അഖിലേന്ത്യാതലത്തിൽ 2021–22ലെ എംബിബിഎസ് – ബിഡിഎസ് – ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിനു നീറ്റ്-യുജിയുടെ അടിസ്ഥാനത്തിലുള്ള കൗൺസലിങ് (NEET UG Counselling 2021) ഇന്നലെ വൈകിട്ട് ആരംഭിച്ചു. മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എംസിസി) www.mcc.nic.in എന്ന വെബ്സൈറ്റിൽ 24നു രാത്രി 11.55 വരെ ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും നടത്താം....NEET UG, Medical Counselling Committee, Registration

അഖിലേന്ത്യാതലത്തിൽ 2021–22ലെ എംബിബിഎസ് – ബിഡിഎസ് – ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിനു നീറ്റ്-യുജിയുടെ അടിസ്ഥാനത്തിലുള്ള കൗൺസലിങ് (NEET UG Counselling 2021) ഇന്നലെ വൈകിട്ട് ആരംഭിച്ചു. മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എംസിസി) www.mcc.nic.in എന്ന വെബ്സൈറ്റിൽ 24നു രാത്രി 11.55 വരെ ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും നടത്താം....NEET UG, Medical Counselling Committee, Registration

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഖിലേന്ത്യാതലത്തിൽ 2021–22ലെ എംബിബിഎസ് – ബിഡിഎസ് – ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിനു നീറ്റ്-യുജിയുടെ അടിസ്ഥാനത്തിലുള്ള കൗൺസലിങ് (NEET UG Counselling 2021) ഇന്നലെ വൈകിട്ട് ആരംഭിച്ചു. മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എംസിസി) www.mcc.nic.in എന്ന വെബ്സൈറ്റിൽ 24നു രാത്രി 11.55 വരെ ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും നടത്താം....NEET UG, Medical Counselling Committee, Registration

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഖിലേന്ത്യാതലത്തിൽ 2021–22ലെ എംബിബിഎസ് – ബിഡിഎസ് – ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിനു നീറ്റ്-യുജിയുടെ അടിസ്ഥാനത്തിലുള്ള കൗൺസലിങ് (NEET UG Counselling 2021) ഇന്നലെ വൈകിട്ട് ആരംഭിച്ചു. മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എംസിസി) www.mcc.nic.in എന്ന വെബ്സൈറ്റിൽ 24നു രാത്രി 11.55 വരെ ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും നടത്താം.

 

ADVERTISEMENT

ദേശീയതലത്തിൽ സർക്കാർ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ 15% ഓൾ ഇന്ത്യാ ക്വോട്ടയ്ക്കു പുറമേ കേന്ദ്ര / കൽപിത സർവകലാശാലകൾ, 19 എയിംസ് സ്ഥാപനങ്ങൾ, ജിപ്മെർ പുതുച്ചേരി / കാരയ്ക്കൽ, 14 ഇ എസ്ഐ മെഡിക്കൽ കോളജുകൾ, 8 നഴ്സിങ് കോളജുകൾ എന്നിവയിലെ സീറ്റുകളിലേക്കും ഇതുവഴി പ്രവേശനം നേടാം. ചില സ്ഥാപനങ്ങളിലെ എല്ലാ സീറ്റുകളിലേക്കും, മറ്റു ചിലവയിലെ ഏതാനും സീറ്റുകളിലേക്കുമാണ് സിലക്‌ഷൻ. പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിലെ (എഎഫ്എംസി) പ്രവേശനത്തിന്റെ ആദ്യഘട്ടവും ഇവിടെയാണ്.

 

Photo Credit : Nikcoa / Shutterstock.com

2021 നീറ്റ് യുജിയിൽ യോഗ്യത നേടിയവരെ മാത്രമേ കൗൺസലിങ്ങിനു പരിഗണിക്കൂ. നീറ്റിൽ 720ൽ 138 മാർക്ക് കിട്ടിയ ജനറൽ / സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഈ വിഭാഗങ്ങളിൽപെട്ട ഭിന്നശേഷിക്കാർക്കു വേണ്ടത് 122 മാർക്ക്. മറ്റെല്ലാ സംവരണവിഭാഗക്കാർക്കും 108 മാർക്കെങ്കിലുമുണ്ടെങ്കിൽ അപേക്ഷിക്കാം.

