മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിദേശപഠനം ലക്ഷ്യം വയ്ക്കുന്നവരാണോ? യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും പ്രശസ്ത ഗവേഷകനുമായ ഡോ. ജയൻ തോമസ് പറയുന്നത് കേൾക്കുക

മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിദേശപഠനം ലക്ഷ്യം വയ്ക്കുന്നവരാണോ? യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും പ്രശസ്ത ഗവേഷകനുമായ ഡോ. ജയൻ തോമസ് പറയുന്നത് കേൾക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിദേശപഠനം ലക്ഷ്യം വയ്ക്കുന്നവരാണോ? യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും പ്രശസ്ത ഗവേഷകനുമായ ഡോ. ജയൻ തോമസ് പറയുന്നത് കേൾക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിദേശപഠനം ലക്ഷ്യം വയ്ക്കുന്നവരാണോ? യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും പ്രശസ്ത ഗവേഷകനുമായ ഡോ. ജയൻ തോമസ് പറയുന്നത് കേൾക്കുക.

വിദേശ ഉപരിപഠനം കേരളത്തിൽ വലിയ തരംഗമാണു സൃഷ്ടിക്കുന്നത്. യുഎസിലും മറ്റും മെറിറ്റിൽ പഠനത്തിനും ഗവേഷണത്തിനും ശ്രമിക്കുന്നവർ തങ്ങളുടെ അപേക്ഷ വളരെ ശ്രദ്ധാപൂർവം തയാറാക്കേണ്ടതുണ്ട്. കരിക്കുലം വിറ്റെ (സിവി), പഴ്സനൽ സ്റ്റേറ്റ്മെന്റ്, റെക്കമൻഡേഷൻ ലെറ്ററുകൾ തുടങ്ങിയവ ഇക്കൂട്ടത്തിൽ അതിനിർണായകമാണ്.റെക്കമെൻഡേഷൻ ലെറ്റർ കൃത്യമായി നൽകുന്നത് പ്രവേശന സാധ്യത പലമടങ്ങ് വർധിപ്പിക്കും. മിക്ക മാസ്റ്റേഴ്സ്, പിഎച്ച്ഡി പ്രോഗ്രാമുകളിലും പ്രവേശനത്തിനു 2–3 റെക്കമൻഡേഷൻ ലെറ്ററുകൾ നൽകേണ്ടി വരും. യുഎസിലും മറ്റും സർവകലാശാലകളിലെ പ്രവേശന നിർണയ സമിതികൾ റെക്കമൻഡേഷൻ ലെറ്റർ വളരെ സൂക്ഷ്മമായി ഏറെ സമയമെടുത്തു വിലയിരുത്തും. നേട്ടങ്ങളെ അനാവശ്യമായി പുകഴ്ത്തുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. വർഷംതോറും ധാരാളം റെക്കമൻഡേഷൻ ലെറ്ററുകൾ വായിച്ചു വിലയിരുത്തുന്നവരായതിനാൽ അവർക്കു തെറ്റേത് ശരിയേത് എന്നു വേഗം പിടികിട്ടും. നിങ്ങളുടെ വ്യക്തിത്വം, നൈപുണ്യം, നേട്ടങ്ങൾ, ബന്ധപ്പെട്ട വിഷയമേഖലയിൽ നൽകാനാകുന്ന സംഭാവനകൾ എന്നിവ പ്രതിഫലിക്കുന്നതാകണം റെക്കമൻഡേഷൻ ലെറ്ററുകൾ.

റഫറിയെ തിര‍ഞ്ഞെടുക്കുമ്പോൾ

ADVERTISEMENT

സാധാരണ ഗതിയിൽ ഉന്നതതലത്തിലുള്ള അക്കാദമീഷ്യനാകണം റഫറി. കുറഞ്ഞ പക്ഷം അസിസ്റ്റന്റ് പ്രഫസറെങ്കിലും ആയിരിക്കണം. നിങ്ങളുടെ പലവിധ ശേഷികളെക്കുറിച്ചു പല റഫറിമാർ റെക്കമൻഡേഷൻ ലെറ്ററുകൾ നൽകുന്നതു നല്ലതാണ്- ഒരാൾ ഗവേഷണ പ്രാവീണ്യത്തെക്കുറിച്ചാണു പറയുന്നതെങ്കിൽ മറ്റൊരാൾ അക്കാദമിക മികവിനെക്കുറിച്ചു പറയുംവിധം. മൂന്നാമതൊരു ലെറ്ററിന് ഒരു പ്രഫസറെക്കൂടി കണ്ടെത്താനാകുന്നില്ലെങ്കിൽ ലാബിലെ സൂപ്പർവൈസറിനെയോ അതുപോലെ സീനിയർ തസ്തികയിലിരിക്കുന്ന മറ്റൊരാളെയോ പരിഗണിക്കാം.

