ദേശീയതലത്തിലുള്ള വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ജനസംഖ്യാപഠന ഫലങ്ങൾ അത്യാവശ്യമാണ്. ഈരംഗത്ത് 1956 മുതൽ ഉപരിപഠനഗവേഷണങ്ങൾ നടത്തിവരുന്ന മികച്ച സ്‌ഥാപനമാണ് മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് (ഐഐപിഎസ്); www.iipsindia.ac.in. ഐക്യരാഷ്‌ട്ര സംഘടന, ഇന്ത്യാ ഗവൺമെന്റ്, സർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയതലത്തിലുള്ള വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ജനസംഖ്യാപഠന ഫലങ്ങൾ അത്യാവശ്യമാണ്. ഈരംഗത്ത് 1956 മുതൽ ഉപരിപഠനഗവേഷണങ്ങൾ നടത്തിവരുന്ന മികച്ച സ്‌ഥാപനമാണ് മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് (ഐഐപിഎസ്); www.iipsindia.ac.in.

ഐക്യരാഷ്‌ട്ര സംഘടന, ഇന്ത്യാ ഗവൺമെന്റ്, സർ ദൊറാബ്‌ജി ടാറ്റാ ട്രസ്‌റ്റ് എന്നിവയുടെ സ്‌പോൺസർഷിപ്പോടെ തുടങ്ങിയ ഈ ഇൻസ്‌റ്റിറ്റ്യൂട്ടിനു സർവകലാശാലാ പദവിയുണ്ട്. ഇപ്പോൾ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. ബിരുദധാരികൾക്ക്, വിശേഷിച്ചും സ്‌റ്റാറ്റിസ്‌റ്റിക്‌സോ മാത്‌സോ ഐച്ഛികമായവർക്ക്, ഇണങ്ങിയ വിവിധ പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 2 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. പൊതുവേ പ്രതിമാസ ഫെലോഷിപ് കിട്ടും. മുഖ്യസൂചനകൾ മാത്രം ചുവടെ.

ADVERTISEMENT

Read Also : ആഴ്ചയിൽ 4 ദിവസം മാത്രം ജോലി

1) എംഎ / എംഎസ്‌സി ഇൻ പോപ്പുലേഷൻ സ്‌റ്റഡീസ്:

2 വർഷം. 55 സീറ്റ്, 55% മാർക്കോടെ ഏതെങ്കിലും ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 2023 ജൂൺ 30ന് 25 വയസ്സു കവിയരുത്. പ്രതിമാസ ഫെലോഷിപ് 5000 രൂപ.

ADVERTISEMENT

2) എംഎസ്‌സി ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ് & ഡെമോഗ്രഫി: 

2 വർഷം. 55 സീറ്റ്. 55% മാർക്കോടെ ബയോസ്റ്റാറ്റിസ്റ്റിക്സ് / ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് / മാത്‌സ്, സ്റ്റാറ്റ്സ് ബിരുദം. മാത്‌സോ സ്റ്റാറ്റ്സോ അടങ്ങിയ രണ്ടു ഫുൾ പേപ്പറുകളുള്ള ബിരുദമായാലും മതി. 2023 ജൂൺ 30ന് 25 വയസ്സു കവിയരുത്. പ്രതിമാസ ഫെലോഷിപ് 5000 രൂപ.

3) എംപിഎസ് (മാസ്‌റ്റർ ഓഫ് പോപ്പുലേഷൻ സ്‌റ്റഡീസ്): 

