ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്യുന്ന രണ്ടു തൊഴിൽ മേഖലകളാണ് നഴ്‌സിങ്ങും അധ്യാപനവും. രണ്ടു തൊഴിലിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഏതാണു മികച്ച തൊഴിൽ എന്ന ചോദ്യത്തിന്റെ ഉത്തരം ഓരോ വ്യക്തിയും തങ്ങൾ തിരഞ്ഞെടുക്കുന്ന തൊഴിലിൽ നിന്ന് എന്താണു പ്രതീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. രണ്ടു

ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്യുന്ന രണ്ടു തൊഴിൽ മേഖലകളാണ് നഴ്‌സിങ്ങും അധ്യാപനവും. രണ്ടു തൊഴിലിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഏതാണു മികച്ച തൊഴിൽ എന്ന ചോദ്യത്തിന്റെ ഉത്തരം ഓരോ വ്യക്തിയും തങ്ങൾ തിരഞ്ഞെടുക്കുന്ന തൊഴിലിൽ നിന്ന് എന്താണു പ്രതീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്യുന്ന രണ്ടു തൊഴിൽ മേഖലകളാണ് നഴ്‌സിങ്ങും അധ്യാപനവും. രണ്ടു തൊഴിലിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഏതാണു മികച്ച തൊഴിൽ എന്ന ചോദ്യത്തിന്റെ ഉത്തരം ഓരോ വ്യക്തിയും തങ്ങൾ തിരഞ്ഞെടുക്കുന്ന തൊഴിലിൽ നിന്ന് എന്താണു പ്രതീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്യുന്ന രണ്ടു തൊഴിൽ മേഖലകളാണ് നഴ്‌സിങ്ങും അധ്യാപനവും. രണ്ടു തൊഴിലിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഏതാണു മികച്ച തൊഴിൽ എന്ന ചോദ്യത്തിന്റെ ഉത്തരം ഓരോ വ്യക്തിയും തങ്ങൾ തിരഞ്ഞെടുക്കുന്ന തൊഴിലിൽ നിന്ന് എന്താണു പ്രതീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. രണ്ടു തൊഴിലിലും സമാനമായ ഗുണങ്ങളുമുണ്ട്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് പ്രധാനം. സേവന മനോഭാവവും ഈ രണ്ടു മേഖലകളെയും വേറിട്ടുനിർത്തുന്നു. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ചിലർക്കെങ്കിലും രണ്ടിൽ ഏതു തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാവാം. അത്തരം ഘട്ടത്തിൽ രണ്ടു തൊഴിലിനുമുള്ള ഗുണദോഷങ്ങൾ വേർതിരിച്ച് ചർച്ച ചെയ്യേണ്ടി വരും. 

 

ADVERTISEMENT

 

വിദ്യാഭ്യാസ യോഗ്യതകളും ശമ്പളവും 

പ്രാഥമിക ക്ലാസുകളിലെ അധ്യാപകർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യതയായി വേണ്ടത്. എന്നാൽ ഉയർന്ന ക്ലാസുകളിൽ പഠിപ്പിക്കാൻ ബിരുദാനന്തര ബിരുദവും അധ്യാപക പരിശീലനവും വേണ്ടിവരും. അധ്യാപക പരിശീലന കോഴ്‌സുകളും പാസായിരിക്കണം. നഴ്‌സിങ് രംഗത്ത് ഇത് കുറേക്കൂടി വ്യത്യസ്തമായ കോഴ്സുകൾ പഠിക്കാനുണ്ട്. പ്രാഥമിക തലത്തിൽ നഴ്സിങ് ഡിപ്ലോമ കോഴ്‌സുകൾ വിജയിക്കുന്നവർക്കാണ് ജോലി ചെയ്യാൻ അവസരം ലഭിക്കുന്നത്. എന്നാൽ ഉയർന്ന ശമ്പളത്തോടെ മികച്ച ജോലി സ്വന്തമാക്കണമെങ്കിൽ ബിരുദവും ബിരുദാനന്തര ബിരുദവും മറ്റു ഡിപ്ലോമ കോഴ്‌സുകളും വിജയിച്ചിരിക്കണം. ഏതു കോഴ്‌സ് വിജയിച്ചാലും രണ്ടു തൊഴിൽ മേഖലയിലും ജോലി ചെയ്യണമെങ്കിൽ അതാതു രാജ്യങ്ങളിലെ നിയമമനുസരിച്ചുള്ള ബോർഡ് പരീക്ഷകളും വിജയിക്കണം. യുഎസിൽ പ്രാക്ടിക്കൽ നഴ്‌സായി ജോലി ചെയ്യുന്നവർക്ക് അധ്യാപകരേക്കാൾ കുറഞ്ഞ ശമ്പളമാണു ലഭിക്കുന്നത്. എന്നാൽ റജിസ്‌റ്റേർഡ് നഴ്‌സുമാർക്ക് അധ്യാപകരേക്കാൾ താരതമ്യേന ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ ഇക്കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. 