പണം വാരിയെറിയേണ്ട

എന്റെ ഗവേഷണ സംഘത്തിലെ ഒരംഗം ഈയിടെ സ്വന്തം അനുഭവം പറഞ്ഞു. ഐഐടി കാൺപുരിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം പഞ്ചാബിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം യുഎസിൽ ഉപരിപഠനത്തിനു ശ്രമിച്ചത്. എന്റെ സർവകലാശാലയിലേക്കും അപേക്ഷ അയച്ചു. റെക്കമൻഡേഷൻ ലെറ്ററുകളും മറ്റ് അപേക്ഷാ വിശദാംശങ്ങളും പരിശോധിച്ചശേഷം ഗ്രാജ്വേറ്റ് റിസർച് അസിസ്റ്റന്റായി ഞാൻ അദ്ദേഹത്തെ നിയമിച്ചു. എന്നാൽ ഇക്കാര്യം സ്വന്തം കമ്പനിയിലെ സഹപ്രവർത്തകരെ അറിയിച്ചപ്പോൾ ആരോ പറഞ്ഞു കബളിപ്പിക്കുന്നതാകുമെന്നാണത്രേ അവർ അദ്ദേഹത്തോടു പറഞ്ഞത്. പണച്ചെലവില്ലാതെ യുഎസിൽ ഉപരിപഠനത്തിനു തിരഞ്ഞെടുക്കപ്പെടുമെന്ന് അവർക്കു വിശ്വസിക്കാനാകുന്നില്ലായിരുന്നു. കേരളത്തിലെ പല വിദ്യാർഥികളും ഇങ്ങനെതന്നെ ചിന്തിക്കുന്നുണ്ടെന്നു തോന്നുന്നു. സത്യമതല്ല. യുഎസിലെ ഏതു സർവകലാശാലയിലേക്കും നിങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാം (അപേക്ഷാ ഫീസായി ചെറിയ തുക കൊടുക്കണമെന്നതു നേര്).

അപേക്ഷകർക്കു സർവകലാശാല നിഷ്കർഷിക്കുന്ന യോഗ്യതകളുണ്ടായിരിക്കണമെന്നു മാത്രം. വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആവശ്യത്തിനു പണമുണ്ടെന്നുള്ളതിനു തെളിവായി ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുകയും കാണിക്കണം. എന്നാൽ ഈ തുക ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യം കുറവായിരിക്കും. സർവകലാശാലകളിലും മറ്റും റിസർച്, ടീച്ചിങ് അസിസ്റ്റന്റ് തസ്തികകളിൽ ലഭിക്കുന്ന സ്റ്റൈപൻഡും വിവിധ സ്കോളർഷിപ്പുകളും വഴി ജീവിതച്ചെലവു നടത്താം. പക്ഷേ ഓർക്കുക, യുഎസിൽ ഉപരിപഠനം നടത്താനാണു തീരുമാനമെങ്കിൽ അപേക്ഷാ നടപടികൾക്കായി നേരത്തെ തയാറെടുക്കുകയെന്നത് വളരെ പ്രധാനമാണ്.

Representative Image. Photo Credit : Pablohart / iStockphoto.com
ADVERTISEMENT

എങ്ങനെയെഴുതണം ?

റെക്കമൻഡേഷൻ ലെറ്ററിന് മൂന്നു ഭാഗങ്ങളുണ്ട്.

1) അവതാരിക (Introduction)

വിദ്യാർഥിയെ റഫറിക്ക് എങ്ങനെയറിയാമെന്നാണ് ആദ്യ ഖണ്ഡികയിൽ വിവരിക്കേണ്ടത്. റഫറി സ്വയം പരിചയപ്പെടുത്തുന്നതും നന്ന്. റെക്കമൻഡേഷൻ ലെറ്റർ എഴുതാൻ റഫറിക്കുള്ള യോഗ്യതയുടെ കാര്യത്തിൽ പ്രവേശന നിർണയ സമിതിക്കു വ്യക്തത കിട്ടാൻ ഇതു സഹായിക്കാം.

