20 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ബിഗ് ക്യു ചാലഞ്ച്

ദിവസവും പത്രം വായിക്കുന്ന വിദ്യാർഥിയാണോ നിങ്ങൾ? വാർത്തകൾ മനസ്സിലാക്കുകയും അറിവുകൾ കുറിച്ചു വയ്ക്കുകയും ചെയ്യാറുണ്ടോ.? ഇല്ലെങ്കിൽ ഇന്നു മുതൽ തുടങ്ങാം. മലയാള മനോരമ സെന്റ്ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ചിന് ഒരുങ്ങാം.

കേരളത്തിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള, ഏറ്റവും കുടുതൽ സമ്മാനങ്ങൾ നൽകുന്ന, ഒരേസമയം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന അറിവുൽസവം. ആകെ സമ്മാനം 20 ലക്ഷം രൂപ. ഹൈസ്കൂൾ–ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യ മൽസരം  സ്വന്തം സ്കൂളിൽ ഓഗസ്റ്റ് ഏഴിന് സംസ്ഥാനതല മത്സരം  11 എപ്പിസോഡുകളിലായി  മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും. അവസാന ആറ് എപ്പിസോഡുകളിൽ ഓരോ ലക്ഷം രൂപ നേടാനുള്ള അവസരം.ജില്ലാ വിജയികൾക്ക് 7000, 5000, 3000 രൂപ വീതമാണു സമ്മാനം.

സംസ്ഥാനതല  മത്സരത്തിലെ വിജയികൾ സമ്മാനത്തുക, സ്കൂളുമായി പങ്കിടും.പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സഹകരണത്തോടെയാണു ബിഗ് ക്യു ചാലഞ്ച്.

കൂടുതൽ വിവരങ്ങൾക്ക്:  8281728339, 0481–2587408, 2587396 (9 am മുതൽ 5.30 pm വരെ),സ്കൂൾ മേധാവികൾക്ക് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം : www.manoramaonline.com/bigq