ലക്ഷ്യങ്ങളും ആഗ്രഹങ്ങളും കവർ ലെറ്ററിലാണോ റെസ്യൂമെയിൽ ആണോ എഴുതേണ്ടത് എന്നും തീരുമാനിക്കണം. വിവിധ ജോലികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ലക്ഷ്യങ്ങളെക്കുറിച്ച് വിശദമായി എഴുതാനാണ് ആഗ്രഹിക്കുന്നതെങ്കിൽ കവർ ലെറ്ററിൽ കാര്യങ്ങൾ ചുരുക്കിമാത്രം എഴുതുക. റെസ്യൂമെയിൽ വിശദ വിവരങ്ങളും ഉൾപ്പെടുത്താം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച കരിയറിലേക്കുള്ള തുടക്കം മികച്ച റെസ്യൂമെയാണ്. കരിയറിനെക്കുറിച്ചുള്ള സ്വപ്നങ്ങളും ലക്ഷ്യങ്ങളുമാണ് റെസ്യൂമെയുടെ കരുത്ത്. എന്നാൽ, എവിടെ തുടങ്ങണം, എങ്ങനെ എഴുതണം എന്നിവയൊക്കെ വെല്ലുവിളികളാണ്. ഏതു ജോലിയിലേക്കാണോ അപേക്ഷ അയയ്ക്കുന്നത് ആ ജോലിയുമായി പൊരുത്തപ്പെടുന്നതും യോജിക്കുന്നതു മായിരിക്കണം റെസ്യൂമെ. വ്യത്യസ്ത ജോലികൾക്ക് അയയ്ക്കുന്ന അപേക്ഷകളും വ്യത്യസ്തമായിരിക്കണം. ഓരോ ജോലിയുടെയും സ്വഭാവം വ്യക്തമാക്കിയിരിക്കണം. സ്ഥാപനത്തിന്റെ പൊതുവായ ലക്ഷ്യങ്ങളുമായിക്കൂടി യോജിച്ചാൽ മാത്രമേ ആഗ്രഹിച്ച ജോലി ലഭിക്കൂ. 

Read Also : ആസ്വദിച്ചു ചെയ്യാൻ കഴിയുന്ന ജോലി കണ്ടെത്താൻ 4 വഴികൾ

ADVERTISEMENT

1. ജോലിയെക്കുറിച്ചുള്ള വിവരണം 

ജോലിക്കുവേണ്ട യോഗ്യതകളായിരിക്കണം വ്യക്തികളെ ആദ്യം ആകർഷിച്ചിട്ടുണ്ടാവുക. യോഗ്യതകൾ വ്യക്തമായി അടിവരയിട്ട് എഴുതുക എന്നതാണ് പ്രധാനം. ആശയവിനിമയ ശേഷി വേണ്ട ജോലിയാണെങ്കിൽ അക്കാര്യം തീർച്ചയായും എടുത്തുപറയണം. മുൻജോലികളിൽ നിന്നുള്ള അനുഭവ പരിചയമുണ്ടെങ്കിൽ അക്കാര്യവും വ്യക്തമാക്കണം. എന്തുകൊണ്ടാണ് ജോലിക്ക് അപേക്ഷിക്കുന്നതെന്ന് വ്യക്തമായ ധാരണ വേണം. ആകർഷിച്ച വസ്തുതകളും എന്തൊക്കെ ചെയ്യാനാവുമെന്നതും വ്യക്തമായിത്തന്നെ എഴുതണം. ഒന്നോ രണ്ടോ വാചകങ്ങളിൽ ഇവ വ്യക്തമാക്കാൻ കഴിഞ്ഞാൽ റെസ്യൂമെയുടെ ഏറ്റവും പ്രധാന ഭാഗം വിജയകരമായി പൂർത്തിയാക്കി എന്നുറപ്പിക്കാം. 

