കാവുംമന്ദം∙ അങ്കണവാടിക്കു ശുചിമുറി സൗകര്യം ഇല്ലാത്തതിനാൽ ജീവനക്കാരും കുട്ടികളും ദുരിതത്തിൽ. തരിയോട് പഞ്ചായത്തിലെ കുണ്ട‌്‌ലങ്ങാടി അങ്കണവാടിക്കാണു ശുചിമുറി ഇല്ലാത്തത്. നിലവിലെ ശുചിമുറി ഉപയോഗരഹിതമായിട്ടു മാസങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ല. കോവിഡ് കാലത്തെ അടച്ചിടലിനു ശേഷം തുറന്നതു മുതൽ ശുചിമുറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാവുംമന്ദം∙ അങ്കണവാടിക്കു ശുചിമുറി സൗകര്യം ഇല്ലാത്തതിനാൽ ജീവനക്കാരും കുട്ടികളും ദുരിതത്തിൽ. തരിയോട് പഞ്ചായത്തിലെ കുണ്ട‌്‌ലങ്ങാടി അങ്കണവാടിക്കാണു ശുചിമുറി ഇല്ലാത്തത്. നിലവിലെ ശുചിമുറി ഉപയോഗരഹിതമായിട്ടു മാസങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ല. കോവിഡ് കാലത്തെ അടച്ചിടലിനു ശേഷം തുറന്നതു മുതൽ ശുചിമുറി ഇല്ലാതെയാണ് ഇവിടെ പ്രവർത്തനം. 

ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഈ അങ്കണവാടി പ്രവർത്തിക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾക്ക് അങ്കണവാടി മുറ്റം ഉപയോഗിക്കേണ്ട ഗതികേടിലാണ് കുട്ടികൾ. ഇതു കാരണം പല കുട്ടികളും അങ്കണവാടികളിൽ വരാൻ മടിക്കുന്നു. വനിതാ ജീവനക്കാർ പ്രാഥമികാവശ്യം നിറവേറ്റാൻ സൗകര്യമില്ലാതെ ദുരിതത്തിലാണ്. ശുചിമുറി സൗകര്യം ഒരുക്കണമെന്ന് ഒട്ടേറെത്തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്ന പരാതി ശക്തമാണ്.

ADVERTISEMENT

അധികൃതർ സ്ഥലം സന്ദർശിക്കുകയും ആവശ്യമായ നടപടി എടുക്കാം എന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും ഒന്നും നടന്നില്ല. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയാൽ നിലവിലെ ശുചിമുറി ഉപയോഗിക്കാമെന്നിരിക്കെ അനാവശ്യ കാരണങ്ങൾ നിരത്തി നടപടി വൈകിക്കുകയാണ് എന്ന പരാതിയും ഉണ്ട്.