89 ാം വയസ്സിൽ പിഎച്ച്ഡി പ്രവേശന പരീക്ഷയെഴുതി ശരണബസവരാജ്

പഠനത്തിനു പ്രായമൊരു തടസ്സമല്ലെന്നു തെളിയിച്ചിരിക്കുകയാണ് 89 വയസ്സുള്ള ശരണബസവരാജ്. സ്വാതന്ത്ര്യസമരസേനാനി കൂടിയായ അദ്ദേഹം ഹംപി കന്നഡ സർവകലാശാലയിലേക്കുള്ള പിഎച്ച്ഡി പ്രവേശന പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. അധ്യാപകനായിരുന്ന ഇദ്ദേഹം ജോലിയിൽനിന്നു വിരമിച്ചതോടെയാണ് പഠനത്തിന്റെ രണ്ടാംഘട്ടത്തിലേക്കു കടന്നത്. 

വിരമിച്ച ശേഷം ധാർവാർഡിലെ കർണാടക സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദം നേടി പിഎച്ച്ഡി പ്രവേശനത്തിനു ശ്രമിച്ചെങ്കിലും 55% മാർക്കില്ലാത്തതിനാൽ ആ ശ്രമം വിജയിച്ചില്ല. തോറ്റു പിന്മാറാൻ തയാറാകാതിരുന്ന ശരണബസവരാജ് ഹംപി കന്നഡ സർവകലാശാലയിൽനിന്ന് 60% മാർക്കോടെ സാഹിത്യത്തിൽ എംഎ നേടിയാണ് ഈ പ്രാവശ്യം പ്രവേശന പരീക്ഷയെഴുതിയത്. 

Education News>>