ADVERTISEMENT

2) ഉള്ളടക്കം (Content)

അടുത്ത ഖണ്ഡികകളിൽ വിദ്യാർഥിയും റഫറിയും ചേർന്നുള്ള പ്രവർത്തനങ്ങളെക്കുറിച്ചു വിവരിക്കണം. ടീംവർക്, സഹകരണം, നേതൃപാടവം, ചുമതലാബോധം തുടങ്ങിയ വിദ്യാർഥിയുടെ ഗുണങ്ങൾ ഇവിടെ വിവരിക്കാം. ഉദാഹരണത്തിന് പ്രഫസറാണ് കത്തെഴുതുന്നതെങ്കിൽ വിദ്യാർഥിയുടെ ഗവേഷണപാടവം, സഹകരണ മനോഭാവം, ഗവേഷണ ലക്ഷ്യങ്ങൾ കൈവരിക്കാൻ നൽകിയ സംഭാവനകൾ തുടങ്ങിയവ പറയാം. റിസർച് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ജേണൽ പേപ്പറുകളിലുള്ള വിദ്യാർഥിയുടെ സംഭാവന, കോൺഫറൻസുകളിൽ വിദ്യാർഥി നടത്തിയ പ്രബന്ധാവതരണങ്ങൾ തുടങ്ങിയവയും വിശദമാക്കാം. ഇനി, റിസർച് ലാബിൽ ഗവേഷണം ചെയ്യാത്തയാളാണ് അപേക്ഷിക്കുന്നതെന്നിരിക്കട്ടെ. ഒരു പ്രോജക്ടിൽ പ്രവർത്തിച്ചതിന്റെയോ കമ്പനിയിൽ ഇന്റേൺഷിപ് ചെയ്തതിന്റെയോ പരിചയമുണ്ടെങ്കിൽ അക്കാര്യത്തെക്കുറിച്ച് 1–2 ഖണ്ഡികകൾ എഴുതാം.

3) സംഗ്രഹം (Summary)

ഈ വിദ്യാർഥിക്കു പ്രവേശന യോഗ്യതയുണ്ടെന്നു താൻ കരുതാനുള്ള കാരണങ്ങളാണ് അവസാന ഖണ്ഡികയിൽ റഫറി വ്യക്തമാക്കേണ്ടത്.

റഫറിയെ ബന്ധപ്പെടാനുള്ള പൂർണ മേൽവിലാസവും മറ്റു വിവരങ്ങളും നൽകണം. ഇതു സംബന്ധിച്ചുള്ള എന്തു ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി അറിയിക്കാനുള്ള സന്നദ്ധതയും വ്യക്തമാക്കണം. റഫറിക്ക് റെക്കമൻഡേഷൻ ലെറ്റർ തയാറാക്കാനുള്ള കൃത്യമായ വിവരങ്ങൾ നൽകേണ്ടത് വിദ്യാർഥിയുടെ ഉത്തരവാദിത്തമാണ്. തനിക്കു ലഭിച്ച ഗ്രേഡുകൾ, പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ, പങ്കെടുത്ത കോൺഫറൻസുകൾ, പുരസ്കാരങ്ങൾ തുടങ്ങിയവയുടെ പ്രസക്ത വിവരങ്ങൾ റഫറിയെ അറിയിക്കണം.

റഫറൻസ് ലെറ്റർ വേറെ

റെക്കമൻഡേഷൻ ലെറ്ററിനെ ചിലപ്പോൾ അപേക്ഷകർ റഫറൻസ് ലെറ്റർ എന്നും പറഞ്ഞുകാണാറുണ്ട്. എന്നാൽ റഫറൻസ് ലെറ്ററും റെക്കമൻഡേഷൻ ലെറ്ററും രണ്ടാണ്.ഒരു റഫറി (അപേക്ഷകരുടെ അധ്യാപകരിലോ മേലുദ്യോഗസ്ഥരിലോ ഒരാൾ) നേരിട്ടു സ്ഥാപനത്തിനു സമർപ്പിക്കുന്നതാണ് റെക്കമൻഡേഷൻ ലെറ്റർ; റഫറൻസ് ലെറ്റർ അപേക്ഷകർ സ്വന്തം അപേക്ഷയോടൊപ്പം നൽകുന്നതും.

ഡോ. ജയൻ തോമസ്

Content Summary : How to apply to foreign universities? Dr Jayan Thomas Explains