ഭോപാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ 2 വ്യത്യസ്ത ദ്വിവർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കു ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://iifm.ac.in. കേന്ദ്ര വനം–പരിസ്‌ഥിതി–കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്. പ്രോഗ്രാമുകൾ 1) പിജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ 2 വ്യത്യസ്ത ദ്വിവർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കു ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://iifm.ac.in. കേന്ദ്ര വനം–പരിസ്‌ഥിതി–കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്.

പ്രോഗ്രാമുകൾ

ADVERTISEMENT

1) പിജി ഡിപ്ലോമ ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെന്റ്: 50% മാർക്ക് / തുല്യ ഗ്രേഡ് പോയിന്റ് ആവറേജ് നേടി, ബാച്‌ലർ ബിരുദമോ തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു വേണ്ടത് 45%. 2022 ജൂൺ 30നകം കോഴ്‌സ് പൂർത്തിയാക്കുന്ന അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 150 സീറ്റ്.

പ്രാഥമിക സിലക്‌ഷൻ ഐഐഎം CAT 2021 അഥവാ എക്‌സ്‌എൽആർഐയുടെ XAT 2022 വഴിയാണ്. ഇതിനുള്ള അപേക്ഷ യഥാസമയം സമർപ്പിച്ചിരിക്കണം. പുറമേ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു മറ്റൊരു അപേക്ഷ ഓൺലൈനായി നൽകണം. അപേക്ഷാഫീ 1000 രൂപ; പട്ടികവിഭാഗക്കാർക്ക് 500 രൂപ. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ്, അഥവാ നെറ്റ് ബാങ്കിങ് വഴി പണമടയ്‌ക്കാം. നിർദേശങ്ങൾ സൈറ്റിലുണ്ട്.

ADVERTISEMENT

മികച്ച CAT / XAT സ്‌കോർ ഉള്ളവരെ ഓൺലൈനായി ഇന്റർവ്യൂ ചെയ്ത് അന്തിമ സിലക്‌ഷൻ നടത്തും. കേന്ദ്രമാനദണ്ഡപ്രകാരം സീറ്റ് സംവരണമുണ്ട്.

ക്യാംപസിൽ താമസിക്കണം. ഹോസ്റ്റൽ വാടകയുൾപ്പെടെ കോഴ്സിനു 2 വർഷത്തേക്ക് 8 ലക്ഷം രൂപയോളം ചെലവു വരും. പട്ടികവിഭാഗക്കാർക്ക് 5 ലക്ഷത്തോളം. 

പലതരം സ്കോളർഷിപ്പുകളുണ്ട്. മുൻ ബാച്ചുകളിലെ വിദ്യാർഥികൾക്കെല്ലാം ക്യാംപസ് ഇന്റർവ്യൂ വഴി സർക്കാർ, കോർപറേറ്റ്, ഐടി സെക്‌ടറുകളിലും ഗവേഷണാലയങ്ങളിലും ഫിനാൻഷ്യൽ സ്‌ഥാപനങ്ങളിലും മറ്റുമായി നല്ല നിയമനം ലഭിച്ച ചരിത്രമാണുള്ളത്.

ADVERTISEMENT

2) പിജി ഡിപ്ലോമ ഇൻ സസ്റ്റെയ്നബിലിറ്റി മാനേജ്മെന്റ്: 50 സീറ്റ്. ഫോറസ്ട്രി മനേജ്മെന്റ് പ്രോഗ്രാമിന്റേതിനു സമാനവ്യവസ്ഥകൾ. വിശദ വിവരങ്ങളടങ്ങിയ ബുള്ളറ്റിൻ വെബ് സൈറ്റിൽ.

Content Summary : Job oppertunities forest management