കൽപറ്റ ∙ എസ്എസ്എൽസി പരീക്ഷയിൽ വയനാടിന് 99.38% വിജയം. കഴിഞ്ഞ തവണത്തെക്കാൾ (98.41%) വിജയശതമാനം ഉയർന്നതും സംസ്ഥാനതലത്തിലെ സ്ഥാനം മെച്ചപ്പെടുത്താൻ കഴിഞ്ഞതും അഭിമാനനേട്ടമായി. വിജയശതമാനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തിനു തൊട്ടു മുന്നിൽ 13ാമതാണു വയനാട്. ഇത്തവണ ജില്ലയിൽ 11,585 വിദ്യാർഥികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ എസ്എസ്എൽസി പരീക്ഷയിൽ വയനാടിന് 99.38% വിജയം. കഴിഞ്ഞ തവണത്തെക്കാൾ (98.41%) വിജയശതമാനം ഉയർന്നതും സംസ്ഥാനതലത്തിലെ സ്ഥാനം മെച്ചപ്പെടുത്താൻ കഴിഞ്ഞതും അഭിമാനനേട്ടമായി. 

വിജയശതമാനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തിനു തൊട്ടു മുന്നിൽ 13ാമതാണു വയനാട്. ഇത്തവണ ജില്ലയിൽ 11,585 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 11,513 പേരും ഉപരിപഠനത്തിന് അർഹത നേടി. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വിദ്യാർഥികൾ ജില്ലയിൽനിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടുന്നത്. ഇതിൽ 5,809 പേർ പെൺകുട്ടികളാണ്.

ADVERTISEMENT

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇക്കുറി വർധനയുണ്ട്. 1,648 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഇവരിൽ പെൺകുട്ടികളാണു കൂടുതൽ-1,114. കഴിഞ്ഞതവണ 1,448 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 

ഗവ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 63 സ്കൂളുകൾ എല്ലാ വിദ്യാർഥികളെയും ഉപരിപഠനത്തിന് അർഹരാക്കി. ഇതിൽ 41 എണ്ണം സർക്കാർ സ്കൂളുകളാണ്. 16 എയ്ഡഡ് സ്കൂളുകളും 6 അൺ എയ്ഡഡ് സ്കൂളുകളും പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളെയും ഉപരിപഠനത്തിന് അർഹരാക്കി. 

ADVERTISEMENT

പരീക്ഷയെഴുതിയ എസ്ടി വിഭാഗത്തിൽപെട്ട 2,317 പേരിൽ 2,265 പേരും ഉപരിപഠനത്തിനു യോഗ്യത നേടി. ജനറൽ വിഭാഗത്തിലെ 2,269 പേർ പരീക്ഷയെഴുതിയതിൽ 2,266 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 

എസ്‌സി വിഭാഗത്തിലെ 496 പേരാണു പരീക്ഷയെഴുതിയത്. ഇവരിൽ 493 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. ഒബിസി വിഭാഗത്തിൽപെട്ട 6,392 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 6,378 പേരും ഒഇസി വിഭാഗത്തിലെ 111 വിദ്യാർഥികളിൽ എല്ലാവരും വിജയിച്ചു.  വയനാട്ടിൽ ഏറ്റവുമധികം കുട്ടികൾ എ പ്ലസ് നേടിയത് ഇൻഫർമേഷൻ ടെക്നോളജിയിലാണ് (7,603). ഏറ്റവും കുറവ് എ പ്ലസ് ലഭിച്ചത് കണക്കിനും (2603).