ബിഗ് ഡേറ്റ ബയോളജിയിൽ പിജി ‍ഡിപ്ലോമ

മാസം 10,000 രൂപ സ്കോളർഷിപ്പും ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോ ടെക്നോളജിയിൽ (ഇബാബ്) ഒരു വർഷ ബിഗ് ഡേറ്റ ബയോളജി പിജി ‍ഡിപ്ലോമ പ്രോഗ്രാമിലേക്ക് ഒക്ടോബർ 2 വരെ അപേക്ഷിക്കാം. മാസം 10,000 രൂപ സ്കോളർഷിപ്പുണ്ട്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയാണ് ഇബാബ്. വകുപ്പിന്റെ സഹായത്തോടെയും ഐഐടി ബാംഗ്ലൂരുമായി സഹകരിച്ചുമാണു കോഴ്സ്. 

യോഗ്യത: നിർദിഷ്ട ശാഖകളിലൊന്നിലെ ബിടെക് / എംഎസ്‍സി 

എൻട്രൻസ്: ഒക്ടോബർ 28 http://ibab.ac.in; 080 2852 8900

Education News>>