 

ADVERTISEMENT

തീരെക്കുറഞ്ഞ ഫീസോടെ മികച്ച കോളജുകളിൽ എംബിബിഎസിനു പഠിക്കാൻ ഓൾ ഇന്ത്യാ ക്വോട്ട ഉപകരിക്കും. എംസിസി സൈറ്റിലെ Participating Institutions ലിങ്ക്‌വഴി ഓരോ കോളജിനെയും സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കാം. ചോയ്സ് ഫില്ലിങ്ങിന് ഇതു സഹായകമാകും. പെൺകുട്ടികൾക്കു മാത്രമായ കോളജുകളും കൂട്ടത്തിലുണ്ട്.

 

നാം ചെയ്യേണ്ടത്

∙ കൗൺസലിങ് ബുള്ളറ്റിനിലേതടക്കം ‍വിവരങ്ങൾ ഡൗൺലോഡ് ചെയ്തെടുത്തു പഠിക്കുക. പല വ്യവസ്ഥകളും സങ്കീർണമാണ്.

ADVERTISEMENT

 

∙ ഏതെല്ലാം കോളജുകളിലേക്കും കോഴ്സുകളിലേക്കും (എംബിബിഎസ് / ബിഡിഎസ് / ബിഎസ്‌സി നഴ്സിങ്) ചോയ്സ് നൽകണമെന്നു തീരുമാനിക്കുക. അവയുടെ മുൻഗണനാക്രമവും നിശ്ചയിക്കണം.

 

www.mcc.nic.in സൈറ്റിൽ റോൾ നമ്പർ, ആപ്ലിക്കേഷൻ നമ്പർ, പേര്, അമ്മയുടെ പേർ, ജനനത്തീയതി, സൈറ്റിലെ സെക്യൂരിറ്റി പിൻ എന്നിവ നൽകി റജിസ്റ്റർ ചെയ്യുക.

 

∙ ഫീയും സെക്യൂരിറ്റി തുകയും അടച്ച് ചോയ്സുകൾ ‘ഫിൽ’ ചെയ്യുക. എത്ര ചോയ്സ് വേണമെങ്കിലും നൽകാം. തുടർന്നു ലോക്ക് ചെയ്യുക. ലോക്ക് ചെയ്യുന്നതുവരെ ആദ്യം നൽകിയ ചോയ്സുകൾ പരിഷ്കരിക്കാം. വിദ്യാർഥി ലോക്ക് ചെയ്തില്ലെങ്കിൽ 24നു രാത്രി 11.55നു സ്വയം ലോക്ഡ് ആകും തുടർന്ന് ഒന്നാം റൗണ്ട് അലോട്മെന്റ് ഫലം 29ന് അറിയാം.

 

∙ ഇതു കിട്ടിയവർക്ക് 30 മുതൽ ഫെബ്രുവരി 4 വരെ കോളജിൽ ചേരാം. ചേരേണ്ടെങ്കിൽ ‘ഫ്രീ എക്സിറ്റ്’ എടുക്കാം. അതായത് വിട്ടുപോന്നാലും സെക്യൂരിറ്റി തുക നഷ്ടപ്പെടില്ല. ഇങ്ങനെയുള്ളവർക്ക് ചോയ്സുകൾ ‘അപ്ഗ്രേഡ്’ ചെയ്യാം. ഫെബ്രുവരി 9 മുതൽ രണ്ടാം റൗണ്ടിലേക്കു പുതുതായി റജിസ്റ്റർ ചെയ്ത് ചോയ്സുകൾ നൽകാം. 14നു രാത്രി ഇവ ലോക്ഡ് ആകും. 19ന് അലോട്മെന്റ് ഫലം വന്ന് 20 മുതൽ 26 വരെ കോളജിൽ ചേരാം.

Photo Credit : Janews / Shutterstock.com

 

∙ ഇനി മോപ്–അപ് റൗണ്ട്. ഇതിലേക്ക് അപ്ഗ്രഡേഷനില്ല. പുതുതായി മാർച്ച് 2 മുതൽ റജിസ്റ്റർ ചെയ്യാം. 7നു രാത്രി ചോയ്സുകൾ ലോക്ഡ് ആകും. 12ന് അലോട്മെന്റ് ഫലം വന്ന് 13 മുതൽ 19 വരെ കോളജിൽ ചേരാം.

