ആധാർ ഇല്ലെങ്കിലും സ്കൂൾ പ്രവേശനം നിഷേധിക്കരുത്

ആധാർ ഇല്ലെന്ന കാരണത്താൽ സ്കൂൾ പ്രവേശനം നിഷേധിക്കാനാകില്ലെന്നു സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ). ഇത്തരത്തിൽ വിദ്യാർഥികൾക്കു പ്രവേശനം വിലക്കുന്നതു നിയമവിരുദ്ധമാണെന്നും അതോറിറ്റി വ്യക്തമാക്കി. ആധാർ ഇല്ലാത്ത വിദ്യാർഥികൾക്കു പ്രവേശനം നിഷേധിക്കുന്നതിനു പകരം, അവർക്ക് ആധാർ ലഭ്യമാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണു സ്കൂളുകൾ ചെയ്യേണ്ടതെന്നാണു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കുള്ള സർക്കുലറിൽ യുഐഡിഎഐ നിർദേശിച്ചിരിക്കുന്നത്. ആധാർ ലഭിക്കുംവരെ സ്കൂൾ പ്രവേശനത്തിനു മറ്റു തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം.

Education News>>