കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ഭാഭ അറ്റോമിക് റിസർച് സെന്ററിന്റെ (ബാർക്) ഭാഗമായ ‘റേഡിയേഷൻ മെഡിസിൻ സെന്റർ’, നടത്തുന്ന ജോലിസാധ്യതയുള്ള 2 എംഎസ്‌സി പ്രോഗ്രാമുകളിലെ 2023–25 പ്രവേശനത്തിന് ഈ മാസം 12 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൽപിത സർവകലാശാലയായ ഹോമി ഭാഭ നാഷനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ഭാഭ അറ്റോമിക് റിസർച് സെന്ററിന്റെ (ബാർക്) ഭാഗമായ ‘റേഡിയേഷൻ മെഡിസിൻ സെന്റർ’, നടത്തുന്ന ജോലിസാധ്യതയുള്ള 2 എംഎസ്‌സി പ്രോഗ്രാമുകളിലെ 2023–25 പ്രവേശനത്തിന് ഈ മാസം 12 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൽപിത സർവകലാശാലയായ ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണു പ്രോഗ്രാം നടത്തുന്നത്. വെബ്: recruit.barc.gov.in/www.barc.gov.in.

∙ പ്രോഗ്രാമുകൾ

ADVERTISEMENT

1. എംഎസ്‌സി ഹോസ്പിറ്റൽ റേഡിയോ ഫാർമസി: സയൻസ് വിഷയങ്ങളിൽ 60% എങ്കിലും മാർക്കോടെ കെമിസ്ട്രി അടങ്ങിയ ബിഎസ്‌സിയുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് / ബയോളജി വേണം. സയൻസ് വിഷയങ്ങളിൽ 60% എങ്കിലും മാർക്കുള്ള ബിഫാം ആയാലും മതി.

2. എംഎസ്‌സി ന്യൂക്ലിയർ മെഡിസിൻ & മോളിക്യുലർ ഇമേജിങ് ടെക്നോളജി: 60% എങ്കിലും മൊത്തം മാർക്കോടെ ഇനിപ്പറയുന്ന ഏതെങ്കിലും ബിഎസ്‌സി

ADVERTISEMENT

അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ അംഗീകാരമുള്ള ന്യൂക്ലിയർ മെഡിസിൻ ബിഎസ്‌സി

സിക്സ്, കെമിസ്ട്രി, മാത്‌സ്, സുവോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബയോടെക്നോളജി ഇവയൊന്നിലെ ബിഎസ്‌സി. പ്രോഗ്രാമിൽ ഫിസിക്സോ കെമിസ്ട്രിയോ വിഷയമായിരിക്കണം. കറസ്പോണ്ടൻസ് ബിരുദം പരിഗണിക്കില്ല.

ADVERTISEMENT

∙ പൊതു വ്യവസ്ഥകൾ

2 പ്രോഗ്രാമുകളുടെയും കോഴ്സ് ദൈർഘ്യം 2 വർഷം. ഓരോന്നിലും 10 സീറ്റ്. ഇതിൽ പകുതി സ്പോൺസേഡ്. ആകെ സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരാം. 2023 മേയ് ഒന്നിന് അപേക്ഷകർക്കു 35 വയസ്സു കവിയരുത്. പട്ടിക, പിന്നാക്ക, ഭിന്നശേഷി, സ്പോൺസേഡ് വിഭാഗക്കാർക്ക് യഥാക്രമം 40. 38, 45, 45 വയസ്സു വരെയാകാം. ന്യൂക്ലിയർ മെഡിസിനുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികൾക്കും മറ്റു സ്ഥാപനങ്ങൾക്കും അപേക്ഷകരെ സ്പോൺസർ ചെയ്യാം. പരിശീലനത്തിനു ശേഷം ഉടൻ ജോലി നൽകാൻ കഴിയുന്ന സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പും പരിഗണിക്കും. അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ അംഗീകാരമുള്ളതോ, ഇപ്പോൾ അംഗീകാരത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്നതോ ആയിരിക്കണം സ്പോൺസർ ചെയ്യുന്ന സ്ഥാപനം. ആകെ സീറ്റിൽ ഒരെണ്ണം പട്ടിക / പിന്നാക്ക വിഭാഗത്തിനു സംവരണം ചെയ്തിട്ടുണ്ട്.

ഡിസംബർ 17ന് മുംബൈയിൽ നടത്തുന്ന പൊതുപ്രവേശനപരീക്ഷയിൽ 12–ാം ക്ലാസ് നിലവാരത്തിലുള്ള ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് / ബയോളജി വിഷയങ്ങളിലെ 150 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളുണ്ടായിരിക്കും. ടെസ്റ്റിൽ 50% എങ്കിലും മാർക്കു നേടണം. ടെസ്റ്റിനു ഹാജരാകാൻ യാത്രപ്പടിയില്ല.

സിലക്‌ഷനുള്ളവർക്ക് 15,000 രൂപ പ്രതിമാസ സ്റ്റൈപൻഡ് കിട്ടും. സ്പോൺസേർഡ് വിഭാഗത്തിനു സ്റ്റൈപൻഡില്ല. ഹോസ്റ്റലുണ്ട്. recruit.barc.gov.in എന്ന സൈറ്റിൽ നവംബർ 12ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 2 കോഴ്സുകൾക്കും അപേക്ഷിക്കുന്നതിനു തടസ്സമില്ല. കോഴ്സ് ഫീയില്ല. എൻറോൾമെന്റിന് 11,000 രൂപയും ഡിപ്പോസിറ്റായി 2,000 രൂപയും അടയ്ക്കണം. വിശദവിവരങ്ങൾക്കു വെബ്സൈറ്റ് നോക്കുക.

Content Summary:

Apply for MSc Programs in Radiation Medicine Today