എൻടിഎസ് പരീക്ഷ: ബാങ്ക് റഫറൻസ് നമ്പർ ലഭിച്ചവർ ഫീസ് അടയ്ക്കേണ്ട

എൻടിഎസ് പരീക്ഷയുടെ ഫീസ് ബാങ്ക് മുഖേന അടച്ച വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടയ്ക്കുമ്പോൾ ബാങ്ക് റഫറൻസ് നമ്പർ ലഭ്യമായാൽ തുടർന്നു വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. ബാങ്ക് റഫറൻസ് ലഭ്യമായാൽ 24 മണിക്കൂർ കഴിഞ്ഞേ (അവധി ദിവസങ്ങൾ ഒഴികെ) ആക്ടിവേറ്റ് ആവുകയുള്ളു. 

സംസ്ഥാനത്തെ എല്ലാ സ്കൂളുകളും (കേന്ദ്രീയ വിദ്യാലയം, ജെഎൻവി, ഗവൺമെന്റ്, എയിഡഡ്, പ്രൈവറ്റ്) സമ്പൂർണ്ണയിൽ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യാത്ത സ്കൂളിലെ വിദ്യാർഥികൾക്ക് എൻടിഎസ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാങ്കേതിക തടസ്സമുണ്ടാവും. അവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ അദർ ഓപ്ഷൻ ക്ലിക്ക് ചെയ്തു സ്കൂളിന്റെ പേരു ടൈപ്പ് ചെയ്യണം. ഈ സൗകര്യം ഇന്നു മുതൽ ലഭിക്കും. ഇവർക്ക് എച്ച്എം/ പ്രിൻസിപ്പൽ വെരിഫിക്കേഷൻ ഉള്ള സൗകര്യം പ്രത്യേകം ലഭ്യമാക്കും.

Education News>>