‘പരമ്പരാഗത കോഴ്സുകളുടെ കാലം കഴിഞ്ഞു. ഓൺലൈനിലൂടെ എത്രയോ പുതിയ വിഷയങ്ങൾ പഠിക്കാം’ – ഈ പല്ലവി പതിവായി കേൾക്കാറില്ലേ ? സത്യത്തിൽ അങ്ങനെ ഏതെങ്കിലും കോഴ്സുകളുടെ ‘കാലം കഴിയുന്നുണ്ടോ’ ? പഠിക്കാൻ കൂടുതൽ വിഷയങ്ങളും പുതിയ പഠനാവസരങ്ങളും ഉണ്ടെന്നതു സത്യം. എന്നാൽ അടിസ്ഥാന വിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിന്റെ

‘പരമ്പരാഗത കോഴ്സുകളുടെ കാലം കഴിഞ്ഞു. ഓൺലൈനിലൂടെ എത്രയോ പുതിയ വിഷയങ്ങൾ പഠിക്കാം’ – ഈ പല്ലവി പതിവായി കേൾക്കാറില്ലേ ? സത്യത്തിൽ അങ്ങനെ ഏതെങ്കിലും കോഴ്സുകളുടെ ‘കാലം കഴിയുന്നുണ്ടോ’ ? പഠിക്കാൻ കൂടുതൽ വിഷയങ്ങളും പുതിയ പഠനാവസരങ്ങളും ഉണ്ടെന്നതു സത്യം. എന്നാൽ അടിസ്ഥാന വിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പരമ്പരാഗത കോഴ്സുകളുടെ കാലം കഴിഞ്ഞു. ഓൺലൈനിലൂടെ എത്രയോ പുതിയ വിഷയങ്ങൾ പഠിക്കാം’ – ഈ പല്ലവി പതിവായി കേൾക്കാറില്ലേ ? സത്യത്തിൽ അങ്ങനെ ഏതെങ്കിലും കോഴ്സുകളുടെ ‘കാലം കഴിയുന്നുണ്ടോ’ ? പഠിക്കാൻ കൂടുതൽ വിഷയങ്ങളും പുതിയ പഠനാവസരങ്ങളും ഉണ്ടെന്നതു സത്യം. എന്നാൽ അടിസ്ഥാന വിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പരമ്പരാഗത കോഴ്സുകളുടെ കാലം കഴിഞ്ഞു. ഓൺലൈനിലൂടെ എത്രയോ പുതിയ വിഷയങ്ങൾ പഠിക്കാം’ – ഈ പല്ലവി പതിവായി കേൾക്കാറില്ലേ ? സത്യത്തിൽ അങ്ങനെ ഏതെങ്കിലും കോഴ്സുകളുടെ ‘കാലം കഴിയുന്നുണ്ടോ’ ? പഠിക്കാൻ കൂടുതൽ വിഷയങ്ങളും പുതിയ പഠനാവസരങ്ങളും ഉണ്ടെന്നതു സത്യം. എന്നാൽ അടിസ്ഥാന വിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിന്റെ പ്രസക്തി ഒരിക്കലും കുറയുന്നില്ല. ഇതാ, മികവിന്റെ 4 ഉദാഹരണങ്ങൾ...

 

ADVERTISEMENT

 

പരമ്പരാഗത വിഷയങ്ങളിൽ നിന്നുതന്നെ വിജയവഴി വെട്ടിയ രണ്ടു പാലക്കാട്ടുകാരാണ് കെ.ഹൃദ്യയും ശ്രുതി നാരായണനും. സമുദ്രസംരക്ഷണം ലക്ഷ്യമിട്ടു ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിപ്പോൺ ഫൗണ്ടേഷന്റെ പോഗോ സെന്റർ ഓഫ് എക്‌സലൻസ് നടത്തുന്ന 2022ലെ സമുദ്രവിജ്ഞാന പഠന പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ലോകത്തെ 10 പേരിലൊരാൾ പാലക്കാട് പട്ടാമ്പി സ്വദേശി കെ.ഹൃദ്യയാണ്. യുഎസിലെ യുവ കൃഷിശാസ്ത്രജ്ഞർക്കുള്ള ഏർളി കരിയർ അവാർഡ് (2000 ഡോളർ) നേടിയാണ് കുമരനല്ലൂർ സ്വദേശി ശ്രുതി അഭിമാനമാകുന്നത്. ഗവേഷണ മികവിനു ക്രോപ് സയൻസ് സൊസൈറ്റി ഓഫ് അമേരിക്ക നൽകുന്ന ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് യുഎസിലെ ക്ലെംസൻ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായ ശ്രുതി.

