പാദരക്ഷാ വ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്ഠ സ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്‌ഡിഡിഐ.

പാദരക്ഷാ വ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്ഠ സ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്‌ഡിഡിഐ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാദരക്ഷാ വ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്ഠ സ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്‌ഡിഡിഐ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാദരക്ഷാ വ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്ഠ സ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്‌ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ: 0120-4500203; admission@fddiindia.com, www.fddiindia.com). ഇതിന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ ഇംപോർട്ടൻസ്’ പദവിയുണ്ട്. നോയിഡയ്ക്കു പുറമേ ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത അടക്കം ഇൻസ്‌റ്റിറ്റ്യൂട്ടിന് ആകെ 12 ക്യാംപസുകൾ; കേരളത്തിലില്ല. ചെന്നൈ ഫോൺ: 9442352912.

 

ADVERTISEMENT

ഇപ്പോൾ അപേക്ഷിക്കാവുന്ന മുഖ്യ പ്രോഗ്രാമുകൾ:

 

എ) 4–വർഷ ബിഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ ): ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ / ലെതർ ഗുഡ്സ് & അക്‌സസറീസ് ഡിസൈൻ / ഫാഷൻ ഡിസൈൻ

ബി) 3–വർഷ ബിബിഎ : റീട്ടെയ്ൽ & ഫാഷൻ മെർച്ചൻഡൈസ്

ADVERTISEMENT

സി) 2–വർഷ എംഡിസ് : ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ

ഡി) 2–വർഷ എംബിഎ : റീട്ടെയ്ൽ & ഫാഷൻ മെർച്ചൻഡൈസ്

 

12 കേന്ദ്രങ്ങളിലായി ആകെ 2160 സീറ്റ്. കൂടാതെ എൻആർഐ/വിദേശി/ വ്യവസായ–സ്പോൺസേഡ് 216 സീറ്റ്. എല്ലാ പ്രോഗ്രാമുകളും എല്ലായിടത്തുമില്ല. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു യഥാക്രമം 15, 7.5, 27, 10, 3 % സംവരണമുണ്ട്.

ADVERTISEMENT

 

ഏതെങ്കിലും വിഷയങ്ങൾ ഐച്ഛികമായ പ്ലസ്‌ടു അഥവാ 3–വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കു ബാച്‍ലർ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംബിഎയ്ക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദം മതിയെങ്കിലും എംഡിസിന് നിർദിഷ്ട വിഷയങ്ങളിലൊന്നിലെ ബിരുദം വേണം. ഇപ്പോൾ യോഗ്യതാപരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. സെപ്റ്റംബർ 30ന് അകം പരീക്ഷാഫലം ഹാജരാക്കിയാൽ മതി. 2022 ജൂലൈ ഒന്നിന് ബാച്‍ലർ അപേക്ഷകർക്ക് 25 വയസ്സു കവിയരുത്. മാസ്റ്ററിന് പ്രായപരിധിയില്ല. പ്രോസ്പെക്ടസ് സൈറ്റിലുണ്ട്.

 

ഏപ്രിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. റജിസ്ട്രേഷൻ ഫീസ് 600 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 300 രൂപ. ലേറ്റ് ഫീ 800 രൂപയടച്ച് മേയ് 15 വരെ അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 400 രൂപ. ദേശീയതല സിലക്‌ഷൻ ടെസ്‌റ്റ് കൊച്ചി, ബെംഗളൂരു, ചെന്നൈ, പുണെ, ഡൽഹി ഉൾപ്പെടെ 31 കേന്ദ്രങ്ങളിൽ ജൂൺ 19ന്. ടെസ്‌റ്റിൽ ബാച്‌ലർ കോഴ്സുകൾക്ക് 150 ഒബ്‌ജക്‌റ്റീവ് ചോദ്യങ്ങൾ. മാസ്റ്റർ കോഴ്സുകൾക്ക് 175 ചോദ്യങ്ങൾ. മാസ്റ്റർ കോഴ്സ് പ്രവേശനത്തിന് മാറ്റ് (MAT) സ്കോറുള്ളവർ ഈ ടെസ്റ്റെഴുതണമെന്നില്ല. ടെസ്‌റ്റിൽ ഉയർന്ന റാങ്കുള്ളവർക്കു കൗൺസലിങ് വഴി പ്രവേശനം നൽകും. ഓഗസ്റ്റ് 16ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണം. 

 

Content Summary : Apply Now For Footwear Design & Development Institute's Bachelor And Master Programmes