ക്ലാസ്സിൽ എങ്ങനെ കൂടുതൽ ശ്രദ്ധിക്കാം

അലസമായി ക്ലാസ്സിൽ ഇരിക്കുക എന്നതു മോശം ശീലം മാത്രമല്ല, നിങ്ങളുടെ ഗ്രേഡിനേയും വളരെ ഹാനികരമായി ബാധിക്കുന്ന കാര്യമാണ്. ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നിങ്ങൾ ഒരു നല്ല വിദ്യാർഥിയാകുന്നു. കൂടാതെ അതു കാണിക്കുന്നതു നിങ്ങളുടെ പക്വതയുടെയും ആത്മനിയന്ത്രണത്തിന്റെയും ഉറച്ച നിലയെകൂടിയാണ്. ഇതു ഭാവിജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.

തയാറെടുപ്പ് എങ്ങനെ വേണം

∙ നല്ല ഉറക്കം

* ഓരോ രാത്രിയിലും വിദ്യാർഥികൾക്കു കുറഞ്ഞത് ഒമ്പത് മണിക്കൂർ ഉറക്കം ലഭിക്കണം.

* ഉറങ്ങുവാൻ കൃത്യമായ ഒരു ബെഡ് ടൈം  സജ്ജമാക്കുക.

* വിശ്രമമില്ലെങ്കിൽ നിങ്ങളുടെ മനസ്സിനു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല.

∙ ആരോഗ്യകരമായ പ്രാതൽ

* രാവിലെ പോഷകാഹാരം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു.

* ടോസ്റ്റഡ് ബ്രഡ്, പൾപ്പോടുകൂടിയ ഓറ‍ഞ്ച് ജ്യൂസ്, പുഴുങ്ങിയ മുട്ട എന്നിവ നല്ല പ്രഭാതഭക്ഷണത്തിന് ഉദാഹരണമാണ്.

തടസ്സങ്ങൾ ഒഴിവാക്കാം

     ∙ ക്ലാസ്സിൽ മുൻ നിരയിൽ തന്നെ ഇരിക്കാം.

* മുൻ നിരയില്‍ തന്നെ ഇരിക്കുന്നത് പഠിപ്പിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി കേൾക്കുവാൻ സഹായിക്കുന്നു.

* വ്യക്തമായി പാഠങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.

     ∙ സുഹൃത്തുക്കളുമായി ഇരിക്കുന്നത് ഒഴിവാക്കാം.

* ക്ലാസ്സിൽ കൂട്ടുകാരുമൊത്ത് ഇരിക്കുന്നത് സംസാരത്തിന് ഇടവരുത്തും.

* അധ്യാപകരിൽ നിന്നുമുള്ള ശ്രദ്ധ വിട്ടുപോകുവാൻ കാരണമാകും.

* കൂട്ടുകാർ സംസാരിച്ചു വരികയാണെങ്കിൽ, പെട്ടന്നുതന്നെ ഉത്തരം കൊടുത്ത് സംസാരം ഒഴിവാക്കാം.

     ∙ മറ്റുള്ള തടസ്സങ്ങളിൽ നിന്നു മാറി നിൽക്കുക.

* പഠനത്തിന് തടസ്സമാകുന്ന വസ്തുക്കൾ അകറ്റി നിർത്തുക.

* ചിലപ്പോൾ മേശപ്പുറത്തെ വെള്ളക്കുപ്പിയാകാം, നിങ്ങൾ ചവയ്കുന്ന ചൂയിംഗം ആകാം.

ക്ലാസ്സിലെ പങ്കാളിത്തം

     ∙ അധ്യാപകരുമായുള്ള ഐ കോണ്ടാക്റ്റ് നിലനിർത്തുക.

      * അധ്യാപകർക്ക് വേണ്ട ബഹുമാനം നൽകുക, ശ്രദ്ധ അധ്യാപരിൽ തന്നെയെന്ന് ബോധ്യപ്പെടുത്തുക.

* ശ്രദ്ധ മാറിപോകുന്നു എന്നു തോന്നുമ്പോൾ വീണ്ടും അധ്യാപകരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.

     ∙ പഠനഭാഗത്തെ കുറിച്ചുള്ള അവബോധം.

* പഠന വിഷയത്തെപറ്റി ആദ്യമേ അറിഞ്ഞിരിക്കണം.

* എന്താണ് പഠിക്കാൻ പോകുന്നത്? എത്രസമയം പഠിക്കണം എന്ന് കൃത്യമായ ധാരണയുണ്ടാകണം.

     ∙ നോട്ടുകൾ കൃത്യമായി എഴുതിയെടുക്കുക.

* പാഠഭാഗങ്ങൾ കൃത്യമായി നോട്ടുപുസ്തകത്തിലേക്ക് എഴുതിയെടുക്കണം.

* പ്രാധാന്യം ഉള്ളത് എന്ത്, ഇല്ലാത്തത് എന്ത് എന്ന് അടയാളപ്പെടുത്തി എടുക്കണം.

* പഴയ പാഠഭാഗങ്ങളും, ഹോം വർക്കുകളും ക്ലാസ്സ് നേരത്ത് എഴുതാതിരിക്കുക.

     ∙ ക്ലാസ്സിലെ സംവാദങ്ങളിൽ കൃത്യമായി പങ്കെടുക്കുക.

* അധ്യാപകന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിനൽകണം.

* സംശയങ്ങൾ ചോദിക്കുകയും അഭിപ്രായങ്ങൾ കൃത്യമായി രേഖപെടുത്തുകയും വേണം.

     ∙ ചോദ്യങ്ങൾ ചോദിക്കുക

* പാഠഭാഗത്തെ സംശയങ്ങൾ കൃത്യമായി ചോദിച്ച് മനസ്സിലാകണം.

     ∙ പരമാവധി അർപ്പണം

* നിറഞ്ഞ പുഞ്ചിരിയോടെ ക്ലാസ്സിൽ പ്രവേശിക്കുക.

* തികഞ്ഞ ആത്മവിശ്വാസം കൈവിടാതെ സൂക്ഷിക്കുക.

ശ്രദ്ധ കേന്ദ്രീകരിക്കുക

     ∙ ഒഴിവു സമയങ്ങളിൽ സംഗീതം ആസ്വദിക്കാം.

* ഇടവേളകളിൽ സംഗീതം ആസ്വദിക്കുന്നത് മനസ്സിനെ കൂടുതൽ സ്വതന്ത്രമാക്കുന്നു.

* നല്ല സംഗീതം കേൾക്കുന്നത് ബുദ്ധിയെയും ചിന്താശകലങ്ങളേയും ഉണർത്തുന്നു.

     ∙ ഭാവിയെ ദൃശ്യവൽക്കരിക്കുക

* ചെറുപ്പം മുതൽക്കെയുള്ള നിങ്ങളുടെ ആഗ്രഹങ്ങളെയും ലക്ഷങ്ങളെയും സ്വപ്നം കാണുക.

* പഠനത്തില്‍ നിന്നും ശ്രദ്ധ തിരിയുന്നില്ലാ എന്ന് ഉറപ്പുവരുത്തുക. 

* ഒരു നല്ല വ്യക്തിയായിരിക്കുക, ശരിയായ കാര്യങ്ങൾ ചെയ്യുക.

More Campus Updates>>