 

∙ തുടർന്ന് സ്ട്രേ വേക്കൻസി റൗണ്ട്. ഇതിനു റജിസ്ട്രേഷനോ പുതിയ ചോയ്സ് ഫില്ലിങ്ങോ ഇല്ല. മോപ്–അപ്പിൽ നൽകിയ ചോയ്സ് നോക്കി ഓൺലൈൻ അലോട്മെന്റ് നടത്തും. മാർച്ച് 22ന് ഇതിന്റെ ഫലമറിഞ്ഞ് 23 മുതൽ 26 വരെ കോളജിൽ ചേരാം.

 

∙ ഒഴിവുകളുടെ 10 മടങ്ങ് പേരുടെ ലിസ്റ്റ് മെറിറ്റ് ക്രമത്തിൽ കൽപിത സർവകലാശാലകൾക്ക് അയച്ചുകൊടുത്തിരിക്കും.

 

∙ തിരഞ്ഞെടുക്കുന്ന കോളജുകളിലെ പ്രവേശനയോഗ്യതകളും ഇതരവ്യവസ്ഥകളും അവയുടെ വെബ്സൈറ്റുകൾ നോക്കി മനസ്സിലാക്കിയശേഷം ചോയ്സ് നൽകണം. ഒന്നിലേറെ റജിസ്ട്രേഷൻ /അപേക്ഷ പാടില്ല

 

∙ പുതിയ അറിയിപ്പുകൾക്ക് www.mcc.nic.in കൂടക്കൂടെ സന്ദർശിക്കുക.

 

സംശയപരിഹാരത്തിന്: 0120-4073500 / 1800 102 7637; adgme@nic.in. പണമടയ്ക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്ക് financemcc@lifecarehll.com.

 

ബിഎസ്‌സി നഴ്സിങ് പ്രവേശനവും

ഈ വർഷം ആദ്യമായാണ് ബി എസ്‌സി നഴ്സിങ് എംസിസി കൗൺസലിങ്ങിൽ ഉൾപ്പെടുത്തിയത്. കട്ട്ഓഫ് പെർസന്റൈൽ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടേതു തന്നെ. 8 നഴ്സിങ് കോളജുകളാണ് പങ്കെടുക്കുന്നത്. റാം മനോഹർ ലോഹ്യ ഡൽഹി, ലേഡി ഹാർഡിഞ്ച് ഡൽഹി, അമൃത് കൗർ ഡൽഹി, സഫ്ദർ ജങ് ഡൽഹി എന്നിവിടങ്ങളിൽ പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം; മുഴുവൻ സീറ്റും ഈ കൗൺസലിങ്ങിൽ വരും. ഡൽഹി അഹല്യാബായിയിലും ഫ്ലോറൻസ് നൈറ്റിങ്ഗേലിലും പെൺകുട്ടികൾക്കു മാത്രം; പക്ഷേ 15% സീറ്റുകളേ ദേശീയതലത്തിലുള്ളൂ. ബനാറസ് ഹിന്ദു സർവകലാശാല നഴ്സിങ് കോളജ്, ഭോപാൽ നഴ്സിങ് കോളജ് എന്നിവിടങ്ങളിൽ ആൺകുട്ടികൾക്കും പ്രവേശനമുണ്ട്. മുഴുവൻ സീറ്റും ദേശീയതലത്തിൽ. 4 റൗണ്ട് കഴിഞ്ഞ് നഴ്സിങ്ങിനു മാത്രമായി രണ്ടാം മോപ്–അപ് റൗണ്ടുമുണ്ട്.

 

ഫീസ് കുറവുള്ള ചില  മെഡി. കോളജുകൾ

താരതമ്യേന കുറഞ്ഞ ഫീസിൽ പഠിക്കാവുന്ന ഏതാനും മെഡിക്കൽ കോളജുകൾ ഇവ: ലേഡി ഹാർഡിഞ്ച് (വനിത) ഡൽഹി, മൗലാന ആസാദ് ഡൽഹി, അസം മെഡിക്കൽ കോളജ് ദിബ്രുഗഡ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് മെ‍ഡിക്കൽ സയൻസസ് ഡൽഹി, വർധമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കൽ സയൻസസ് നളന്ദ (ബിഹാർ), ജിപ്മെർ പുതുച്ചേരി / കാരയ്ക്കൽ, എയിംസ് – 19 കേന്ദ്രങ്ങൾ, രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് റാഞ്ചി, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇംഫാൽ, തമിഴ്നാട് സർക്കാർ മെഡിക്കൽ കോളജുകൾ.

