ഫൊറൻസിക് അപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: കോഴിക്കോട് കേന്ദ്രത്തിനു മാറ്റം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആൻഡ് ഫൊറൻസിക് സയൻസ് (എൻഐസിഎഫ്എസ്) ഇന്ത്യയൊട്ടാകെ 23ന് ഓൺലൈനായി നടത്തുന്ന ഫൊറൻസിക് ആപ്റ്റിറ്റ്യൂഡ് ആൻഡ് കാലിബർ ടെസ്റ്റിനായി (എഫ്എസിടി) കോഴിക്കോട് ജില്ല ആദ്യ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകർ രണ്ടാം ഓപ്ഷനായി തിരഞ്ഞെടുത്ത കേന്ദ്രത്തിൽ ടെസ്റ്റിന് എത്തണമെന്ന് എൻഐസിഎസ്എഫ് ഡയറക്ടർ അറിയിച്ചു. മഴക്കെടുതി മൂലമുണ്ടായ സാങ്കേതിക കാരണങ്ങളാൽ കോഴിക്കോട് ജില്ലയിൽ പരീക്ഷ നടത്താൻ കഴിയാതെ വന്നതിനാലാണിത്. 480 അപേക്ഷകർ കോഴിക്കോട് കേന്ദ്രം ഒന്നാം ഓപ്ഷനായി തിരഞ്ഞെടുത്തിരുന്നു.

Education News>>