കൽപറ്റ ∙ കായിക മൈതാനങ്ങൾ നാടിനു മുതൽക്കൂട്ടാകണമെന്നും താഴിട്ടു പൂട്ടാതെ പൊതുജനങ്ങൾക്കു തുറന്നു കൊടുക്കണമെന്നും മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സഹകരണത്തോടെ സ്റ്റേഡിയം പരിപാലിക്കുന്നതിനു സംവിധാനങ്ങൾ ഉണ്ടാകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കായിക മൈതാനങ്ങൾ നാടിനു മുതൽക്കൂട്ടാകണമെന്നും താഴിട്ടു പൂട്ടാതെ പൊതുജനങ്ങൾക്കു തുറന്നു കൊടുക്കണമെന്നും മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സഹകരണത്തോടെ സ്റ്റേഡിയം പരിപാലിക്കുന്നതിനു സംവിധാനങ്ങൾ ഉണ്ടാകണം. ഇതിനായുളള ചെലവുകൾ പ്രാദേശികമായി കണ്ടെത്തണം. ചെറിയ തുക വരിസംഖ്യയായി സ്വീകരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.  വയനാട്ടിൽ 130 കോടി രൂപയാണ് നിലവിൽ കായിക മേഖലയുടെ അടിസ്ഥാന വികസനത്തിനായി ചെലവഴിക്കുന്നത്. 

37 കോടി രൂപ ചെലവിൽ അമ്പിലേരിയിൽ ഇൻഡോർ സ്റ്റേഡിയം പൂർത്തിയാകുന്നു. മലബാറിൽ തന്നെ എറ്റവും വലിയ സ്റ്റേഡിയമാണിത്. ഡിസംബറിൽ നാടിനു തുറന്നു കൊടുക്കാനുളള ഒരുക്കങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്ത് 5 ലക്ഷം കുട്ടികൾക്ക് ഐ.എം. വിജയന്റെ നേതൃത്വത്തിൽ സന്തോഷ്‌ട്രോഫി താരങ്ങളെ പങ്കെടുപ്പിച്ച് ഫുട്‌ബോൾ പരിശീലനം നൽകുന്നതിനുളള പദ്ധതി തുടങ്ങി. കൽപറ്റയിലെ ജില്ലാ സ്റ്റേഡിയത്തിലും ഇതിന്റെ ഭാഗമായുളള പരിശീലനം നൽകുന്നത് പരിഗണിക്കും. ജില്ലാ സ്റ്റേഡിയത്തിലേക്കുളള റോഡ് നവീകരിക്കുന്നതിന് 3 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു.

ADVERTISEMENT

ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഒ.ആർ. കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ നഗരസഭാ അധ്യക്ഷൻ കേയംതൊടി മുജീബ്, മുൻ എംഎൽഎയും സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ സി.കെ. ശശീന്ദ്രൻ, ഫുട്‌ബോൾ താരങ്ങളായ സി.കെ. വിനീത്, സുശാന്ത് മാത്യു തുടങ്ങിയവർ മുഖ്യാതിഥികളായി. രാഹുൽ ഗാന്ധി എംപിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. കായിക യുവജന ഡയറക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, സംസ്ഥാന, ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.