പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യം. ആശയം അക്ഷരാർഥത്തിൽ നടപ്പിലാക്കുകയാണ് സംസ്ഥാനത്തെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾ (വിഎച്ച്എസ്ഇ). ദേശീയ നൈപുണ്യ വികസന പദ്ധതിയിലേക്ക് ചുവടു മാറിയതോടെ അടിമുടി ഉടച്ചുവാർത്ത കോഴ്സുകളാണ് ഈ വർഷം സംസ്ഥാനമൊട്ടാകെ വിഎച്ച്എസ്ഇ സ്കൂളുകളിലുണ്ടാവുക. 2018– 19ൽ ചില വിഎച്ച്എസ്ഇകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യം. ആശയം അക്ഷരാർഥത്തിൽ നടപ്പിലാക്കുകയാണ് സംസ്ഥാനത്തെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾ (വിഎച്ച്എസ്ഇ). ദേശീയ നൈപുണ്യ വികസന പദ്ധതിയിലേക്ക് ചുവടു മാറിയതോടെ അടിമുടി ഉടച്ചുവാർത്ത കോഴ്സുകളാണ് ഈ വർഷം സംസ്ഥാനമൊട്ടാകെ വിഎച്ച്എസ്ഇ സ്കൂളുകളിലുണ്ടാവുക. 2018– 19ൽ ചില വിഎച്ച്എസ്ഇകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കോഴ്സുകളാണ് ഇപ്പോൾ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്നത്. 

കാലത്തിനനുസരിച്ച്
നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻഎസ്ക്യുഎഫ്) നിർദേശിക്കുന്ന കോഴ്സുകളാണ് നടപ്പാക്കുന്നത്. വ്യവസായമേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഇവയുടെ സിലബസ്.ഗ്രാഫിക് ഡിസൈനർ, ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ, ബ്യൂട്ടി തെറപ്പിസ്റ്റ്, ഫിറ്റ്നസ് ട്രെയിനർഫ്ലോറികൾചറിസ്റ്റ്... ഇത്തരത്തിൽ 46 വൊക്കേഷനൽ വിഷയങ്ങളാണ് വിഎച്ച്എസ്ഇകളിലുള്ളത്. 

ADVERTISEMENT

കോഴ്സിനു ശേഷം ഇതേ മേഖലകളിൽ ഉയർന്ന തല സർട്ടിഫിക്കേഷനുകൾ നേടാം. അല്ലെങ്കിൽ പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെയുള്ള ബിരുദപഠനം തിരഞ്ഞെടുക്കാം. 

പഠനം
മാത്‌സ്, സയൻസ്, കൊമേഴ്സ്, ആർട്സ് എന്നിങ്ങനെ 4 ഗ്രൂപ്പുകളാണ് വിഎച്ച്എസ്ഇകളിലുള്ളത്. ഓരോ ഗ്രൂപ്പിലും 5 വിഷയങ്ങളും ഒരു സ്കിൽ മേഖലയും ഉണ്ടാകും. ഓരോ ഗ്രൂപ്പിനും യോജിക്കുന്ന വിധം നൈപുണ്യശേഷിയും ഉൾപ്പെടുത്തും.

വിദഗ്ധർക്കൊപ്പം
ഇലക്ട്രിക്കൽ മേഖലയിലുള്ള സ്കില്ലുകളുടെ പരിശീലനത്തിനായി കെഎസ്ഇബി, ടെലികോം മേഖലയിൽ ബിഎസ്എൻഎൽ, ടൂറിസം മേഖലയിൽ കെടിഡിസി, ഫാഷൻ മേഖലയി‍ൽ സ്വകാര്യ കമ്പനിയായ ലാക്മെ തുടങ്ങിയവയുമായിട്ടാണ് ധാരണയിലെത്തിയിട്ടുള്ളത്. സ്കില്ലുകളുടെ പ്രായോഗിക പരിശീലനത്തിനുൾപ്പെടെ ഇവരുടെ സഹായം ലഭിക്കും. 

അപേക്ഷ 14 വരെ
വിഎച്ച്എസ്ഇ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.അവസാന തീയതി: ഓഗസ്റ്റ് 14 . ഒരു വിദ്യാർഥിക്ക് തിരഞ്ഞെടുക്കുന്ന ഗ്രൂപ്പിനൊപ്പമുള്ള ഒരു നൈപുണ്യശേഷി മാത്രമേ പഠിക്കാൻ സാധിക്കൂ. വിവരങ്ങൾ: vhscap.kerala.gov.in

ADVERTISEMENT

പ്രധാന മാറ്റങ്ങൾ മുൻപ് 

∙ഒരു കോഴ്സിനൊപ്പമുള്ള വൊക്കേഷനൽ വിഷയങ്ങൾ ആ മേഖലയെക്കുറിച്ചു പൊതുവായ അവബോധം നൽകുന്നു.

 ഉദാഹരണം: ഓട്ടമൊബീൽ ടെക്നോളജി എന്ന വിഷയം വാഹനങ്ങളുടെ പ്രവർത്തനം, നിർമാണം തുടങ്ങിയ വിശാലമായ മേഖലയെക്കുറിച്ച് അവബോധം നൽകിയിരുന്നു. 

English Summary : New VHSE Courses

∙പ്രായോഗിക പരിശീലനവും തിയറി പഠനവും ഒരുപോലെ.

ADVERTISEMENT

∙വിഎച്ച്എസ്ഇ ഡയറക്ടറേറ്റിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നു.

ഇനി

∙ഒരു കോഴ്സിനൊപ്പം വിദ്യാർഥി കൃത്യമായി ഒരു നൈപുണ്യശേഷിയും, ജോലി വൈദഗ്ധ്യവും നേടുന്നു.

∙പ്രായോഗിക പരിശീലനത്തിന് സഹായിക്കാൻ അതത് മേഖലകളിലെ കമ്പനികളുടെ സഹായം. 

∙പ്ലസ് ടു വിദ്യാർഥികൾക്കു ലഭിക്കുന്നതു പോലെ ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ സർട്ടിഫിക്കറ്റ് ,ഒപ്പം ദേശീയ നൈപുണ്യ വികസന കോർപറേഷന്റെ (എൻഎസ്ഡിസി) സർട്ടിഫിക്കറ്റും.