കൽപറ്റ ∙ കാലവർഷം ശക്തമായതോടെ പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും ഉൾപ്പെടെയുള്ള കെടുതികൾ നേരിടാനായി ജില്ലാ ഭരണകൂടം നടപടികൾ തുടങ്ങി. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ അപകട സാഹചര്യങ്ങളും രോഗങ്ങളും തടയുന്നതിനുള്ള മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ യോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കാലവർഷം ശക്തമായതോടെ പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും ഉൾപ്പെടെയുള്ള കെടുതികൾ നേരിടാനായി ജില്ലാ ഭരണകൂടം നടപടികൾ തുടങ്ങി. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ അപകട സാഹചര്യങ്ങളും രോഗങ്ങളും തടയുന്നതിനുള്ള മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ യോഗം വിലയിരുത്തി.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ കനത്ത മഴ സാധ്യതാ മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.ദുരന്ത സാധ്യത മേഖലയായി കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങൾ ഇനിയും ലഭ്യമാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ ഉടൻ ഇക്കാര്യം അറിയിക്കണം. സജ്ജമാക്കുന്ന ക്യാംപുകളുടെ വിവരങ്ങളും യഥാസമയം അപ്ഡേറ്റ് ചെയ്യണം. ദുരന്ത സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ തലത്തിൽ രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ വിവരങ്ങളും ലഭ്യമാക്കണം.

ADVERTISEMENT

മേപ്പാടി, കോട്ടത്തറ, പടിഞ്ഞാറത്തറ, മുള്ളൻകൊല്ലി, പൂതാടി, തിരുനെല്ലി, എടവക, തവിഞ്ഞാൽ പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും നിലവിൽ കണ്ടെത്തിയതിനു പുറമേ കൂടുതൽ ക്യാംപുകൾ കണ്ടെത്താനും കലക്ടർ നിർദേശിച്ചു.ക്യാംപുകളായി കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ശുചിമുറി, അടുക്കള എന്നിവ മെച്ചപ്പെടുത്തുന്നതിനുളള നടപടികളും തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണം.

സ്വകാര്യ ഭൂമിയിൽ അപകട ഭീഷണിയായിട്ടുള്ള മരം മുറിച്ചു മാറ്റുന്നത് സംബന്ധിച്ചു നടപടികൾ സ്വീകരിക്കണം. ദുരന്ത നിവാരണ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിൽ യോഗം വിളിച്ചു ചേർക്കാനും മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തിക്കാനും തദ്ദേശ ഭരണ വകുപ്പിന് കലക്ടർ നിർദേശം നൽകി.

ADVERTISEMENT

താലൂക്കുകളിൽ മുഴുവൻ സമയ കൺട്രോൾ റൂമുകൾ തുറക്കും

താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാക്കാൻ കലക്ടർ നിർദേശിച്ചു. കൺട്രോൾ റൂമിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഫോണുകൾ പ്രവർത്തനക്ഷമമാണെന്നും തഹസിൽദാർമാർ ഉറപ്പുവരുത്തണം. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ദുരിതാശ്വാസ ക്യാംപുകൾക്കായി കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതോടൊപ്പം ഒഴിപ്പിക്കൽ രക്ഷാ പ്രവർത്തനം എന്നിവ നടത്തുന്നതിന് ആവശ്യമായ സഹായങ്ങളും നൽകണം.

ADVERTISEMENT

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള കാലവർഷ മാർഗനിർദേശങ്ങൾ പ്രകാരമുള്ള നടപടികൾ സമയബന്ധിതമായി സ്വീകരിച്ചു വിവരങ്ങൾ ലഭ്യമാക്കാൻ മറ്റു വകുപ്പുകളോടും കലക്ടർ ആവശ്യപ്പെട്ടു. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലും വനത്തിനുള്ളിലും താമസിക്കുന്ന പട്ടികവർഗക്കാരുടെ വിവരങ്ങൾ പട്ടിക വർഗ വികസന വകുപ്പ് തയാറാക്കി സൂക്ഷിക്കണം.

ദുരിതാശ്വാസ ക്യാംപുകളിൽ പകർച്ച വ്യാധികൾ തടയുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കണം. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ വിവരങ്ങളും അപ്ഡേറ്റ് ചെയ്ത് ലഭ്യമാക്കാനും കലക്ടർ നിർദേശം നൽകി.