തരുവണ ∙ നെൽക്കർഷകരെ പ്രതിസന്ധിയിലാക്കി കൃഷിയിടങ്ങളിൽ രോഗ ബാധ പടരുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളായ കരിങ്ങാരി, കക്കടവ്, പാലിയാണ എന്നിവിടങ്ങളിലാണ് രോഗബാധ കാരണം നെൽക്കൃഷി നശിക്കുന്നത്. മഞ്ഞളിപ്പും ഓല കരിച്ചിലും പിടിപെട്ട് ഏക്കർ കണക്കിന് നെൽക്കൃഷിയാണു ഇവിടെ നശിക്കുന്നത്. മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തരുവണ ∙ നെൽക്കർഷകരെ പ്രതിസന്ധിയിലാക്കി കൃഷിയിടങ്ങളിൽ രോഗ ബാധ പടരുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളായ കരിങ്ങാരി, കക്കടവ്, പാലിയാണ എന്നിവിടങ്ങളിലാണ് രോഗബാധ കാരണം നെൽക്കൃഷി നശിക്കുന്നത്. മഞ്ഞളിപ്പും ഓല കരിച്ചിലും പിടിപെട്ട് ഏക്കർ കണക്കിന് നെൽക്കൃഷിയാണു ഇവിടെ നശിക്കുന്നത്.

മുൻ വർഷങ്ങളിലൊന്നും പ്രദേശത്ത് ഇത്തരത്തിൽ രോഗ ബാധ ഉണ്ടായിട്ടില്ലെന്നു കർഷകർ പറയുന്നു. പതിവു പോലെ മികച്ച വിത്ത് ഉപയോഗിച്ചാണു ഇത്തവണയും കൃഷി നടത്തിയത്. അതിനാൽ വിത്തിൽ നിന്നല്ല, കാലാവസ്ഥ വ്യതിയാനമായിരിക്കാം രോഗ ബാധയ്ക്ക് ഇടയാക്കിയതെന്നും കർഷകർ പറയുന്നു.

ADVERTISEMENT

രോഗം നിയന്ത്രിക്കുന്നതിനു മരുന്ന് തളിക്കുന്നുണ്ടെങ്കിലും രോഗ ബാധയേറ്റ ചെടികളിൽ വിളവു നന്നേ കുറഞ്ഞ അവസ്ഥയാണ്. മുൻ വർഷങ്ങളിൽ ഭേദപ്പെട്ട വിളവ് ലഭിച്ചതിനെ തുടർന്നു വൻ തുക മുടക്കിയാണ് ഇത്തവണ കൃഷി നടത്തിയത്. രോഗ ബാധ കാരണം വിളവു കുറയുന്നതു വൻ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് കർഷകർ.