സിവിൽ സർവീസ് പരീക്ഷയെ പേടിയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ആ പരീക്ഷ എഴുതുകയെന്നതാണ്. പരീക്ഷ എഴുതും മുൻപേ തോൽക്കുമെന്ന ചിന്ത മനസ്സിൽ നിന്നു നീക്കുക.

സിവിൽ സർവീസ് പരീക്ഷയെ പേടിയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ആ പരീക്ഷ എഴുതുകയെന്നതാണ്. പരീക്ഷ എഴുതും മുൻപേ തോൽക്കുമെന്ന ചിന്ത മനസ്സിൽ നിന്നു നീക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ സർവീസ് പരീക്ഷയെ പേടിയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ആ പരീക്ഷ എഴുതുകയെന്നതാണ്. പരീക്ഷ എഴുതും മുൻപേ തോൽക്കുമെന്ന ചിന്ത മനസ്സിൽ നിന്നു നീക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ സർവീസ് പരീക്ഷയിലെ ആറാം റാങ്കുകാരിയും കേരളത്തിൽനിന്ന് ഒന്നാം സ്ഥാനക്കാരിയുമായ ഗഹന നവ്യജയിംസ് രണ്ടാമത്തെ ശ്രമത്തിലാണു സ്വപ്നലക്ഷ്യം യാഥാർഥ്യമാക്കിയത്. എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഗവേഷക വിദ്യാർഥിയായ ഗഹനയ്ക്ക് ഐഎഫ്എസ്ആണ് ലക്ഷ്യം. 

Read Also : ആദ്യ പിഎസ്‌സി പരീക്ഷയിൽ തന്നെ ഒന്നാം റാങ്ക്; വിജയ രഹസ്യം പങ്കുവച്ച് റിൻഷ

ADVERTISEMENT

കോട്ടയം പാലാ സ്വദേശിയാണ്. പത്രവായന യുൾ പ്പെടെ പഠനത്തിന്റെ എളുപ്പവഴികളെ ക്കുറിച്ച് തൊഴിൽവീഥിക്കു നൽകിയ അഭിമുഖത്തിൽ ഗഹന പറയുന്നു. ആത്മവിശ്വാസം പ്രധാനം സിവിൽ സർവീസ് പരീക്ഷ ഒരു ബാലികേറാമലയാണെന്ന വിചാരമാണു പലർക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വലിയ ഒരുപരീക്ഷ തന്നെയാണ്. എന്നാൽ കൃത്യമായ ലക്ഷ്യബോധമുണ്ടെങ്കിൽ സിവിൽ സർവീസ് പരീക്ഷ വിജയിക്കാം. 

 

ആത്മവിശ്വാസമുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സ്വന്തം കഴിവിൽ വിശ്വാസം വേണം. ഒരു പടി പിന്നോട്ടു പോയാൽ രണ്ടു പടി മുന്നോട്ടു കയറുമെന്നആത്മവിശ്വാസം വളർത്തിയെടുക്കണം. സിവിൽ സർവീസ് പരീക്ഷയെ പേടിയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ആ പരീക്ഷ എഴുതുകയെന്ന താണ്. പരീക്ഷ എഴുതും മുൻപേ തോൽക്കുമെന്ന ചിന്ത മനസ്സിൽ നിന്നു നീക്കുക.

 

ADVERTISEMENT

പരന്ന വായനവേണം

 

ആദ്യ ശ്രമത്തിൽ പ്രിലിമിനറി കടക്കാൻ എനിക്കു സാധിച്ചില്ല. രണ്ടാമത്തെ തവണ പരീക്ഷ എഴുതണോ എന്നുപോലും സംശയിച്ചു. അതു മറികടക്കാൻ സാധിച്ചതാണ് എന്റെ ആദ്യ വിജയം. സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു നന്നായി മനസ്സിലാക്കിവേണം തയാറെടുക്കാൻ. മുൻ വർഷങ്ങളിലെ ചോദ്യങ്ങളും യുപിഎസ്‌സി സിലബസും മനസ്സിലാക്കിയാൽ പരീക്ഷയെക്കുറിച്ചു ധാരണ കിട്ടും. സിലബസിലെ കീ വേഡുകൾ മനസ്സിലാക്കുക. പത്രവായന അടക്കം പരന്ന വായന ഇതിനു സഹായിക്കും. ഒരു വിഷയത്തെക്കുറിച്ചു പഠിക്കുമ്പോൾ അതിന്റെ വിവിധ തലങ്ങളിലേക്കു പോയി പഠനം വിശാലമാക്കണം. അതു നമ്മുടെ ഉത്തരത്തിന്റെ മാനങ്ങൾ വർധിപ്പിക്കും.

 

ADVERTISEMENT

ആശങ്ക വേണ്ട

ഒരു വിഷയവും ഇഷ്ടമല്ലെന്നു പറഞ്ഞു വിട്ടു കളയരുത്. പ്ലസ്ടു ഹ്യുമാനിറ്റീസ്, ബിഎ ഹിസ്റ്ററി, എംഎ പൊളിറ്റിക്കൽ സയൻസ് എന്നിവ പഠിച്ച എനിക്ക് റീസണിങ് ചോദ്യങ്ങൾ ആദ്യ ഘട്ടത്തിൽ കഠിനമാണെന്നു തോന്നിയിരുന്നു. എന്നാൽ തുടർച്ചയായി ചെയ്തു പരിശീലിച്ചപ്പോൾ ആ ഭയം മാറ്റിയെടുക്കാനായി. ഭാഷ സംബന്ധിച്ചും ആശങ്ക വേണ്ട. നമുക്കു താൽ പര്യമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

 

Content Summary : UPSC Kerala topper Gahana Navya James share her success secert