 

 

ADVERTISEMENT

ഇൻസ്റ്റഗ്രാമിലും മറ്റും മറൈൻ കോഴ്സുകളെക്കുറിച്ചു ചോദിക്കുന്നവരുണ്ട്. വീട്ടുകാർ സമ്മതിക്കുന്നില്ലെന്നു പലരും പറയുന്നു. ഈ ചിന്താഗതി മാറണം. ഇഷ്ടമില്ലാത്ത വിഷയം കഷ്ടപ്പെട്ടു പഠിക്കുന്നതിലും നല്ലത് ഇഷ്ടമുള്ള വിഷയം ആസ്വദിച്ചു പഠിക്കുന്നതാണ്.

– കെ.ഹൃദ്യ

 

ഫോം പൂരിപ്പിക്കലാണ് ഇവിടെ പരീക്ഷ

ശ്രുതി നാരായണൻ
ADVERTISEMENT

 

ഓഷ്യനോഗ്രഫി പഠിക്കുന്നവരുടെ സ്വപ്നമാണ് നിപ്പോൺ ഫൗണ്ടേഷന്റെ സമുദ്രവിജ്ഞാന പഠന പ്രോഗ്രാമെന്നു ഹൃദ്യ പറയുന്നു. രാജ്യാന്തര സമുദ്രനിയമങ്ങൾ, ചരക്കുനീക്കം, സമുദ്രമലിനീകരണം, സമുദ്രസമ്പത്തിന്റെ സംരക്ഷണം, സമുദ്രാന്തരീക്ഷ പഠനം, സാംപിൾശേഖരണം തുടങ്ങി കടലോളം വിഷയങ്ങൾ ഈ പ്രോഗ്രാമിന്റെ ഭാഗമാണ്. രാജ്യാന്തര പ്രോജക്ടുകളുടെ ഭാഗമാകാനും അവസരം ലഭിക്കും. അപേക്ഷ ഫയൽ ചെയ്യാൻ തന്നെ 6 മാസത്തെ അധ്വാനമുണ്ടായിരുന്നു. ഏതാണ്ട് 3000 വാക്കുകളിൽ ഉത്തരം എഴുതേണ്ട പതിനഞ്ചോളം ചോദ്യങ്ങൾ ഫോമിലുണ്ട്. ഓഷ്യനോഗ്രഫിയിൽ നമുക്കുള്ള താൽപര്യവും അർപ്പണബോധവും അളക്കുന്നതാണു ചോദ്യങ്ങൾ. ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഓൺലൈൻ ഇന്റർവ്യൂ. നമ്മുടെ സത്യസന്ധതയും ജോലിയോടുള്ള ആത്മാർഥതയുമാണ് അളക്കുന്നത്. പട്ടാമ്പി എസ്എൻജിഎസ് കോളജിൽ ബിഎസ്‌സി കെമിസ്ട്രി പഠിച്ച ഹൃദ്യ തുടർന്ന് കൊച്ചി പനങ്ങാട്ടെ കേരള ഫിഷറീസ് സർവകലാശാലയിൽനിന്ന മറൈൻ കെമിസ്ട്രി മൂന്നാം റാങ്കോടെ പാസായി. പഠനകാല പ്രോജക്ടുകളും നിപ്പോൺ ഫൗണ്ടേഷനിലേക്കുള്ള വഴി എളുപ്പമാക്കി. 10 മാസത്തെ പരിശീലനം കഴിഞ്ഞു തിരികെയെത്തിയാലും ഫൗണ്ടേഷനുമായി സഹകരിച്ചു പ്രവർത്തിക്കാനാകും.

