തൃശൂർ ∙ ശുചീകരണത്തിലും ഹാരാർപ്പണത്തിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 23 കേരള ബറ്റാലിയൻ എൻസിസി കെഡ‍റ്റ്സിന്റെ ഗാന്ധിജയന്തി ദിനം. അവർക്കതു ഗാന്ധിജിയുടെ സന്ദേശം പൂർണമായും ജീവിതത്തിൽ പകർത്താനുള്ള ദിവസമായിരുന്നു; സ്നേഹത്തിന്റെയും സേവനത്തിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ശുചീകരണത്തിലും ഹാരാർപ്പണത്തിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 23 കേരള ബറ്റാലിയൻ എൻസിസി കെഡ‍റ്റ്സിന്റെ ഗാന്ധിജയന്തി ദിനം. അവർക്കതു ഗാന്ധിജിയുടെ സന്ദേശം പൂർണമായും ജീവിതത്തിൽ പകർത്താനുള്ള ദിവസമായിരുന്നു; സ്നേഹത്തിന്റെയും സേവനത്തിന്റെയും പ്രവൃത്തിദിനം. 

ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കെഡറ്റ്സ്

ലോക വയോജന ദിനത്തിന്റെ തൊട്ടടുത്ത ദിവസം ഗാന്ധിജിയുടെ ജന്മദിനം ആഘോഷിക്കാൻ കെഡറ്റ്സ് തിരഞ്ഞെടുത്തതു കേരള സർക്കാരിന്റെ  സാമൂഹികനീതി വകുപ്പിനു കീഴിൽ രാമവർമപുരത്തുള്ള വൃദ്ധസദനമായിരുന്നു. രാവിലെ സദനത്തിനു മുന്നിലെ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി ഗാന്ധിസ്മരണകൾ പങ്കുവച്ച് ആരംഭിച്ച ശുചീകരണം അഞ്ചു മണിക്കൂർ നീണ്ടു. പുല്ലു വളർന്നു കാടുപിടിച്ച പരിസരം 42 കെഡറ്റ്സ് ചേർന്നു വൃത്തിയാക്കി മനോഹരമാക്കി.

ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കെഡറ്റ്സ്
ADVERTISEMENT

സദനത്തിലെ അന്തേവാസികളായ മുത്തച്ഛൻമാരും മുത്തശ്ശികളും ഒപ്പം ജീവനക്കാരും ചേർന്നു കുട്ടികൾക്കു നൽകിയ മധുരം അവർ ഇരട്ടിയാക്കി തിരികെ നൽകി. സേവനവാരത്തിൽ ഒതുങ്ങരുത് ഗാന്ധിസ്മരണയെന്നും അതു സ്നേഹത്തിന്റെ അടയാളമാക്കി മാറ്റണമെന്നും ആഗ്രഹിച്ച വിദ്യാർഥികൾ ദിവസങ്ങൾക്കു മുൻപു തന്നെ കഴിയുന്നത്ര പണം സമാഹരിച്ചിരുന്നു. അതുകൊണ്ടു വാങ്ങിയ അരി, പലവ്യഞ്ജനങ്ങൾ, ചായപ്പൊടി, ബിസ്കറ്റ്  തുടങ്ങി പത്തോളം ഭക്ഷ്യവസ്തുക്കൾ അവർ അന്തേവാസികൾക്കു സമ്മാനിച്ചു.

പ്രിൻസിപ്പൽ ജയലക്ഷ്മി ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു.

സ്കൂൾ പ്രിൻസിപ്പൽ എം. ജയലക്ഷ്മി ചടങ്ങിൽ അധ്യക്ഷയായി. സത്യസന്ധതയിലും അഹിംസയിലും അധിഷ്ഠിതമായ ഗന്ധിജിയുടെ  ജീവിതമൂല്യങ്ങൾ ഉൾക്കൊള്ളാനും വയോജനങ്ങളോട് അനുഭാവത്തോടെയും സഹാനുഭൂതിയോടെയും പെരുമാറാനും പ്രിൻസിപ്പൽ കുട്ടികളോടായി പറഞ്ഞു. എൻസിസി ഓഫിസർ ക്യാപ്റ്റൻ സംഗീത ശ്രീനിവാസൻ പരിപാടിക്ക് നേതൃത്വം നൽകി. വൃദ്ധസദനം സൂപ്രണ്ട് കെ.രാധിക, മേട്രൻ എം.എസ്.സരിത, വാർഡൻ കെ.എസ്.അജീഷ്, ബറ്റാലിയൻ പ്രതിനിധി ഹവിൽദാർ എൻ.ആർ.നിനേഷ് എന്നിവർ പങ്കെടുത്തു.

ശുചീകരണിത്തിനു ശേഷം കെ‍ഡറ്റ്സ് എൻസിസി ഓഫിസർ ക്യാപ്റ്റൻ സംഗീത, ഹവിൽദാർ എൻ. ആർ നിനേഷ് എന്നിവരോടൊപ്പം
ADVERTISEMENT

English Summary: Inspirational Gandhi Jayanti Celebrations: NCC Cadets Honor Elderly at Old Age Home in Thrissur