വനം സംബന്ധിച്ച ഗവേഷണപഠനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ ഗുണമേന്മയുടെ പര്യായമായ സ്‌ഥാപനമാണ് ഫോറസ്‌റ്റ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി. ഇവിടുത്തെ 4 വിശേഷ എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 17 വരെ തപാൽ വഴി അപേക്ഷ സ്വീകരിക്കും. ∙ പരീക്ഷ നെഗറ്റീവ് മാർക്കുള്ള 3 മണിക്കൂർ ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനം സംബന്ധിച്ച ഗവേഷണപഠനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ ഗുണമേന്മയുടെ പര്യായമായ സ്‌ഥാപനമാണ് ഫോറസ്‌റ്റ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി. ഇവിടുത്തെ 4 വിശേഷ എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 17 വരെ തപാൽ വഴി അപേക്ഷ സ്വീകരിക്കും.

Read Also : ഏറെ ഡിമാൻഡുള്ള ആർക്കിടെക്‌റ്റ് ആകാനാണോ ആഗ്രഹം

ADVERTISEMENT

∙ പരീക്ഷ

നെഗറ്റീവ് മാർക്കുള്ള 3 മണിക്കൂർ ഓൺലൈൻ ടെസ്റ്റ് മേയ് 21ന്‌. ആകെ 200 ഒബ്ജക്ടീവ് ചോദ്യങ്ങൾ. അടിസ്ഥാന സയൻസ് വിഷയങ്ങൾ (100 ചോദ്യം), അരിത്‌മെറ്റിക് & ക്വാണ്ടിറ്റേറ്റിവ് എബിലിറ്റീസ്, കംപ്യൂട്ടേഷനൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് റീസണിങ്, ഇന്റർപ്രട്ടേഷൻ ഓഫ് ടേബിൾസ്/ഗ്രാഫ്സ് മുതലായവ (40), പൊതുവിജ്ഞാനവും ആനുകാലികസംഭവങ്ങളും (30), ഇംഗ്ലിഷ് ഭാഷ. ആശയഗ്രഹണം, പദസമ്പത്ത്, വ്യാകരണം, ശൈലികൾ മുതലായവ (30). ടെസ്റ്റിലെ മാർക്കു നോക്കിയാണ് റാങ്കിങ്. മാതൃകാചോദ്യങ്ങൾ വെബ് സൈറ്റിൽ.

ADVERTISEMENT

∙ പ്രോഗ്രാമുകൾ

1. എംഎസ്‌സി ഫോറസ്‌ട്രി, 43 സീറ്റ്; ബോട്ടണി, കെമിസ്‌ട്രി, ജിയോളജി, മാത്‌സ്, ഫിസിക്‌സ്, സുവോളജി ഇവയിൽ ഒരു വിഷയമെങ്കിലുമുള്ള ബാച്‌ലർ ബിരുദം, അഥവാ അഗ്രിക്കൾച്ചർ / ഫോറസ്‌ട്രി ബിരുദം ഉള്ളവർക്കു പ്രവേശനം.

ADVERTISEMENT

2. എംഎസ്‌സി വുഡ് സയൻസ് & ടെക്‌നോളജി, 43 സീറ്റ്; ഫിസിക്‌സ്, മാത്‌സ്, കെമിസ്‌ട്രി എന്നിവയടങ്ങിയ ബിരുദം അഥവാ ഫോറസ്‌ട്രി ബിരുദം വേണം.

3. എംഎസ്‌സി എൻവയൺമെന്റ് മാനേജ്‌മെന്റ്, 43 സീറ്റ്; ഏതെങ്കിലും ബേസിക് അഥവാ അപ്ലൈഡ് സയൻസിലോ, ഫോറസ്‌ട്രി, അഗ്രിക്കൾച്ചർ ഇവയൊന്നിലോ ബിരുദം, അല്ലെങ്കിൽ എൻവയൺമെന്റ് സയൻസിൽ ബിടെക്

4. എംഎസ്‌സി സെല്ലുലോസ് & പേപ്പർ ടെക്‌നോളജി, 26 സീറ്റ്; കെമിസ്‌ട്രി അടങ്ങിയ ബിഎസ്‌സി അഥവാ കെമിക്കൽ / മെക്കാനിക്കൽ ബിടെക്. ഈ കോഴ്സിന്റെ രണ്ടാം വർഷം സഹാറൻപുരിലെ പൾപ് & പേപ്പർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കാം.

യോഗ്യതാബിരുദത്തിന് 50% എങ്കിലും മൊത്തം മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് 45% മതി. കോഴ്സ് ദൈർഘ്യം 2 വർഷം വീതം. പട്ടിക, പിന്നാക്ക, ഭിന്നശേഷി, ഇൻ–സർവീസ് വിഭാഗക്കാർക്കു സംവരണമുണ്ട്. വിദേശ വിദ്യാർഥികൾക്കായി 15% അധികസീറ്റുകൾ വകയിരുത്തിയിരിക്കുന്നു. ഇവർ സിലക്‌ഷൻ ടെസ്റ്റെഴുതണ്ട.വെബ് സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്, ഏപ്രിൽ 17 ന് അകം കിട്ടത്തക്കവിധം, ഡ്രാഫ്റ്റ് സഹിതം തപാലിൽ അയയ്ക്കുക. വിവരങ്ങൾ: www.fridu.edu.in.

Content Summary : Apply Now for the Forest Research Institute's Master's Program