കടങ്ങോട്∙ അതി തീവ്രമായ ചൂടും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുമ്പോഴും നാട്ടുകാർക്കും ദീർഘദൂര യാത്രക്കാർക്കും ആശ്വാസമാവുകയാണ് കടങ്ങാേട് പഞ്ചായത്തിലെ മരത്തംകോടുള്ള വാട്ടർ എടിഎം. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തംകോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് എതിർ വശത്തായി കടങ്ങോട് പഞ്ചായത്താണ് പൊതുജനങ്ങൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടങ്ങോട്∙ അതി തീവ്രമായ ചൂടും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുമ്പോഴും നാട്ടുകാർക്കും ദീർഘദൂര യാത്രക്കാർക്കും ആശ്വാസമാവുകയാണ് കടങ്ങാേട് പഞ്ചായത്തിലെ മരത്തംകോടുള്ള വാട്ടർ എടിഎം. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തംകോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് എതിർ വശത്തായി കടങ്ങോട് പഞ്ചായത്താണ് പൊതുജനങ്ങൾക്കും യാത്രക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും വേണ്ടി കുടിവെള്ള എടിഎം സ്ഥാപിച്ചത്.

വേനൽക്കാലം ആരംഭിക്കുന്നതിന് മുൻപ് മാസം 400 ലീറ്റർ വെള്ളം മാത്രമാണ് എടിഎം വഴി വിതരണം ചെയ്തിരുന്നതെങ്കിൽ വേനൽ കടുത്തതോടെ ഏപ്രിൽ മാസത്തെ അവസാന രണ്ട് ആഴ്ചയിൽ തന്നെ 1200 ലീറ്റർ വെള്ളം വിതരണം ചെയ്തു. ആരംഭത്തിൽ 1 രൂപയ്ക്ക് 1 ലീറ്റർ തണുത്ത വെള്ളത്തിനായിരുന്നു ആവശ്യക്കാര്‍ ‍കൂടുതലായിരുന്നതെങ്കിൽ വേനൽ കടുത്തതോടെ 5 രൂപയ്ക്ക് 5 ലീറ്റർ വെള്ളം വാങ്ങുന്ന ആളുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

ADVERTISEMENT

 കടകളിൽ 1 ലീറ്റർ വെള്ളത്തിന്  20രൂപയും അതിൽ കൂടുതൽ വിലയ്ക്കും വിൽപന നടത്തുമ്പോഴാണ് വാട്ടര്‍ എടിഎം വഴി 1രൂപയ്ക്ക് 1ലീറ്റർ നിരക്കിൽ ശുദ്ധമായ കുടിവള്ളം വിതരണം ചെയ്യുന്നത്.  കുന്നംകുളം മുതൽ വടക്കാഞ്ചേരി വരെയുള്ള സംസ്ഥാന പാതയിലെ ഏക കുടിവെള്ള എടിഎം കൂടിയാണിത്.  പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ യാത്രക്കാർക്ക് ആശ്വാസമാവുകയാണ് മരത്തംകോട്ടെ വാട്ടർ എടിഎം. 5ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്.