ചോദ്യം: അഭിനയരംഗത്തെ പഠനസാധ്യതകൾ വിശദീകരിക്കാമോ ? – രശ്മിത ഉത്തരം: അഭിനയ കലയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും അനുബന്ധ മേഖലകളെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. അക്കാദമിക പരിശീലനം നേടാതെ തന്നെ ഈ മേഖലയിൽ കഴിവു തെളിയിച്ചവർ ഏറെയുണ്ടെന്നും ഓർക്കുക. വിദേശത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: അഭിനയരംഗത്തെ പഠനസാധ്യതകൾ വിശദീകരിക്കാമോ ?

– രശ്മിത

ADVERTISEMENT

ഉത്തരം: അഭിനയ കലയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും അനുബന്ധ മേഖലകളെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. അക്കാദമിക പരിശീലനം നേടാതെ തന്നെ ഈ മേഖലയിൽ കഴിവു തെളിയിച്ചവർ ഏറെയുണ്ടെന്നും ഓർക്കുക. വിദേശത്തും ഇന്ത്യയിലുമുള്ള പല ശ്രദ്ധേയ അഭിനേതാക്കളും പരിശീലനം വഴി അഭിനയരംഗത്ത് എത്തിയവരല്ല. പക്ഷേ അതുകൊണ്ട് പരിശീലന സ്ഥാപനങ്ങൾക്ക് പ്രാധാന്യമില്ലെന്ന് അർഥമില്ല. സ്വന്തം കഴിവുകൾ തേച്ചുമിനുക്കാൻ പരിശീലനം സഹായകരമാകും.

ഇന്ത്യയിലെ പ്രധാന പരിശീലന സ്ഥാപനങ്ങൾ ഇവയാണ്:

∙ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുണെ: പിജി ഡിപ്ലോമ ഇൻ ആക്ടിങ്; യോഗ്യത: ബിരുദം

∙നാഷനൽ സ്കൂൾ ഓഫ് ഡ്രാമ (എൻഎസ്ഡി), ന്യൂഡൽഹി: ഡിപ്ലോമ ഇൻ ഡ്രമാറ്റിക് ആർട്സ്; യോഗ്യത: ബിരുദവും 6 പ്രൊഡക്‌ഷനുകളും

ADVERTISEMENT

∙എൻഎസ്ഡി ബെംഗളൂരു സെന്റർ: ഒരു വർഷ ആക്ടിങ് കോഴ്സ്; യോഗ്യത: ബിരുദവും 4 പ്രൊഡക്‌ഷനുകളും

∙ഹൈദരാബാദ് സർവകലാശാല: എംപിഎ തിയറ്റർ ആർട്സ്

∙സ്കൂൾ ഓഫ് ഡ്രാമ, തൃശൂർ: ബാച്‌ലർ ഓഫ് തിയറ്റർ ആർട്സ്, മാസ്റ്റർ ഓഫ് തിയറ്റർ ആർട്സ്

∙കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ്, കോട്ടയം: ഡിപ്ലോമ ഇൻ ആക്ടിങ്; യോഗ്യത: പ്ലസ്ടു

ADVERTISEMENT

∙ബെംഗളൂരു സർവകലാശാല: എംപിഎ തിയറ്റർ ആർട്സ്

∙രവീന്ദ്ര ഭാരതി സർവകലാശാല, കൊൽക്കത്ത: ബിഎ / എംഎ ഡ്രാമ

∙അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സ്, ലക്നൗ: പിജി ഡിപ്ലോമ ഇൻ ഡ്രമാറ്റിക് ആർട്സ്

∙പോണ്ടിച്ചേരി സർവകലാശാല: എംപിഎ ഡ്രാമ ആൻഡ് തിയറ്റർ ആർട്സ്

∙സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്: എംപിഎ തിയറ്റർ ആർട്സ്

∙സമ്പൽപുർ സർവകലാശാല, ഒഡീഷ: എംപിഎ തിയറ്റർ ആർട്സ്

∙ഗോവ സർവകലാശാല: ബിപിഎ തിയറ്റർ ആർട്സ്

∙മുംബൈ സർവകലാശാല: എംഎ തിയറ്റർ ആർട്സ്, ഡിപ്ലോമ ഇൻ ആക്ടിങ് സ്കിൽസ്

∙ക്രൈസ്റ്റ് സർവകലാശാല, ബെംഗളൂരു: ബിഎ തിയറ്റർ സ്റ്റഡീസ്, ഇംഗ്ലിഷ് & സൈക്കോളജി

∙ചണ്ഡിഗഡ് സർവകലാശാല: ബിഎ ഫിലിം & ടിവി സ്റ്റഡീസ്

∙അമിറ്റി സ്കൂൾ ഓഫ് ഫിലിം & ഡ്രാമ, നോയിഡ: ബിഎ ആക്ടിങ്, ബിഎ / എംഎ ഫിലിം, ടിവി & വെബ് സീരീസ്

∙ബാരി ജോൺ ആക്ടിങ് സ്റ്റുഡിയോ, മുംബൈ: ഡിപ്ലോമ / സർട്ടിഫിക്കറ്റ് ഇൻ ആക്ടിങ്

∙അനുപം ഖേർസ് ആക്ടർ പ്രിപെയേഴ്സ്, മുംബൈ: ഡിപ്ലോമ / ഫൗണ്ടേഷൻ ഇൻ ആക്ടിങ്