 

ADVERTISEMENT

തൊഴിൽ സാധ്യത 

തൊഴിൽ സാധ്യതയുടെ കാര്യത്തിൽ അധ്യാപനത്തേക്കാൾ ഒരുപടി മുന്നിലാണ് നഴ്‌സിങ്. 2019 നും 29 നും ഇടയിൽ അധ്യാപക ജോലിയിൽ നാലു ശതമാനം വളർച്ച ഉണ്ടാകുമെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ചരിത്രം, ഇംഗ്ലിഷ് എന്നീ വിഷയങ്ങളേക്കാൾ ഗണിതശാസ്ത്രം, സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കായിരിക്കും ആവശ്യം കൂടുതൽ. എന്നാൽ നഴ്‌സുമാർക്ക് എല്ലാ രാജ്യങ്ങളിലും ക്ഷാമമുണ്ടെന്നും പഠനം പറയുന്നു. നഴ്‌സിങ് മേഖലയുടെ വളർച്ചാനിരക്ക് 9 ശതമാനമായിരിക്കുമത്രേ. അധ്യാപക ജോലിയേക്കാൾ ഇരട്ടിയലധികമാണ് വളർച്ചാനിരക്ക്. 

 

 

ADVERTISEMENT

തൊഴിൽ സാഹചര്യങ്ങൾ 

രണ്ടു ജോലികൾക്കും ഒട്ടേറെ വെല്ലുവിളികളുമുണ്ട്. രോഗം ബാധിച്ചവർക്കൊപ്പമുള്ള ജീവിതം ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുള്ളതായി മാറാറുണ്ട്. കടുത്ത രോഗാവസ്ഥകളും മരണ രംഗങ്ങളുമൊക്കെ മാനസികമായി ക്ഷീണിപ്പിച്ചേക്കാം. നല്ല അധ്വാനവും ഈ ജോലിക്കു വേണ്ടിവരുന്ന സാഹചര്യങ്ങളുണ്ട്. അധ്യാപകർക്ക് വെല്ലുവിളിയുയർത്തുന്നത് വിദ്യാർഥികളായിരിക്കും. എല്ലാ വിദ്യാർഥികളെയും ഒരേ നിലവാരത്തിൽ പഠിപ്പിക്കാനാവില്ല. ചിലരെങ്കിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഉയർന്ന വിജയശതമാനം ഉറപ്പാക്കുക എന്നതും മറ്റൊരു വെല്ലുവിളിയാണ്. മാനേജ്മെന്റ് ഭാഗത്തുനിന്നുള്ള മാനസിക സമ്മർദവും നേരിടേണ്ടിവന്നേക്കാം. എന്നാൽ വേനൽക്കാല അവധി ഉൾപ്പെടെയുള്ള ആനുകൂല്യം അധ്യാപക ജോലിക്കുണ്ട്. മറ്റേതു തൊഴിലിനേക്കാളും കൂടുതൽ അവധി ദിനങ്ങൾ ലഭിക്കും. ജോലിയിൽ നിന്നു മാറിയുള്ള കൂടുതൽ സമയവും ലഭിക്കും. സ്‌കൂൾ കാലത്ത് വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടിവന്നാലും അവധിക്കാലത്ത് ലഭിക്കുന്ന ഒഴിവുകാലം വലിയൊരു ആകർഷണം തന്നെയാണ്. അധ്യാപക ജോലിയിൽ നിന്നുള്ള വരുമാനം കുറവാണെന്നു ചൂണ്ടിക്കാട്ടി രണ്ടാമതൊരു ജോലി കൂടി ചെയ്യുന്നവരുമുണ്ട്. എന്നാൽ നഴ്‌സിങ് ജോലി വർഷം മുഴുവനും ഉള്ളതാണ്.  വിശ്രമം താരതമ്യേന കുറവും. 

 

Content Summary : Nursing vs. Teaching: Which Career Path Is Right for You?