ജെഇഇ അപേക്ഷ: തെറ്റ് തിരുത്താം

ചോദ്യം: ജെഇഇ മെയിൻസ് അപേക്ഷയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയിൽ പിശകുണ്ട്. തിരുത്തി അപ്‌ലോഡ് ചെയ്യാൻ സാധിക്കുമോ? –സാനു ടോം

∙ ജെഇഇ മെയിൻസ് പരീക്ഷയ്ക്കു സമർപ്പിച്ച അപേക്ഷയിൽ തെറ്റുള്ളപക്ഷം തിരുത്താനുള്ള സൗകര്യം പരീക്ഷാനടത്തിപ്പു ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് അതോറിറ്റി (എൻ‍ടിഎ) ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി സെഷന് അപേക്ഷിച്ചിരിക്കുന്നവർക്ക് ഒക്ടോബറിൽ (8 മുതൽ 14 വരെയെന്നു പ്രതീക്ഷ) ഇതിന് അവസരം ലഭിക്കും. വിദ്യാർഥിയുടെ പേര്, പരീക്ഷാകേന്ദ്രം, ആധാർ നമ്പർ, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, ഫോട്ടോ, ഒപ്പ് തുടങ്ങിയ വിവരങ്ങളിൽ തിരുത്ത് വരുത്താം. ഫീസ് ഈടാക്കും.

Education News>>