കൽപറ്റ∙ വയനാട് മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനു വാപ്‌കോസ് 636 കോടി രൂപയുടെ പദ്ധതി സർക്കാരിനു സമർപ്പിച്ചു. മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചതാണ് വിവരം. കേന്ദ്ര പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ന്യൂ മെഡിക്കൽ കോളജസ് അറ്റാച്ച്ഡ് ടു ദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ വയനാട് മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനു വാപ്‌കോസ് 636 കോടി രൂപയുടെ പദ്ധതി സർക്കാരിനു സമർപ്പിച്ചു. മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചതാണ് വിവരം.കേന്ദ്ര പദ്ധതിയായ  എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ന്യൂ മെഡിക്കൽ കോളജസ് അറ്റാച്ച്ഡ് ടു ദ് ഡിസ്ട്രിക്ട് റഫറൽ ഹോസ്പിറ്റലിൽ ഉൾപ്പെടുത്തി വയനാട് മെഡിക്കൽ കോളജ് പൂർണാർഥത്തിൽ പ്രവർത്തന സജ്ജമാക്കുന്നതിനു നിയോഗിച്ച കൺസൽറ്റൻസിയാണ് വാപ്‌കോസ്. 

മെഡിക്കൽ കോളജ് ജനോപകാരപ്രദമാക്കുന്നതിൽ അടിയന്തര ഇടപെടലിനു വയനാട് നല്ലൂർനാട് കോരൻകുന്നൻ നാസർ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു കമ്മിഷൻ തേടിയ റിപ്പോർട്ടിലാണ് മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നതിനു നടപടികൾ സ്വീകരിച്ചുവരികയാണെന്നു മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ അറിയിച്ചത്. വയനാട്ടുകാരുടെ ചിരകാലാഭിലാഷമായ മെഡിക്കൽ കോളജ് ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോൾ മന്ദഗതിയിലാണ്.

ADVERTISEMENT

അപകടങ്ങളിൽ ഗുരുതരമായി പരുക്കേൽക്കുന്നവരെയും വിദഗ്ധചികിത്സ ആവശ്യമുള്ളവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴും. കോഴിക്കോട്ടേയ്ക്കുള്ള യാത്രയിൽ രോഗികൾ മരിക്കുന്നതു അപൂർവതയല്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോരൻകുന്നൻ നാസറിന്റെ പരാതി. 2021 ഫെബ്രുവരി 12ലെ ഉത്തരവ് പ്രകാരമാണ് മാനന്തവാടി ജില്ലാ ആശുപത്രി താൽക്കാലികമായി മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തിയത്.

ജില്ലാ ആശുപത്രി വളപ്പിൽ നഴ്‌സിങ് കോളജിനായി പുതുതായി നിർമിച്ച മൂന്നു നില കെട്ടിടം മെഡിക്കൽ കോളജിന്റെ അധ്യയന ആവശ്യത്തിനായി വിട്ടുനൽകിയിട്ടുണ്ട്. 2021-22 സാമ്പത്തികവർഷം മെഡിക്കൽ കോളജിനു  സർക്കാർ 300 കോടി രൂപ വകയിരുത്തിയിരുന്നു. കോളജിനോടനുബന്ധിച്ചു ഹീമോഗ്ലോബിനോപതി റിസർച്ച് സെന്ററും പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിനായി 115 അധ്യാപക തസ്തികയും 25 അനധ്യാപക തസ്തികയും സൃഷ്ടിച്ചു. ഏതാനും തസ്തികകളിൽ നിയമനവും നടത്തി. ബാക്കി തസ്തികകളിൽ നിയമനത്തിനു നടപടി സ്വീകരിച്ചുവരികയാണ്.

ADVERTISEMENT

2022-23 അധ്യയന വർഷം എംബിബിഎസ് കോഴ്‌സിൽ 100 പേർക്കു പ്രവേശനം നൽകുന്നതിനു സർക്കാരിൽനിന്നു എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ ഭൗതിക സാഹചര്യങ്ങളുടെ അഭാവത്തിൽ ആരോഗ്യ സർവകലാശാല വിദ്യാർഥി പ്രവേശനത്തിനു അനുമതി നൽകിയില്ല. 2023-24ൽ അധ്യയനം ആരംഭിക്കുന്നതിന്  ആരോഗ്യ സർവകലാശാലയുടെ അനുമതി ലഭ്യമാക്കുന്നതിനു നീക്കം പുരോഗതിയിലാണെന്ന് അധികൃതർ പറയുന്നു. സ്‌കൂൾ കെട്ടിടത്തിൽ അധ്യയനം ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങൾക്കും മറ്റുമായി 2022-23 സാമ്പത്തികവർഷത്തേക്കുള്ള വാർഷിക പദ്ധതിയിൽ  13 കോടി രൂപയുടെ ശുപാർശ സമർപ്പിച്ചിട്ടുണ്ട്.

മെഡിക്കൽ കോളജ് നിർമാണത്തിനു മാനന്തവാടി താലൂക്കിൽ 65 ഏക്കർ  കണ്ടുവച്ചിട്ടുണ്ട്. ഫണ്ട് ലഭിക്കുന്ന മുറയ്ക്കു ഭൂമി ഏറ്റെടുത്ത് തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നുമാണ് മനുഷ്യാവകാശ കമ്മിഷനെ  മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ അറിയിച്ചിരിക്കുന്നത്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ചു സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിൽ പ്രത്യേക താൽപര്യമെടുക്കുന്നതിൽ  മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്കും വയനാട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി. ഇക്കാര്യം കമ്മിഷൻ അംഗം കെ.ബൈജുനാഥ് കഴിഞ്ഞ ദിവസം കത്തിലൂടെ അറിയിച്ചതായി നാസർ പറഞ്ഞു.

ADVERTISEMENT