ADVERTISEMENT

2. ലക്ഷ്യങ്ങളും ആഗ്രഹങ്ങളും വ്യക്തമാക്കുക

സ്വന്തം കഴിവുകൾ തിരിച്ചറിയുന്ന തൊഴിലാളികളെയാണ് തൊഴിലുടമയ്ക്ക് വേണ്ടത്. കഴിവുകൾ ഉപയോഗിച്ച് അടുത്ത വർഷങ്ങളിൽ സ്വയം വളരുകയും ഒപ്പം സ്ഥാപനത്തിനുണ്ടാവുന്ന വളർച്ചയും എഴുതിയിരിക്കണം. ലക്ഷ്യങ്ങൾ എഴുതുമ്പോൾ അവ വ്യക്തമായിരിക്കണം. യാഥാർഥ്യത്തിൽ അധിഷ്ഠിതമായിരിക്കണം. ആരെയെങ്കിലും പ്രീതിപ്പെടുത്താൻ വേണ്ടി അസാധ്യമായ സ്വപ്നങ്ങളെക്കുറിച്ച് എഴുതിയാൽ ആരും ആകർഷിക്കപ്പെടില്ല. 

ADVERTISEMENT

3. ഹ്രസ്വകാല ലക്ഷ്യങ്ങൾ 

ഏതു ജോലി സ്വീകരിക്കുമ്പോഴും എല്ലാവർക്കും ചില ലക്ഷ്യങ്ങളുണ്ടാവും. എന്നാൽ, എന്നാൽ ഒരു പ്രത്യേക ജോലിക്ക് അപേക്ഷ അയയ്ക്കുമ്പോൾ ആ സ്ഥാപനവുമായി ബന്ധപ്പെട്ടു  നേടിയെടുക്കാവുന്ന ലക്ഷ്യങ്ങൾ വ്യക്തമായി എഴുതണം. അവയോരോന്നും എത്രമാത്രം പ്രസക്തമാണെന്നും പ്രായോഗികമാണെന്നും കൂടി ചിന്തിക്കണം. ജീവിതത്തിലെ ആത്യന്തിക ലക്ഷ്യത്തെക്കാൾ, സമീപ വർഷങ്ങളിൽ എന്താകണം എന്നതിനായിരിക്കണം മുൻഗണന. 

4. റെസ്യൂമെയും കവർ ലെറ്ററും 

അപേക്ഷകനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ തൊഴിലുടമ ആദ്യം വായിക്കുന്നത് റെസ്യൂമെ ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ മാത്രമാണ് കവർ ലെറ്റർ വായിക്കുക. അതിനാൽ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും കവർ ലെറ്ററിലാണോ റെസ്യൂമെയിൽ ആണോ എഴുതേണ്ടത് എന്നും തീരുമാനിക്കണം. വിവിധ ജോലികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ലക്ഷ്യങ്ങളെക്കുറിച്ച് വിശദമായി എഴുതാനാണ് ആഗ്രഹിക്കുന്നതെങ്കിൽ കവർ ലെറ്ററിൽ കാര്യങ്ങൾ ചുരുക്കിമാത്രം എഴുതുക. റെസ്യൂമെയിൽ വിശദ വിവരങ്ങളും ഉൾപ്പെടുത്താം. 

സെയിൽസ്, അഡ്വൈർടൈസിങ് തുടങ്ങിയ മേഖലകളിലാണ് ജോലി അന്വേഷിക്കുന്നതെങ്കിൽ ഒന്നോ രണ്ടോ വരികളിൽ ലക്ഷ്യങ്ങൾ വ്യക്തമാക്കാൻ കഴിയും. എന്നാൽ, വലിയൊരു സ്ഥാപനത്തിൽ വ്യത്യസ്ത ജോലികൾക്ക് പരിഗണിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ചുരുങ്ങിയ വാക്കുകൾക്കു പകരം വിശദമായും വ്യക്തമായും കഴിവുകളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും എഴുതേണ്ടിവരും. ഇത്തരം സാഹചര്യങ്ങളിൽ റെസ്യൂമെയും കവർ ലെറ്ററും ഉപയോഗിച്ചു വേണം യോഗ്യതകളും എങ്ങനെ സ്ഥാപനത്തിനു പ്രയോജനപ്പെടുന്ന വ്യക്തിയായി മാറാം എന്നതിനെക്കുറിച്ചും വിശദീകരിക്കേണ്ടത്.

Content Summary : 5 Resume Writing Tips To Help You Land a Job