എൻജിനീയറിങ് ബിരുദമായി; 15–ാം വയസ്സിൽ തനിഷ്ക് ഇനി പിഎച്ച്ഡിക്ക്

അറിവിന്റെ രത്നത്തിളക്കവുമായി പതിനഞ്ചാം വയസ്സിൽ തനിഷ്ക് ഏബ്രഹാം പിഎച്ച്ഡി ഗവേഷണത്തിന്. കലിഫോർണിയ സർവകലശാലയിൽനിന്നു ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത മലയാളി ബാലനാണ് ഇനി ഗവേഷണത്തിനു തയാറെടുക്കുന്നത്. സോഫ്റ്റ്‌വെ‌യർ എൻജിനീയർ ബിജോ ഏബ്രഹാമിന്റെയും വെറ്ററിനറി ഡോക്ടർ താജി ഏബ്രഹാമിന്റെയും മകനാണു തനിഷ്ക്. 

അർബുദ ചികിൽസയിലാണു ഗവേഷണം. കലിഫോർണിയ സർവകലാശാലയിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ എംഡി പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊള്ളലേറ്റവരെ സ്പർശിക്കാതെതന്നെ ഹൃദയമിടിപ്പു പരിശോധിക്കാനുള്ള ഉപകരണം തനിഷ്ക് കണ്ടുപിടിച്ചിട്ടുണ്ട്. 

Education News>>