പങ്കാളി, ജീവിതത്തിലും പഠനത്തിലും

ദാമ്പത്യ ജീവിതത്തിന്റെ 38–ാം വർഷത്തിൽ അപൂർവനേട്ടത്തിൽ ദമ്പതികൾ. ആനിക്കാട് ചിറമംഗലത്ത് ഇല്ലം പരമേശ്വരൻ നമ്പൂതിരിയും (69) ഭാര്യ നിർമലയുമാണ് മൂന്നു പതിറ്റാണ്ടത്തെ വിദേശജോലിക്കു ശേഷം നാട്ടിലെത്തി എൽഎൽബി പഠനം പൂർത്തിയാക്കി ഇന്നലെ കൊച്ചിയിൽ അഭിഭാഷകരായി എൻറോൾ ചെയ്തത്. ഒമാനിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു പരമേശ്വരൻ നമ്പൂതിരി.

വർഷങ്ങൾക്കു മുൻപേ ആഗ്രഹിച്ച ജോലി ആയിരുന്നതിനാൽ എംഎ ബിരുദധാരിയായ ഭാര്യ നിർമലയുമായി ചേർന്നു കോട്ടയത്ത് എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ എൽഎൽബി പഠനത്തിനു ചേർന്നു. ഒരേ ക്ലാസിൽ പഠിച്ച് ഫസ്റ്റ് ക്ലാസോടെയാണ് ഇരുവരും വിജയിച്ചത്. ഇരുവരും കോട്ടയത്ത് പ്രാക്ടീസിനൊരുങ്ങുകയാണ്.

Education News>>