 

പരിശീലനം ദ്വീപുകളിൽ

അമ്മൂസ്

 

ജർമനിയിലെ ആൽഫ്രഡ് വേഗെനർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളാർ ആൻഡ് മറൈൻ റിസർച്ചിന്റെ ഹെലിഗോലാൻഡ് ദ്വീപിലും യുനെസ്കോയുടെ റിസർവ് ദ്വീപായ ഫ്രീസിയൻ ദ്വീപിലുമാണു പരിശീലനം. ജർമൻ ഭാഷാ പഠനവുമുണ്ട്. പരിശീലന കാലത്ത് 1.5 ലക്ഷം രൂപ സ്റ്റൈപൻഡായി കിട്ടും. അധ്യാപകരായ പട്ടാമ്പി ആമയൂരിലെ കോലാത്തൊടി കൃഷ്ണകുമാർ-ജോളി ദമ്പതികളുടെ മകളാണ്. 

അമൃത

 

കാലാവസ്ഥാമാറ്റത്തെ ചെറുക്കാനുള്ള വഴികൾ

 

ചൂടു കൂടുമ്പോൾ സസ്യകോശങ്ങൾ നശിക്കുന്നതാണു പതിവ്. എന്നാൽ ജീവശാസ്ത്ര പ്രതിഭാസമായ ലിപ്പിഡ് മെറ്റബോളിസത്തെ  നവീകരിച്ചു ചൂടിനെ പ്രതിരോധിക്കുന്ന ചില ചെടികളുണ്ട്. ചില ജീനുകളുടെ സഹായത്തോടെയാണിത്. ഈ ജീനുകൾ ഉപയോഗിച്ച് കാലാവസ്ഥാമാറ്റത്തെ അതിജീവിക്കുന്ന സസ്യങ്ങളെ എങ്ങനെ വികസിപ്പിക്കാമെന്നാണു ശ്രുതിയുടെ ഗവേഷണം. വരൾച്ച അതിജീവിക്കാൻ വേരുകളെ പ്രാപ്തമാക്കുന്നതും പഠന വിഷയമാണ്. തൃശൂരിലെ കേരള കാർഷിക സർവകലാശാലയിൽനിന്നു ബിഎസ്‌സി  പൂർത്തിയാക്കിയശേഷം ശ്രുതി പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തിൽ ഫാം മാനേജരായി ജോലി ചെയ്തിരുന്നു. പിന്നീട് യുഎസിലെ കെൻസസ് സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു മാസ്റ്റേഴ്സും പിഎച്ച്ഡിയും നേടി. ക്ലെംസൻ യൂണിവേഴ്സിറ്റിയിൽ എന്റമോളജിസ്റ്റായ പ്രദീഷ് ചന്ദ്രനാണ് ഭർത്താവ്. മകൾ: മിഴി സാവേ.

 

അവസരമുണ്ടെന്നു കരുതി താൽപര്യമില്ലാത്തവർ ഗവേഷണ മേഖലയിലേക്കു വന്നിട്ടു കാര്യമില്ല. ഗവേഷണം നടത്തി വിജയിച്ചവരെ മാത്രമാണു ലോകമറിയുന്നത്. എന്നാൽ ഇതിനു മുൻപ് ഒരുപാടു തവണ പരാജയം നേരിടേണ്ടിവരും. അവയിൽനിന്നു പാഠം ഉൾക്കൊള്ളണം.

 

– ശ്രുതി നാരായണൻ

 

 

 

അമ്മൂസും അമൃതയും ഫുൾബ്രൈറ്റ്

 

എ.പി.ജെ.അബ്ദുൽ കലാമിന്റെ പേരിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി യുഎസ് സർക്കാർ ഏർപ്പെടുത്തിയ  ഫുൾബ്രൈറ്റ് കലാം ക്ലൈമറ്റ് ഫെലോഷിപ്പിന് അർഹരായ 3 പേരിൽ 2 പേരും മലയാളികൾ. കാലിക്കറ്റ് സർവകലാശാലാ ബോട്ടണി ഗവേഷക  എം.എസ്.അമൃതയും കാസർകോട് കേരള കേന്ദ്ര സർവകലാശാലയിലെ ജിയോളജി ഗവേഷക   അമ്മൂസ് കെ.ജയനുമാണ് അഭിമാനനേട്ടം സ്വന്തമാക്കിയത്. തൃശൂർ ജില്ലയിലെ തിരൂർ മേപ്പാടത്തുപറമ്പിൽ‌ ശശി– സുഗുണ ദമ്പതികളുടെ മകളാണ് അമൃത.  കോട്ടയം നാട്ടകം  കുഞ്ഞൻപറമ്പിൽ ടി.കെ.ജയന്റെയും ഹേമലതയുടെയും മകളാണ് അമ്മൂസ്.

