മനഃശാസ്ത്രത്തിലെ പ്രത്യേക മേഖലയായ കോഗ്നിറ്റീവ് സൈക്കോളജിയിൽ പുതിയ കാലത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. അറിവ്, ഭാഷ, ഓർമ എന്നിവയെക്കുറിച്ചും ബുദ്ധിശക്തിയെക്കുറിച്ചുമുള്ള ആഴത്തിലുള്ള പഠനമാണിത്. യാഥാർഥ്യത്തെ മനുഷ്യമനസ്സ് എങ്ങനെയാണു മനസ്സിലാക്കുന്നതെന്നും ഉൾക്കൊള്ളുന്നതെന്നുമാണ് പ്രധാനമായും പഠിക്കുന്നത്.

മനഃശാസ്ത്രത്തിലെ പ്രത്യേക മേഖലയായ കോഗ്നിറ്റീവ് സൈക്കോളജിയിൽ പുതിയ കാലത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. അറിവ്, ഭാഷ, ഓർമ എന്നിവയെക്കുറിച്ചും ബുദ്ധിശക്തിയെക്കുറിച്ചുമുള്ള ആഴത്തിലുള്ള പഠനമാണിത്. യാഥാർഥ്യത്തെ മനുഷ്യമനസ്സ് എങ്ങനെയാണു മനസ്സിലാക്കുന്നതെന്നും ഉൾക്കൊള്ളുന്നതെന്നുമാണ് പ്രധാനമായും പഠിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനഃശാസ്ത്രത്തിലെ പ്രത്യേക മേഖലയായ കോഗ്നിറ്റീവ് സൈക്കോളജിയിൽ പുതിയ കാലത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. അറിവ്, ഭാഷ, ഓർമ എന്നിവയെക്കുറിച്ചും ബുദ്ധിശക്തിയെക്കുറിച്ചുമുള്ള ആഴത്തിലുള്ള പഠനമാണിത്. യാഥാർഥ്യത്തെ മനുഷ്യമനസ്സ് എങ്ങനെയാണു മനസ്സിലാക്കുന്നതെന്നും ഉൾക്കൊള്ളുന്നതെന്നുമാണ് പ്രധാനമായും പഠിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനഃശാസ്ത്രത്തിലെ പ്രത്യേക മേഖലയായ കോഗ്നിറ്റീവ് സൈക്കോളജിയിൽ പുതിയ കാലത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. അറിവ്, ഭാഷ, ഓർമ എന്നിവയെക്കുറിച്ചും ബുദ്ധിശക്തിയെക്കുറിച്ചുമുള്ള ആഴത്തിലുള്ള പഠനമാണിത്. യാഥാർഥ്യത്തെ മനുഷ്യമനസ്സ് എങ്ങനെയാണു മനസ്സിലാക്കുന്നതെന്നും ഉൾക്കൊള്ളുന്നതെന്നുമാണ് പ്രധാനമായും പഠിക്കുന്നത്. പുതിയ വസ്തുതകൾ മനസ്സിലാക്കുന്നത്, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് വളർത്തിയെടുക്കുന്നത്, വിവേചന ബുദ്ധി തുടങ്ങിയ കാര്യങ്ങളാണ് കോഗ്നിറ്റീവ് സൈക്കോളജിസ്റ്റുകൾ പഠന വിധേയമാക്കുന്നത്. അക്കാദമിക് മേഖലയിൽ മാത്രമല്ല, സ്വാകാര്യ മേഖലയിലും ഇവർക്ക് അവസരങ്ങളുണ്ട്. സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, മനുഷ്യവിഭവശേഷി, വിദ്യാഭ്യാസ മേഖലകളിലും തൊഴിലവസരങ്ങളുണ്ട്. 

Read Also : ഒരു ജോലിക്ക് ഒന്നിലധികം റെസ്യുമെ എഴുതണോ

ADVERTISEMENT

സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് 

 

മനുഷ്യബുദ്ധിയെ കടന്നുനിൽക്കുന്ന കംപ്യൂട്ടറുകളും കൃത്രിമ ബുദ്ധി റോബട്ടുകളും വ്യാപകമായതോടെ സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് രംഗത്ത് കോഗ്നിറ്റീവ് സൈക്കോളജിസ്റ്റുകളുടെ പ്രാധാന്യവും കൂടി. യൂസർ ഇന്റർഫെയ്സസുകളെക്കുറിച്ചുള്ള ഗവേഷണം, ഡിസൈൻ ചെയ്തെടുത്ത പരീക്ഷണ വസ്തുക്കളുടെ വിശ്വാസ്യത, വെബ് നാവിഗേഷൻ സാധ്യതകൾ, 3 ഡി എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ജോലി അവസരങ്ങളുണ്ട്. കോഗ്നിറ്റീവ് സൈക്കോളജി പഠിച്ചവർക്കാണ് ഈ അവസരങ്ങൾ ലഭിക്കുന്നത്. 

