തൃശൂർ ∙ ഘടോൽക്കചന്റെ ഗദയും അഭിമന്യുവിന്റെ അമ്പും ഏറ്റുമുട്ടി തീ പാറുന്നു, ഒരാൾ അമ്പെയ്ത് തീ നിറയ്ക്കുമ്പോൾ മഴ പെയ്യിച്ച് അത് അണയ്ക്കുന്ന എതിരാളി, ശശിരേഖയുടെയും അഭിമന്യുവിന്റെയും പ്രണയ‌രംഗങ്ങൾക്കിടയിലൂടെ പറന്നെത്തുന്ന പറവകൾ... മഹാഭാരതത്തിലെ പരിചിതമല്ലാത്ത കഥ ആധുനിക സാങ്കേതികവിദ്യകൾ ഉൾച്ചേർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഘടോൽക്കചന്റെ ഗദയും അഭിമന്യുവിന്റെ അമ്പും ഏറ്റുമുട്ടി തീ പാറുന്നു, ഒരാൾ അമ്പെയ്ത് തീ നിറയ്ക്കുമ്പോൾ മഴ പെയ്യിച്ച് അത് അണയ്ക്കുന്ന എതിരാളി,  ശശിരേഖയുടെയും അഭിമന്യുവിന്റെയും പ്രണയ‌രംഗങ്ങൾക്കിടയിലൂടെ പറന്നെത്തുന്ന പറവകൾ... മഹാഭാരതത്തിലെ പരിചിതമല്ലാത്ത കഥ ആധുനിക സാങ്കേതികവിദ്യകൾ ഉൾച്ചേർത്ത് അവതരിപ്പിച്ചപ്പോൾ തെലങ്കാന വെങ്കിടേശ്വര സുരഭി തിയറ്ററിന്റെ ‘മായാ ബസാർ’ സദസ്സ് കീഴടക്കി. രംഗപടങ്ങൾ അരങ്ങത്ത് അവതരിപ്പിക്കുന്നതിലെയും വെളിച്ച സംവിധാനത്തിന്റെയും മനോഹരമായ സമന്വയത്തിന്റെ വിസ്മയക്കാഴ്ച ഇന്നലെ നഷ്ടപ്പെട്ടവർക്ക് ഇന്ന് കൂടി അവസരം. 

രാവിലെ 11ന് ‘മായാ ബസാർ’ വീണ്ടും പ്രദർശിപ്പിക്കും. അഭിമന്യുവിന്റെ പ്രണയം വിവാഹത്തിൽ‌ എത്തുന്നതിലുള്ള തടസ്സങ്ങൾ നീക്കാൻ ശ്രീകൃഷ്ണൻ ഘടോൽക്കചനെ നിയോഗിക്കുന്നതും ഘടോൽക്കചൻ അതിനായി ഒരു മായാവിപണി ഉണ്ടാക്കുന്നതുമാണ് നാടകം. മലയാളികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത കഥാസന്ദർഭമായതു കൊണ്ടുള്ള പുതുമയ്ക്കൊപ്പം തന്നെ സാങ്കേതികത്തികവ് കൊണ്ടുള്ള വിസ്മയവും ഉണ്ട്. 

ADVERTISEMENT

പ്രപഞ്ചത്തോട് അതീന്ദ്രിയമായി ബന്ധപ്പെടാനുള്ള ഒരു സ്ത്രീയുടെ ശ്രമങ്ങളും പ്രപഞ്ചത്തിന്റെ നിഗൂഢതകളും സമന്വയിപ്പിച്ച് അവതരിപ്പിച്ച ‘ബ്ലാക്ക് ഹോൾ’ എന്ന നാടകവും ഇന്ന് വീണ്ടും പ്രദർശിപ്പിക്കും. മഹാരാഷ്ട്രയിൽ നിന്നുള്ള ഈ നാടകത്തിന്റെ സംവിധായിക ജ്യോതി ദ്രോംഗെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന  മനുഷ്യന്റെ അബോധമനസ്സിൽ  ഉറഞ്ഞുകൂടുന്ന പാപചിന്തകളെ അനാവരണം ചെയ്യുന്ന ‘ആർക്ടിക്’ എന്ന മലയാള നാടകവും ഇന്നലെ അരങ്ങേറി. ഇടം ശാസ്താംകോട്ടയ്ക്കു വേണ്ടി കെ.ആർ.രമേഷ് സംവിധാനം ചെയ്തതാണ് ഇത്. തായ്‌വാനിൽ നിന്നുള്ള ‘ഹീറോ ബ്യൂട്ടി’ ഒപ്പറേ ഇന്നലെയും നിറഞ്ഞ സദസ്സിനു മുൻപിൽ പ്രദർശനം നടത്തി. നാടകപരിചയം

യഥാർഥ സംഭവം; ആ അമ്മയും മകനും അരങ്ങിൽ

ടോൾഡ് ബൈ മൈ മദർ‌ – ലെബനനിലെ കാണാതാകുന്ന മനുഷ്യരുടെയും അതിന്റെ പേരിൽ കുടുംബങ്ങൾ അനുഭവിക്കുന്ന വ്യഥകളും പറയുന്ന നാടകം. സിറിയയിലേക്ക് ചാവേറാകാൻ പോകുന്ന മകൻ അബ്ബാസും അവനെ തിരിച്ചുകൊണ്ടുവരുന്ന അമ്മ ലൈലയും അഭിനേതാക്കളായി വേദിയിൽ എത്തുന്നുവെന്ന പ്രത്യേകത ഈ നാടകത്തിനുണ്ട്. അതിനാൽ ജീവിതംതന്നെ നാടകമായി മാറുന്നു. യഥാർ‌ഥ സംഭവത്തിലെ കഥാപാത്രങ്ങൾ തന്നെ അരങ്ങിലെത്തുന്നു. അറബ് പരമ്പരാഗത സംഗീതത്തിൽ നാഗരിക ശബ്ദങ്ങൾ ഇഴചേർത്ത സംഗീതമാണ് അകമ്പടി. സംവിധാനം അലി ചഹ്റോർ. ‌

പ്രദർശനം: ആക്ടർ മുരളി തിയറ്ററിൽ രാത്രി 7ന്

ADVERTISEMENT

നാടകോത്സവം ഇന്ന്

ബ്ലാക്ക് ബോക്സ്– ബ്ലാക്ക് ഹോൾ (മഹാരാഷ്ട്ര) – 4.00

കെ.ടി.മുഹമ്മദ് തിയറ്റർ– മായാ ബസാർ (തെലങ്കാന)– രാവിലെ 11.30

ആക്ടർ മുരളി തിയറ്റർ– ടോൾഡ് ബൈ മൈ മദർ (ലെബനൻ) – 7.00

ADVERTISEMENT

പവിലിയൻ– പുള്ളി പറവ (ലക്ഷദ്വീപ് സംഘത്തിന്റെ സംഗീത പരിപാടി)– 8.45

കില– മാസ്റ്റർ‌ ക്ലാസ്– എം.കെ.റെയ്ന– രാവിലെ 8.00

ആർ‌ട്ടിസ്റ്റ് സുജാതൻ ഗാലറി– നാടക പ്രവർത്തകരുമായി മുഖാമുഖം– രാവിലെ 11.00‌, പ്രഭാഷണം– 2.00