ചോദ്യം: എൻജിനീയറിങ് എൻട്രൻസ് എഴുതിയ ഞങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ ന്യൂജെൻ മേഖലകളിൽ പ്രവർത്തിക്കാനാണു താൽപര്യം. ഇവയിലുള്ള ബിടെക്കിനു ചേരണോ, അതോ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങിൽ ബിരുദമെടുത്ത ശേഷം ന്യൂജെൻ വിഷയങ്ങളിൽ ഉപരിപഠനത്തിനു പോകണോ? ഉത്തരം: പുതിയ മേഖലയിൽ പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: എൻജിനീയറിങ് എൻട്രൻസ് എഴുതിയ ഞങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ ന്യൂജെൻ മേഖലകളിൽ പ്രവർത്തിക്കാനാണു താൽപര്യം. ഇവയിലുള്ള ബിടെക്കിനു ചേരണോ, അതോ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങിൽ ബിരുദമെടുത്ത ശേഷം ന്യൂജെൻ വിഷയങ്ങളിൽ ഉപരിപഠനത്തിനു പോകണോ?

ഉത്തരം: പുതിയ മേഖലയിൽ പല പേരുകളിലും ബിടെക് പ്രോഗ്രാമുകളുള്ളതിനാൽ ഏറെപ്പേർക്കുള്ള സംശയമാണിത്. ഇത്തവണ കേരളത്തിലെ പ്രവേശനത്തിന് ഇനിപ്പറയുന്ന പേരുകളിൽ 7 ബിടെക് പ്രോഗ്രാമുകളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റാ സയൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (എഐ & മെഷീൻ ലേണിങ്) / കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് ‍‍(ഡേറ്റാ സയൻസ്) / കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് / കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (എഐ) / കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി).

ADVERTISEMENT

ഇവയുടെയെല്ലാം അടിസ്ഥാനം കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങാണ്. അടുത്തകാലത്ത് ഏറെ ശ്രദ്ധ നേടിയ പുതുതലമുറ കോഴ്സുകൾക്ക് ഇപ്പോൾ ധാരാളം ജോലിസാധ്യതകളുണ്ടെന്നതു ശരി. 

പക്ഷേ അതിവേഗം മാറ്റങ്ങൾ വരുന്ന സാങ്കേതികമേഖലയാണിതെന്നും ഓർക്കണം. നാം ഇന്ന് അറിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയിരിക്കില്ല 4 വർഷം കഴിയുമ്പോൾ ഉണ്ടായിരിക്കുക. പുതിയ മാറ്റങ്ങളുമായി വേഗം ഇണങ്ങിപ്പോകുന്നതിന് ഇന്നത്തെ എഐ മാത്രം അറിയുന്നവരെക്കാൾ സൗകര്യം വിശാലമായ അടിത്തറയുള്ള കോർ–വിഷയമായ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങിന്റെ നാനാവശങ്ങളും ശീലിച്ചവർക്കാവും.

ADVERTISEMENT

എഐയുടെ പാഠ്യക്രമത്തിലും കംപ്യൂട്ടർ സയൻസ് ധാരാളമുണ്ടായിരിക്കുമെന്നു തീർച്ച. എങ്കിലും, അതു മുഖ്യ കംപ്യൂട്ടർ കോഴിസിലെയത്ര വിശാലമാവില്ലല്ലോ. തീരെ നേർത്ത സ്പെഷലൈസേഷനു ബാച്‌ലർ തലത്തിൽ പോകാത്തതാണു നല്ലത്.

നിങ്ങൾക്കിഷ്ടപ്പെട്ട ന്യൂജെൻ ഇലക്ടീവായി ഉണ്ടെങ്കിൽ അതു സ്വീകരിക്കാം. ഈ വിഷയത്തിലെ എംടെക്കിനു പോകാം. അതിനു സൗകര്യമില്ലെങ്കിൽ എഡെക്സ് (edX), കോഴ്സേറ (Coursera) തുടങ്ങിയ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലൂടെ (MOOC) കോളജ് പഠനത്തിനു സമാന്തരമായി യോഗ്യത നേടാം.

ADVERTISEMENT

വലിയ കമ്പനികളിലെ ജോലിക്ക് പലപ്പോഴും മുൻതൂക്കം കിട്ടുക അക്കാദമിക ബിരുദത്തിന്റെ പകിട്ടിനെക്കാൾ നിർദിഷ്ട ജോലിയിൽ നിങ്ങൾക്കുള്ള നൈപുണ്യത്തിനായിരിക്കും. 4 വർഷത്തിനു ശേഷം ബിടെക് നേടി, പതിറ്റാണ്ടുകളോളം സാങ്കേതികജോലി ചെയ്യേണ്ട നിങ്ങൾ പ്ലസ്ടു കഴിഞ്ഞയുടൻ ഇടുങ്ങിയ സ്പെഷലൈസേഷനു പോകുന്നതിനെക്കാൾ അഭികാമ്യം വിശാല അടിത്തറയുള്ള പ്രോഗ്രാം സ്വീകരിക്കുന്നതാവും. അതിനു കഴിയാത്തവർക്ക് ന്യൂജെൻ പ്രോഗ്രാമുകളിൽ ചേർന്ന് പാഠപുസ്തകത്തിനു പുറത്തുള്ള വിശാലമേഖലകളിലും തുടക്കത്തിലേ ശ്രദ്ധ ചെലുത്താം.

Content Summary : Nervazhi Column - Points to be noted before joining for new gen courses