 

ADVERTISEMENT

ഹ്യൂമൻ റിസോഴ്സ് 

 

കോഗ്നിറ്റീവ് സൈക്കോളജിസ്റ്റുകളെ ധാരാളമായി ആവശ്യപ്പെടുന്ന ഒരു മേഖലയാണ് മനുഷ്യ വിഭവ ശേഷി രംഗം. ജീവനക്കാരെ പ്രചോദിപ്പിച്ച് പുതിയ ലക്ഷ്യങ്ങളിലേക്ക് നയിക്കുക, മാനേജ്മെന്റ് രംഗത്തെ കാര്യക്ഷമത ഉറപ്പാക്കുക, സവിശേഷ ഗുണങ്ങളുള്ളവരെ തന്ത്രപരമായി ഉപയോഗിക്കുക, നേതൃഗുണങ്ങൾ വളർത്തിയെടുക്കുക, ഓരോരുത്തരുടെയും പ്രകടനം മെച്ചപ്പെടുത്തുക എന്നിയെല്ലാം കോഗ്നിറ്റീവ് സൈക്കോളജിസ്റ്റുകളുടെ ഉത്തരവാദിത്വമാണ്. ഇവയെല്ലാം ഫലപ്രദമായി മുന്നോട്ടുപോകുമ്പോഴാണ് സ്ഥാപനം ലക്ഷ്യം നേടുന്നതും പുതിയ ഉയരങ്ങളിലേക്കു കുതിക്കുന്നതും. ജീവനക്കാർക്കുവേണ്ടി മാറുന്ന കാലത്തിനനുസരിച്ച് പരിശീലന തന്ത്രങ്ങളും രൂപപ്പെടുത്തേണ്ടിവരും. മികച്ച തന്ത്രങ്ങളും പരിശീലന വ്യവസ്ഥകളും ഏറ്റവും പുതിയ അറിവിനെക്കുറിച്ചുള്ള ബോധവും ജീവനക്കാർക്ക് പകർന്നുനൽകേണ്ടിവരും. 

 

ADVERTISEMENT

വിദ്യാഭ്യാസം 

 

വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുന്ന രംഗമാണ് പ്രോബ്ലം സോൾവിങ് അഥവാ പ്രശ്ന പരിഹാരം. പുതിയ വസ്തുതകളെ മനസ്സിലാക്കുക എന്നതാണ് മറ്റൊരു പ്രശ്ന മേഖല. ഈ രണ്ടു രംഗങ്ങളിലും കോഗ്നിറ്റീവ് സൈക്കോളജിസ്റ്റുകൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുമെന്നതുകൊണ്ടാണ് വിദ്യാഭ്യാസ രംഗത്ത് ഈ ബിരുദക്കാർക്ക് ആവശ്യം കൂടുന്നത്. പഠന വൈകല്യമുള്ള കുട്ടികളെ സഹായിക്കുന്നതിലും ഇത്തരക്കാർക്ക് സഹായിക്കാനാവും. പഠന സമ്പ്രദായത്തിലെ മാറ്റവും പുതിയ രീതികളുടെ കണ്ടുപിടുത്തവുമാണ് മറ്റൊന്ന്. വൈകല്യങ്ങളുള്ളവരെ മാറ്റിനിർത്താതെ മുഖ്യധാരയിലേക്ക് നയിച്ചും അവർക്കും അവസരങ്ങൾ പ്രദാനം ചെയ്തും ആരോഗ്യകരമായ ഒരു സമൂഹത്തെ നിർമിക്കുന്നതിൽ മനഃശാസ്ത്രജ്ഞർക്ക് വിലപ്പെട്ട റോളുണ്ട്. കോഗ്നിറ്റീവ് സൈക്കോളജിസ്റ്റുകൾ ഈ രംഗത്തെ ഏറ്റവും പുതിയ പ്രവണതകൾ മനസ്സിലാക്കി, അതനുസരിച്ച് പുതിയ രീതികൾ രൂപപ്പെടുത്തി കുറവുകളുള്ളവരെയും മറ്റുള്ളവർക്ക് ഒപ്പം എത്തിക്കുന്നു. 

 

 

മാർക്കറ്റിങ്, അഡ്വടൈസിങ്

 

വിപണിയെക്കുറിച്ചുള്ള പഠനം പുതിയ കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു മേഖലയാണ്. സർവേ ഫലം അനുസരിച്ചാണ് പലപ്പോഴും പുതിയ തീരുമാനങ്ങൾ എടുക്കുന്നത്.  അവ സ്ഥാപനങ്ങളുടെ പ്രകടനത്തെ നിർണായകമായി ബാധിക്കും. നിലവിലെ സാഹചര്യങ്ങളെ വിലയിരുത്തി നാളെ എന്തു സംഭവിക്കാൻ പോകുന്നു എന്നറിയാനാണ് പലർക്കും താൽപര്യം. ഇവിടെ കോഗ്നിറ്റീവ് സൈക്കോളജിസ്റ്റുകൾക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. ഉപഭോക്താക്കളുടെ മാറുന്ന രീതികളാണ് മറ്റൊരു പഠന മേഖല. ഉപഭോക്താക്കളുടെ പ്രവണതകളും സമീപന രീതിയും മാറുന്നതനുസരിച്ച് വ്യാപാര, വിപണി തന്ത്രങ്ങളും മാറ്റേണ്ടിവരും. കഴിഞ്ഞ കാലത്ത് എന്തു സംഭവിച്ചു എന്നത് വളരെ വേഗം ചരിത്രമായി മാറുകയും ഭാവിയിൽ എന്തു സംഭവിക്കുമെന്ന പഠനത്തിന് പ്രാധാന്യം കൂടുകയും ചെയ്തതോടെ മനഃശാസ്ത്രജ്ഞർക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളത്. മറ്റാർക്കും കിട്ടാത്ത വിവരങ്ങൾ ലഭിച്ചാൽ മാത്രമേ, അവ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ മാത്രമേ മത്സരത്തിൽ മുന്നിലെത്താനാവൂ എന്നതാണ് വിപണി പഠിപ്പിക്കുന്ന പാഠം. ഇത് മനസ്സിലാക്കി സവിശേഷ തന്ത്രങ്ങൾ രൂപപ്പെടുത്താൻ കോഗ്നിറ്റീവ് സൈക്കോളജിസ്റ്റുകൾ വേണ്ടിവരും. 

 

Content Summary : 4 career settings for a cognitive psychologist