ആർക്കിടെക്‌ചർ മേഖലയിലെ ബിരുദ/ ബിരുദാനന്തര കോഴ്‌സുകൾക്ക് മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുളള ശ്രേഷ്‌ഠസ്‌ഥാപനമാണ് ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (എസ്പിഎ). കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിനു സർവകലാശാലയ്ക്കു സമാനമായ പദവിയുണ്ട്.സ്ഥാപനത്തിലെ 2–വർഷ മാസ്‌റ്റർ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈനായി 28 വരെ അപേക്ഷിക്കാം. അപേക്ഷാഫീ 2500 രൂപ, എൻആർഐ 300 യുഎസ് ഡോളർ.
Read Also : ഇന്ത്യയിലും വിദേശത്തും ഒരു പോലെ ജോലി കിട്ടാനുള്ള കോഴ്സ് പഠിച്ചാലോ
∙ കോഴ്സുകൾ
എംആർക് (ആർക്കിടെക്‌ചറൽ കൺസർവേഷൻ / അർബൻ ഡിസൈൻ / ലാൻഡ്സ്‌കേപ് ആർക്കിടെക്‌ചർ)
മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനീയറിങ് & മാനേജ്‌മെന്റ്
·മാസ്റ്റർ ഓഫ് ഡിസൈൻ (ഇൻഡസ്‌ട്രിയൽ ഡിസൈൻ)
മാസ്റ്റർ ഓഫ് പ്ലാനിങ് (എൻവയൺമെന്റൽ / റീജനൽ/ ട്രാൻസ്‌പോർട്ട് / അർബൻ / ഹൗസിങ്)
∙യോഗ്യത
ആർക്കിടെക്‌ചർ, പ്ലാനിങ്, സിവിൽ / ആർക്കിടെക്‌ചറൽ / എൻവയൺമെന്റൽ / മുനിസിപ്പൽ / ബിൽഡിങ് എൻജിനീയറിങ്, ബിൽഡിങ് സയൻസ്, ഡിസൈൻ, ഫൈൻ ആർട്സ് എന്നീ വിഷയങ്ങളിലെ ബാച‌്‌ലർ ബിരുദം (ഏതെങ്കിലും ശാഖയിലെ ബിടെക്കിനും അവസരമുണ്ട്), ജ്യോഗ്രഫി / സോഷ്യോളജി / ഇക്കണോമിക്‌സ് / സ്റ്റാറ്റിസ്റ്റിക്സ് / ഓപ്പറേഷൻസ് റിസർച് / എൻവയൺമെന്റൽ സയൻസ് / എൻവയൺമെന്റൽ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലെ മാസ്റ്റർ ബിരുദം, കൺസ്‌ട്രക്‌ഷൻ ടെക്‌നോളജിയിലെ 5-വർഷ ഡിപ്ലോമ എന്നിങ്ങനെ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
55% എങ്കിലും മാർക്ക് വേണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 50% മതി. ഓഗസ്റ്റ് 31ന് അകം മാർക് ലിസ്റ്റ് ഹാജരാക്കാവുന്ന ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒരാൾ ഒരു പിജി പ്രോഗ്രാമിനേ അപേക്ഷിക്കാവൂ. പ്രവേശനയോഗ്യതയുടെ വിശദാംശങ്ങൾക്ക് വെബ്സൈറ്റിൽ. GATE/CEED/UGC–NET സ്കോറിനും പരിഗണനയുണ്ട്. മാർച്ച് 27–31 ദിവസങ്ങളിലെ ഇന്റർവ്യൂവിനു നേരിട്ട് ഡൽഹിയിലെത്തണം. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ഓഗസ്റ്റ് 7നു ക്ലാസുകൾ തുടങ്ങും. പരിമിതമായ ഹോസ്റ്റൽ സൗകര്യമുണ്ട്.
∙മറ്റു പ്രോഗ്രാമുകൾ
ആർക്കിടെക്ചർ/പ്ലാനിങ് ബാച്‌ലർ ബിരുദ സിലക്‌ഷൻ ജെഇഇ മെയിൻ വഴിയാണ്. എൻആർഐ വിഭാഗക്കാർക്ക് നേരിട്ട് ബാച്‌ലർ ബിരുദപ്രവേശനത്തിന് വഴിയൊരുക്കുന്ന DASA രീതിയുമുണ്ട്. ഫുൾ–ടൈം / പാർട്–ടൈം പിഎച്ച്ഡി പ്രവേശനത്തിന് എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. ആണ്ടിൽ 2 തവണ പ്രവേശനം നടത്തും.
വെബ്: www.spa.ac.in.
Content Summary : Apply for the Postgraduate Programme at the Delhi School of Planning and Architecture