ജാതി തിരുത്തണമെങ്കിൽ?

സർട്ടിഫിക്കറ്റിൽ ജാതി ക്ലറിക്കൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ പരീക്ഷാഭവനിൽ നിന്നു തിരുത്തി ലഭിക്കും. (ക്ലറിക്കൽ തെറ്റ് അല്ലെങ്കിൽ ഗസറ്റ് പരസ്യപ്രകാരം മാത്രമേ തിരുത്തി ലഭിക്കുകയുള്ളൂ). ഇതിനായി അഡ്മിഷൻ റജിസ്റ്ററിന്റെ  ബന്ധപ്പെട്ട പേജ് പ്രഥമാധ്യാപകൻ സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ്. ജനനത്തീയതി ഒഴികെയുള്ള തിരുത്തലുകൾക്കു 30 രൂപയുടെ ചെലാൻ സമർപ്പിക്കണം. മാതാപിതാക്കളുടെ പേര്, വിലാസം എന്നിവ തിരുത്തുന്നതിനു വില്ലേജ് ഓഫിസറിൽ നിന്നുമുള്ള വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം.


Education News>>