ADVERTISEMENT

ഒരു വർഷം. 55 സീറ്റ്. 55% മാർക്കോടെ മാത്‌സ്, സ്‌റ്റാറ്റ്‌സ്, ഇക്കണോമിക്‌സ്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, ആന്ത്രപ്പോളജി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, റൂറൽ ഡവലപ്മെന്റ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡവലപ്മെന്റ് സ്റ്റഡീസ്, ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ്, പോപ്പുലേഷൻ സ്റ്റഡീസ്, പോപ്പുലേഷൻ എജ്യുക്കേഷൻ, ഇവയൊന്നിലെ മാസ്‌റ്റർ ബിരുദം. പോപ്പുലേഷൻ / ഹെൽത്ത് മേഖലയിൽ രണ്ടു വർഷത്തെ പരിചയമുള്ള മറ്റു മാസ്റ്റർ ബിരുദധാരികൾക്കും അപേക്ഷിക്കാം. 2023 ജൂൺ 30ന് 28 വയസ്സു കവിയരുത്. പ്രതിമാസ ഫെലോഷിപ് 5000 രൂപ.

4) പിഎച്ച്ഡി ഇൻ പോപ്പുലേഷൻ സ്‌റ്റഡീസ് / ബയോസ്റ്റാറ്റിസ്റ്റിക്സ് & ‍ഡെമോഗ്രഫി: 

2–6 വർഷം (ഇത് തീസിസ് സമർപ്പിക്കുന്നതിനുള്ള കാലദൈർഘ്യമാണ്; ഫെലോഷിപ്പിനുള്ളതല്ല). 2023 ജൂൺ 30ന് 30 വയസ്സു കവിയരുത്. കേന്ദ്രനിരക്കിൽ ഫെലോഷിപ്. പ്രവേശനയോഗ്യതയ്ക്കു അഡ്മിഷൻ ബുള്ളറ്റിൻ നോക്കുക.

5) പാർട്–ടൈം പിഎച്ച്ഡി: 

4–6 വർഷം. പ്രായപരിധിയില്ല. 2 സീറ്റ്. ഫെലോഷിപ്പില്ല.

6) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്: 

5 സീറ്റ്. ഒരു വർഷം. 2023 ജൂൺ 30നു 40 വയസ്സു കവിയരുത്. പ്രതിമാസ ഫെലോഷിപ് 50,000 രൂപയും വീട്ടുവാടകയും. ഓഫ്‌ലൈൻ അഡ്മിഷൻ രീതി. ഇതിനു മാത്രം ജൂൺ 30 വരെ അപേക്ഷിക്കാം.

സംവരണവിഭാഗക്കാർക്കു വേണ്ടത് 50% മാർക്ക്. സെപ്റ്റംബർ 30ന് അകം പരീക്ഷാഫലം അറിയിക്കാവുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പട്ടികവിഭാഗ, പിന്നാക്ക, ഭിന്നശേഷി, സാമ്പത്തികപിന്നാക്ക സംവരണമുണ്ട്.

പിഎച്ച്ഡിക്ക് ആദ്യ രണ്ടുവർഷം 31,000 രൂപ, മൂന്നും നാലും വർഷം 35,000 രൂപ നിരക്കിൽ പ്രതിമാസ ഫെലോഷിപ്. കൂടാതെ, വാർഷിക ഗ്രാന്റ് ആദ്യ രണ്ടുവർഷം 10,000 രൂപ, മൂന്നാം വർഷം 20,500 രൂപ.

അപേക്ഷാ പ്രോസസിങ് ഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപ. പിന്നാക്ക, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് 500 രൂപ.

ആദ്യ 4 പ്രോഗ്രാമുകളുടെ ഓൺലൈൻ പരീക്ഷ ഏപ്രിൽ 30ന്. ക്ലാസുകൾ ജൂലൈ 11നു തുടങ്ങും. മിതമായ ഫീസ്നിരക്കുകൾ.‌ മാസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് ഹോസ്റ്റലുണ്ട്.

ഐഐപിഎസിൽ വിദൂര പ്രോഗ്രാമുകളും രാജ്യാന്തര വിദ്യാർഥികൾക്കുള്ള പ്രോഗ്രാമുകളുമുണ്ട്. വിശദാംശങ്ങൾ വെബ്സൈറ്റിൽ.

Content Summary : Apply Now for International Institute of Population Sciences Courses