വളർത്തുമൃഗങ്ങൾ, ആന, കുതിര, പക്ഷികള്‍, മറ്റു ജന്തുജാലങ്ങൾ എന്നിവയുടെ പ്രജനനവും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട പഠനശാഖയാണ് വെറ്ററിനറി സയൻസ്. സീറ്റുകൾ പരിമിതമെങ്കിലും ഈ മേഖലയിൽ അവസരങ്ങളേറെയാണ്.

വളർത്തുമൃഗങ്ങൾ, ആന, കുതിര, പക്ഷികള്‍, മറ്റു ജന്തുജാലങ്ങൾ എന്നിവയുടെ പ്രജനനവും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട പഠനശാഖയാണ് വെറ്ററിനറി സയൻസ്. സീറ്റുകൾ പരിമിതമെങ്കിലും ഈ മേഖലയിൽ അവസരങ്ങളേറെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: 12–ാം ക്ലാസ് വിദ്യാർഥിയാണ്. വെറ്ററിനറി സയൻസ് പഠനസാധ്യതകളും പ്രവേശനരീതികളും വിശദീകരിക്കാമോ ?|
∙മഞ്ജു

ഉത്തരം: വളർത്തുമൃഗങ്ങൾ, ആന, കുതിര, പക്ഷികള്‍, മറ്റു ജന്തുജാലങ്ങൾ എന്നിവയുടെ പ്രജനനവും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട പഠനശാഖയാണ് വെറ്ററിനറി സയൻസ്. സീറ്റുകൾ പരിമിതമെങ്കിലും ഈ മേഖലയിൽ അവസരങ്ങളേറെയാണ്.

ADVERTISEMENT

ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോ ടെക്നോളജി വിഷയങ്ങളോടെ 12–ാം ക്ലാസ് പൂർത്തിയാക്കിയവർക്കു ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ ‘നീറ്റ്–യുജി’യിൽ യോഗ്യത നേടി ബിരുദ പ്രോഗ്രാമായ ബാ‌ച്‌ലർ ഇൻ വെറ്ററിനറി സയൻസ് & അനിമൽ ഹസ്ബൻട്രിക്കു (BVSc & AH) ചേരാം.

കേരളത്തിലെ വെറ്ററിനറി കോളജുകളും കോഴ്സുകളും കേരള വെറ്ററിനറി സർവകലാശാലയ്ക്കു കീഴിലാണ്. തൃശൂരിലും വയനാട് പൂക്കോടുമായി രണ്ടു കോളജുകൾ. 160 സീറ്റ്. അഖിലേന്ത്യാ തലത്തിൽ ആകെ 525 സീറ്റ്. ഇതിൽ 15% അഖിലേന്ത്യാ ക്വോട്ടയാണ്.

പ്രധാന സ്ഥാപനങ്ങൾ:
∙ ജി.ബി.പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചർ & ടെക്നോളജി, പന്ത്നഗർ, ഉത്തരാഖണ്ഡ്

∙ വിശ്വഭാരതി സർവകലാശാല, ശാന്തിനികേതൻ, ബംഗാൾ

ADVERTISEMENT

∙ ഗുരു അംഗദ് ദേവ് വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, ലുധിയാന, പഞ്ചാബ്

∙ തമിഴ്നാട് വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, ചെന്നൈ

∙ ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചർ & ടെക്നോളജി, ഭുവനേശ്വർ

∙ മഹാരാഷ്ട്ര അനിമൽ & ഫിഷറീസ് സയൻസസ് യൂണിവേഴ്സിറ്റി, നാഗ്പുർ

ADVERTISEMENT

∙ ലാലാ ലജ്പത് റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി & അനിമൽ സയൻസസ്, ഹിസാർ, ഹരിയാന

∙ വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് അനിമൽ & ഫിഷറീസ് സയൻസസ്, കൊൽക്കത്ത

അവസരങ്ങൾ ഇവിടെ
മൃഗസംരക്ഷണ വകുപ്പ്, ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് തുടങ്ങി വിവിധ ഗവേഷണ കേന്ദ്രങ്ങൾ, മൃഗശാലകൾ, ഡെയറി പ്ലാന്റുകൾ, മരുന്ന്–വാക്സീൻ നിർമാണക്കമ്പനികൾ, കോഴി–പശു വളർത്തൽകേന്ദ്രങ്ങൾ, അനിമൽ ഷെൽറ്ററുകൾ എന്നിവിടങ്ങളിലെല്ലാം ബിവിഎസ്‌സി ബിരുദധാരികൾക്ക് അവസരങ്ങളുണ്ട്. വിദേശത്തും മികച്ച തൊഴിലവസരങ്ങൾ ലഭ്യമാണ്.

Content Summary:

A Guide to Veterinary Science Studies After 12th