 

ആയുഷ്, വെറ്ററിനറി, അഗ്രികൾചറൽ കൗൺസലിങ് വേറെ

ദേശീയതലത്തിൽ ആയുഷ് (ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി) കോഴ്സുകളുടെ കൗൺസലിങ് https://aaccc.gov.in സൈറ്റിലൂടെയും, വെറ്ററിനറി കൗൺസലിങ് http://vci.dadf.gov.in/counseling എന്ന സൈറ്റിലൂടെയുമായിരിക്കും. അഗ്രികൾചറൽ കോഴ്സുകളിലെ ദേശീയ സിലക്‌ഷൻ, ഐസിഎആർ എൻട്രൻസ് പരീക്ഷ വഴിയാണ്: https://icarexam.net

 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

∙ റജിസ്ട്രേഷൻ / അപേക്ഷ ഒരിക്കൽ മാത്രം. കൂടിയാൽ ഡീബാർ ചെയ്യും.

 

∙ ലോഗിൻ പാസ്‌വേഡ് സൂക്ഷിക്കുന്നതിലും ചോയ്സ് ഫില്ലിങ് കഴിഞ്ഞ് ലോഗൗ‍ട്ട് ചെയ്യുന്നതിലും വീഴ്ച വരുത്തരുത്.

 

∙ ഒരിക്കൽ സൈറ്റിൽ നൽകുന്ന വിവരം മാറ്റാൻ അനുവദിക്കില്ല.

 

∙ രണ്ടാം റൗണ്ടിലോ തുടർന്നുള്ള റൗണ്ടുകളിലോ അലോട്ട് ചെയ്ത സീറ്റിൽ ചേർന്നില്ലെങ്കിൽ സെക്യൂരിറ്റി തുക നഷ്ടമാകും. കൽപിത സർവകലാശാലകളെങ്കിൽ വളരെ വലിയ തുകയായിരിക്കും.

 

∙ കൽപിത സർവകലാശാലകളിൽ വളരെ ഉയർന്ന ഫീസായിരിക്കാം. ശ്രദ്ധിച്ച് ചോയ്സ് നൽകുക.

 

∙ കൽപിത സർവകലാശാലകളിൽ പട്ടിക, പിന്നാക്ക, ഭിന്നശേഷി, സാമ്പത്തികപിന്നാക്ക സംവരണമില്ല.

 

∙ വിദ്യാർഥികളെ ഒരു കാര്യവും നേരിട്ടറിയിക്കില്ല. വെബ്സൈറ്റ് സ്ഥിരമായി നോക്കുക.

 

∙ ഒസിഐ, പിഐഒ വിഭാഗക്കാരെ എൻആർഐ ആയി പരിഗണിക്കും. പക്ഷേ എയിംസിൽ ജനറൽ സീറ്റിലേക്കും അവസരം നൽകും.

 

∙ ഇഎസ്ഐ കോർപറേഷന്റെ 14 കോളജുകളിൽ ഇൻഷുർ ചെയ്തവർക്കുള്ള ക്വോട്ടയിലേക്കും എംസിസിയാകും അലോട്ട് ചെയ്യുക. ഉദാഹരണത്തിന്, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ 15% ഓൾ ഇന്ത്യാ ക്വോട്ടയും 35% ഇഎസ്ഐ ക്വോട്ടയും എംസിസി അലോട്മെന്റിൽ വരും. ഈ ക്വോട്ടക്കാർക്ക് താൽപര്യമുണ്ടെങ്കിൽ ഇന്ത്യയിലെ 14 ഇഎസ്ഐ കോളജുകളിലേക്കും അപേക്ഷിക്കാം

 

∙ ഉയർന്ന പ്രായവും 12ലെ മിനിമം മാർക്കുമുൾപ്പെടെ എയിംസ് പ്രവേശനയോഗ്യതകളിൽ വ്യത്യാസമുണ്ട്.

 

∙ എഎഫ്എംസിയിലേക്കു റജിസ്ട്രേഷൻ മാത്രമേ ഇവിടെയുള്ളൂ. തുടർന്നുള്ള പ്രവേശനനടപടി ആ സ്ഥാപനത്തിലാണ്.

 

∙ ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്ന 15 അംഗീകൃതസ്ഥാപനങ്ങളിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജും ഉൾപ്പെടും.

 

Content Summary : Medical Counselling Committee (MCC) - NEET UG Counselling 2021 - Registration Guidelines