ആലപ്പാട് ∙ വെള്ളമെത്താത്തതിനെതുടർന്ന് കൃഷിനിലം വിണ്ടുകീറി. നെല്ല് മൂപ്പെത്തി വിളവെടുക്കാമെന്ന മോഹം പൊറത്തൂർ പടവ് പാടശേഖരത്തിലെ കർഷകർ ഉപേക്ഷിച്ചു. കഴിഞ്ഞ കൃഷി വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയവരാണ് ഇപ്പോൾ ഇരുപ്പൂക്കൃഷിക്ക് വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്.204 ഏക്കർ വരുന്ന പൊറത്തൂർ പടവിലെ 120

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പാട് ∙ വെള്ളമെത്താത്തതിനെ തുടർന്ന് കൃഷിനിലം വിണ്ടുകീറി. നെല്ല് മൂപ്പെത്തി വിളവെടുക്കാമെന്ന മോഹം പൊറത്തൂർ പടവ് പാടശേഖരത്തിലെ കർഷകർ ഉപേക്ഷിച്ചു. കഴിഞ്ഞ കൃഷി വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയവരാണ് ഇപ്പോൾ ഇരുപ്പൂക്കൃഷിക്ക് വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. 204 ഏക്കർ വരുന്ന പൊറത്തൂർ പടവിലെ 120 ഏക്കറോളം വരുന്ന ഭാഗത്താണ് വെള്ളം തീരെ ഇല്ലാതായിരിക്കുന്നത്. ചിമ്മിനി അണക്കെട്ടിൽ നിന്നു വെള്ളം യഥാസമയം തുറന്നുവിടാത്തതാണു വെള്ളമെത്താത്തതിനു കാരണമെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. നെല്ല് മൂപ്പെത്തണമെങ്കിൽ ഇനിയും 20–25 ദിവസം വേണം. അതിനു മുൻപേ നെൽച്ചെടികൾ വാടി വീഴും. കൃഷിനിലം അടർന്നടന്നു നിൽക്കുകയാണ്. ഏഴു വർഷമായി ഇവിടെ സ്ഥിരമായി ഇരുപ്പൂക്കൃഷി ഇറക്കുന്നുണ്ട്.

വരൾച്ച ഇത്രയും ബാധിക്കുന്നത് ഇതാദ്യമാണെന്നാണു കർഷകരുടെ അനുഭവം. നവംബറിൽ മഴയായിരുന്നു വില്ലൻ. 
ഏക്കറിന് 2700 കിലോഗ്രാം നെല്ല് വരെ കിട്ടിയിരുന്ന പാടശേഖരത്തിൽ കഴിഞ്ഞ കൊയ്ത്തിൽ കിട്ടിയത് 1200 കിലോഗ്രാമിൽ താഴെ. ഇതിനു പിന്നാലെയാണു പ്രതീക്ഷയോടെ ഇരുപ്പൂക്കൃഷി ഇറക്കിയത്. ഇതുവരെ ഏക്കറിന് ശരാശരി 27,000 രൂപ വരെ ചെലവാക്കിയെന്നാണു കണക്ക്.  നഷ്ടം നികത്താൻ ആവശ്യമായത് ചെയ്യണമെന്നു കാണിച്ച് കൃഷിഭവനുകളിൽ അപേക്ഷ കൊടുത്തിട്ടുണ്ട്.

ADVERTISEMENT

ചെങ്ങാലിക്കോടൻ‌ വാഴകൾ ഉണക്കുഭീഷണിയിൽ
മുള്ളൂർക്കര ∙ ഓണം മുന്നിൽക്കണ്ട് വച്ചുപിടിപ്പിച്ച ചെങ്ങാലിക്കോടൻ‌ വാഴകൾ ഉണക്കുഭീഷണിയിൽ. ഇതുവരെ വറ്റിയിട്ടില്ലാത്ത ക്വാറികൾ വരെ ഇക്കുറി വറ്റിക്കഴിഞ്ഞു. കണ്ണമ്പാറയിലെ ക്വാറി വറ്റിയതോടെ, നൂറുകണക്കിന് ചെങ്ങാലിക്കോടൻ വച്ചുപിടിപ്പിച്ച കർഷകരുടെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ഓണവിപണി ലക്ഷ്യംവച്ച് കടം വാങ്ങിയാണ് പലരും വാഴ നട്ടത്. വെള്ളം കിട്ടാതായതോടെ വീണ്ടും കടം വാങ്ങി പുതിയ കുഴൽക്കിണറുകൾ കുഴിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്നും മതിയായ വെള്ളം കിട്ടാത്ത സ്ഥിതിയായിക്കഴിഞ്ഞു.വെള്ളം പമ്പ് ചെയ്ത് ദൂരെ നിന്ന് എത്തിക്കുന്നതിന്ചെലവു കൂടുമെന്നതിനാൽ നഷ്ടക്കണക്ക് ഏറുമെന്ന് കർഷകർ പറയുന്നു. ചിലർ വാഴയ്ക്കുള്ള നനയും മറ്റും നിർത്തി നഷ്ടം നേരിടാൻ തയാറായി നിൽക്കുകയാണ്.