മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമിന് ഡിസംബർ 31 വരെ അപേക്ഷിക്കാം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നടത്തുന്ന 2 വർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാം പ്രവേശനത്തിന് ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും. എംബിബിഎസുകാർക്കാണ് അവസരം.

ക്ലാസുകൾ 2019 ജൂലൈ ഒന്നിന് തുടങ്ങും. വെബ്സൈറ്റ്: www.nie.gov.in.ഫോൺ: 044 26136257