ദുരന്തങ്ങളെ അതിജീവിക്കാൻ വിദ്യാലയങ്ങളിൽ ബോധവത്കരണ ക്ലാസ്സ്്

മലയാള മനോരമയുടെ വിദ്യാഭ്യാസ വെബ്്സൈറ്റായ മനോരമ ഹൊറൈസണിന്റെയും ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റി (ഐഎൽഡിഎം) ന്റെയും നേതൃത്വത്തിൽ, ദുരന്തങ്ങളെ അതിജീവിക്കുന്നതിനായി സ്കൂളുകളിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. എല്ലാ ജില്ലകളിലെയും സിബിഎസ്‌ഇ സ്കൂളുകളിലാണ് ക്ലാസ്സുകൾ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് സിബിഎസ്‌ഇ സ്കൂളിൽ സെപ്്റ്റംബർ 25ന് രാവിലെ 9.30ന് റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്് വകുപ്പ്് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും.

മുന്നറിയിപ്പുകൾ അടങ്ങുന്ന ലഘുലേഖ പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറി എ. ഷാജഹാൻ ഐഎഎസ് പ്രകാശനം ചെയ്യും. ഐഎൽഡിഎം ഡയറക്ടർ പി.ജി. തോമസ് ഐഎഎസ്, മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ്് ജോയ് മാത്യു തുടങ്ങിയവർ പങ്കെടുക്കും. ഐഎൽഡിഎം പ്രോഗ്രാം ഓഫിസർ വി. ജയമോഹൻ, അസിസ്റ്റന്റ്് പ്രഫസർ എം. അമൽരാജ് എന്നിവർ ക്ലാസ്സുകൾക്കു നേതൃത്വം നൽകും. 

കേരളക്കരയെയാകെ ഞെട്ടിച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ, പുതുതലമുറയ്ക്ക്് ദുരന്തങ്ങളെ അതിജീവിക്കാനുള്ള മുൻകരുതലുകളും മുന്നേറാനുള്ള മാനസികമായ കരുത്തും നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.