കൊറിയൻ ബാൻഡ് ‘ബിടിഎസ്’ കേരളത്തിൽ തരംഗമായ കാലം. മലപ്പുറം കോട്ടയ്ക്കൽ സൂപ്പി ബസാറിലെ കെ.ഡാനിഷ് റോഷൻ (21) ആ ഹരത്തിൽ ദക്ഷിണ കൊറിയയിലെ പഠനസാധ്യതയെക്കുറിച്ചും ഇന്റർനെറ്റിൽ തിരഞ്ഞു. അങ്ങനെയാണ് ഗ്ലോബൽ കൊറിയൻ സ്കോളർഷിപ് (ജികെഎസ്) ശ്രദ്ധയിൽപ്പെട്ടത്. ബിഎസ്‌സി ഫിസിക്സിനു മലപ്പുറം ഗവ. കോളജിൽ ചേർന്നെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറിയൻ ബാൻഡ് ‘ബിടിഎസ്’ കേരളത്തിൽ തരംഗമായ കാലം. മലപ്പുറം കോട്ടയ്ക്കൽ സൂപ്പി ബസാറിലെ കെ.ഡാനിഷ് റോഷൻ (21) ആ ഹരത്തിൽ ദക്ഷിണ കൊറിയയിലെ പഠനസാധ്യതയെക്കുറിച്ചും ഇന്റർനെറ്റിൽ തിരഞ്ഞു. അങ്ങനെയാണ് ഗ്ലോബൽ കൊറിയൻ സ്കോളർഷിപ് (ജികെഎസ്) ശ്രദ്ധയിൽപ്പെട്ടത്. ബിഎസ്‌സി ഫിസിക്സിനു മലപ്പുറം ഗവ. കോളജിൽ ചേർന്നെങ്കിലും 2021ൽ ഈ സ്കോളർഷിപ്പിനായും ശ്രമം നടത്തി. കിട്ടിയില്ല. കൂടുതൽ ഒരുക്കങ്ങളോടെ രണ്ടാം വർഷം നടത്തിയ ശ്രമം ഫലിച്ചു. ബിടിഎസിന്റെ നാട്ടിലേക്കു പഠിക്കാൻ പോകുന്ന തയാറെടുപ്പിലാണ് ഇപ്പോൾ റോഷൻ.

Read Also : ദേശീയ അഗ്രികൾചറൽ റിസർച് സർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടി ഐശ്വര്യ

ADVERTISEMENT

∙ സ്കോളർഷിപ് ഇങ്ങനെ

നാലു വർഷ ബിരുദവും ഒരു വർഷത്തെ ഭാഷാ പഠനവും ഉൾപ്പെടെ 5 വർഷത്തേക്കുള്ള യുജി പ്രോഗ്രാമിനാണ് സ്കോളർഷിപ് ലഭിച്ചത്. ശാസ്ത്ര, ബിസിനസ്, മാനവിക വിഷയങ്ങളിലേക്കെല്ലാം സ്കോളർഷിപ് ലഭിക്കും. 

പ്ലസ്ടുവിന് 80% മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം. ഒപ്പം വിദ്യാർഥിയുടെ സാമൂഹിക ബോധം തെളിയിക്കുന്ന സോഷ്യൽ സ്റ്റേറ്റ്മെന്റ്, പഠന പദ്ധതി എന്നിവ വിശദീകരിക്കുന്ന കുറിപ്പ് എന്നിവയും വേണം. തുടർന്ന് ഇന്റർവ്യൂ. അതിൽ വിജയിച്ചാൽ വിവിധ രാജ്യങ്ങൾക്ക് അനുവദിച്ചിട്ടുള്ള ക്വോട്ട പ്രകാരം സ്കോളർഷിപ് നേടാം. പഠനം സൗജന്യം. പ്രതിമാസം ഏകദേശം 60,000 രൂപ  വരുന്ന സ്റ്റൈപൻഡും ലഭിക്കും.

ADVERTISEMENT

സെപ്റ്റംബറിലാണ് വിജ്ഞാപനം വരിക. രണ്ടു രീതിയിൽ അപേക്ഷിക്കാം– സർവകലാശാലകളിലേക്കു നേരിട്ടും ദക്ഷിണ കൊറിയൻ എംബസി വഴിയും. ആദ്യതവണ എംബസി ട്രാക്ക് വഴി ശ്രമിച്ച റോഷൻ രണ്ടാം തവണ യൂണിവേഴ്സിറ്റി ട്രാക്ക് തിരഞ്ഞെടുത്തു. ഡാജനിലെ ചുങ്നം നാഷനൽ യൂണിവേഴ്സിറ്റിയിലെ (Chungnam National University, Daejeon) ഫിസിക്സ് പ്രോഗ്രാമിലേക്കാണ് അപേക്ഷിച്ചത്. ഓൺലൈൻ ഇന്റർവ്യൂവിനൊടുവിൽ 7 ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള 9 പേരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.

∙‘നമ്മുടെ’ കൊറിയൻ

ADVERTISEMENT

രണ്ടാം തവണ അപേക്ഷിക്കുന്നതിനു മുന്നോടിയായി റോഷൻ കൊറിയൻ ഭാഷ പഠിക്കാനുള്ള 2 മാസത്തെ ഓൺലൈൻ ക്ലാസിൽ ചേർന്നിരുന്നു. 24 അക്ഷരങ്ങളുള്ള ഭാഷ അത്ര കടുപ്പമല്ല. ‘അമ്മ’, ‘പുല്ല്’ തുടങ്ങിയ നമ്മുടെ വാക്കുകളുമായി സാമ്യമുള്ള ഒട്ടേറെ പദങ്ങളുണ്ട്. ഇപ്പോൾ കൊറിയൻ എഴുതാനും വായിക്കാനുമറിയാം. സോഷ്യൽ സ്റ്റേറ്റ്മെന്റിനായി പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധ വച്ചു. പരിസ്ഥിതിയുമായും മറ്റും ബന്ധപ്പെട്ട് യുഎന്നിന്റെ 9 ഓൺലൈൻ കോഴ്സുകൾ ചെയ്തു. സംസ്ഥാന സർക്കാരിന്റെ യൂത്ത് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ കോളജിലെ ചീഫ് സ്റ്റുഡന്റ് അംബാസഡറും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ‘ലക്ഷം കോഡേഴ്സ് പദ്ധതി’യുടെ വൊളന്റിയറായും പ്രവർത്തിച്ചു. ഐഎസ്ആർഒ സ്പേസ് സ്റ്റേഷൻ ഡിസൈനിങ് കോംപറ്റീഷനിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വിവിധ പരിപാടികളിലും പങ്കെടുത്തു. തിയററ്റിക്കൽ ഫിസിസിസ്റ്റ് ആകുകയാണു ലക്ഷ്യമെന്നു റോഷൻ പറയുന്നു. ശാസ്ത്ര സംരംഭകനാകാനും ആഗ്രഹമുണ്ട്. അടുത്ത മാസം 6നാണ് ക്ലാസ് തുടങ്ങുന്നത്.

Content Summary : How Danish Roshan Got a Global Korea Scholarship