്യാപ്തമായതോടെ പ്രവർത്തന സ്വപ്നങ്ങൾക്ക് വീണ്ടും മങ്ങലേറ്റു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലഘട്ടത്തിൽ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 19 കോടി രൂപ ചെലവഴിച്ച് നിർമാണജോലികൾ നടത്തുകയും 2011 ൽ പുനർനിർമാണോദ്ഘാടനം നിർവഹിക്കുകയും ചെയ്തത്.

തുടർന്ന് ഫാക്ടറിയുടെ ഉൽപാദന ഉദ്ഘാടനവും നിർവഹിച്ചത് ഉമ്മൻചാണ്ടിയാണ്. തുടർന്നുള്ള സർക്കാരുകളുടെ കാലത്ത് പദ്ധതിയെ ചലിപ്പിക്കാൻ സാധിച്ചതുമില്ല.അധികൃതരും ജനപ്രതിനിധികളും കോടികളുടെ കണക്കുകൾ പറഞ്ഞ് ഊറ്റം കൊള്ളുമ്പോൾ പദ്ധതി എന്നു പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന ചോദ്യത്തിനു ഉത്തരം ബാക്കിയാണ്.