ബിഗ് ക്യു ചാലഞ്ച്: സ്കൂളിലെ വിജയികളെ നാളെവരെ അറിയിക്കാം

മലയാള മനോരമ സെന്റ് ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസിന്റെ സ്കൂൾതല മൽസര വിജയിയുടെ വിവരങ്ങൾ www.manoramaonline.com/bigq എന്ന വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നാളെ. ഇതിനായി Nominate Now എന്ന ടാബിൽ ക്ലിക് ചെയ്യണം. റജിസ്റ്റർ ചെയ്തശേഷം Print Hall Ticket എന്ന ടാബിൽ ക്ലിക് ചെയ്ത് നോമിനേഷൻ സമയത്ത് നൽകിയ ഇ – മെയിൽ െഎഡി ടൈപ്പ് ചെയ്ത് ഹാൾ ടിക്കറ്റിന്റെ പ്രിന്റ് എടുക്കാം. 15 മുതൽ 21 വരെയുള്ള ജില്ലാതല മൽസരങ്ങൾക്ക് എത്തുമ്പോൾ ഹാൾ ടിക്കറ്റും സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രവും വേണം. സ്കൂൾതല വിജയിക്കുള്ള സർട്ടിഫിക്കറ്റും മെഡലും ജില്ലാ മൽസര വേദിയിൽ സമ്മാനിക്കും. 0481-3812461. bigqchallenge@gmail.com

Education News>>