 

കാലാവസ്ഥയെ പ്രതിരോധിക്കുന്നനെൽച്ചെടികൾ

 

ഇന്ത്യയിലും യുഎസിലും കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖലയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് അമൃതയ്ക്കു ഫെലോഷിപ്. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന നെൽച്ചെടികൾ വളർത്തിയെടുക്കുന്നതാണു ഗവേഷണം. ചെടികളിൽ ജനിതകമാറ്റം വരുത്തി കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടാക്കുകയാണു ലക്ഷ്യം. ബോട്ടണിയും നാനോ സയൻസും ചേർന്ന ഇന്റർഡിസിപ്ലിനറി ഗവേഷണമാണ്.

 

യുഎസിൽ 10 മാസം

 

യുഎസിൽ 10 മാസം ഗവേഷണം ചെയ്യാം. സ്റ്റോക്ബ്രിജ് കോളജ് ഓഫ് അഗ്രികൾചറിലാണ് അവസരം. യാത്രച്ചെലവ്, ഭക്ഷണം, താമസം തുടങ്ങി എല്ലാ ചെലവും യുഎസ് – ഇന്ത്യാ എജ്യുക്കേഷൻ ഫൗണ്ടേഷൻ വഹിക്കും. സ്കോളർഷിപ്പും ലഭിക്കും.

 

കാലവർഷത്തെ വരുതിയിലാക്കാൻ

 

മൺസൂണിലെ വ്യതിയാനത്തെപ്പറ്റിയുള്ള പഠനത്തിനാണ് അമ്മൂസ് കെ.ജയന് ഫെലോഷിപ്. അമേരിക്കയിലെ വടക്കൻ അറ്റ്ലാന്റിക് തീരത്തെ കാലാവസ്ഥാ മാറ്റങ്ങൾ ഇന്ത്യയിലെ തെക്കു- പടിഞ്ഞാറൻ മൺസൂണിൽ ( കാലവർഷം) വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചാണു ഗവേഷണം. മൺസൂൺ പ്രവാഹങ്ങൾ ശക്തമാകുന്നതും ദുർബലമാകുന്നതും  കടലിൽ നിന്നു ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ചു  മനസ്സിലാക്കലാണു ലക്ഷ്യം. ഇന്ത്യയിലെ കാലവർഷത്തിൽ ഭാവിയിലുണ്ടായേക്കാവുന്ന മാറ്റങ്ങളും ഇതുവഴി അറിയാം.

 

യുഎസിൽ    9 മാസം

 

9 മാസം യുഎസിലെ അരിസോന സർവകലാശാലയിൽ ഗവേഷണം നടത്താം. സാംപിളുകളുടെ പരിശോധനയ്ക്കു മികച്ച ലാബ് സൗകര്യങ്ങൾ ഇവിടത്തെ പ്രത്യേകതയാണ്.

 

ഒരു വർഷം 3 പേർക്ക് അവസരം

 

അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് 71 പേരെ ഷോർട്‌ലിസ്റ്റ് ചെയ്തിരുന്നു. ഇതിൽ നിന്ന് 9 പേരെ ഇന്റർവ്യൂവിനു ക്ഷണിച്ചു. ഇതിൽ 3 പേർക്ക് അവസരം ലഭിച്ചു. അപേക്ഷിക്കും മുൻപ് ഗവേഷണം നടത്താനുദ്ദേശിക്കുന്ന യുഎസിലെ സർവകലാശാലയുമായി ധാരണ ഉണ്ടാക്കിയിരിക്കണം. ഇന്റർവ്യൂവിൽ ചോദ്യങ്ങളെല്ലാം ഗവേഷണ വിഷയത്തെപ്പറ്റി ആയിരിക്കും. എങ്ങനെ വിജയകരമായി ഗവേഷണം പൂർത്തിയാക്കാം? പേറ്റന്റ് നേടാൻ കഴിയുമോ? തുടങ്ങിയ ചോദ്യങ്ങളുണ്ടാവും. ഗവേഷണം കൊണ്ട് ഫലം ഉണ്ടാവുമെന്നു ധരിപ്പിക്കാൻ കഴിയണം.

https://www.usief.org.in/Fulbright-Kalam-Climate-Fellowship.aspx 

 

Content Summary : Success Stories Of four Researchers