നിഫ്റ്റ് ’ എൻട്രൻസ് ജനുവരി 20ന്

ഫാഷൻ രംഗത്തു ശാസ്ത്രീയ പരിശീലനം നൽകുന്ന രാജ്യത്തെ മുൻനിര സ്ഥാപനമായ നിഫ്റ്റ് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി) വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ‍‍‍ഡിസംബർ 28 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീസ് 2000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1000 രൂപ അടച്ചാൽ മതി. 

വിലാസം: എൻഐഎഫ്ടി ക്യാംപസ്, ഹൗസ് ഖാസ്, ന്യൂഡൽഹി, 110 016. ഫോൺ: 011– 26542000; ഇമെയിൽ: nift@applyadmission.net; വെബ്: www.nift.ac.in 

കോഴ്സുകൾ

എ) ബാച്‌ലർ ഓഫ് ഡിസൈൻ: (ഫാഷൻ / ലെതർ/ ടെക്‌സ്‌റ്റൈൽ / നിറ്റ് വെയർ / ആക്‌സസറി ഡിസൈൻ ; ഫാഷൻ കമ്യൂണിക്കേഷൻ– 4 വർഷം). യോഗ്യത: പ്ലസ്‌ടു അഥവാ എഐസിടിഇ അംഗീകാരമുള്ള, 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമ.

ബി) ബാച്‌ലർ ഓഫ് ഫാഷൻ ടെക്‌നോളജി ഇൻ അപ്പാരൽ പ്രൊഡക്‌ഷൻ: (ബിഎഫ് ടെക്– 4 വർഷം). യോഗ്യത: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി അടങ്ങിയ പ്ലസ്‌ടു അഥവാ എഐസിടിഇ അംഗീകാരമുള്ള, 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമ.

സി) മാസ്‌റ്റർ ഓഫ് ഡിസൈൻ: (എം ഡിസ് –2 വർഷം). യോഗ്യത: ബിരുദം അഥവാ എൻഐഡിയിൽ നിന്നോ എൻഐഎഫ്‌ടിയിൽ നിന്നോ നേടിയ ത്രിവത്സര ഡിപ്ലോമ.

ഡി) മാസ്‌റ്റർ ഓഫ് ഫാഷൻ മാനേജ്‌മെന്റ് (എംഎഫ്എം– 2 വർഷം): യോഗ്യത: ബിരുദം അഥവാ എൻഐഎഫ്‌ടിയിൽ നിന്നോ എൻഐഡിയിൽ നിന്നോ ലഭിച്ച 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമ.

ഇ) മാസ്‌റ്റർ ഓഫ് ഫാഷൻ ടെക്‌നോളജി (എംഎഫ് ടെക് – 2 വർഷം): യോഗ്യത: എൻഐഎഫ്ടി ബിഎഫ് ടെക്‌ അഥവാ ഏതെങ്കിലും ബിടെക്.

എല്ലാ പ്രോഗ്രാമുകൾക്കുമുള്ള പ്രവേശന പരീക്ഷ ജനുവരി 20ന് കൊച്ചി, കണ്ണൂർ, കോയമ്പത്തൂർ അടക്കം 32 കേന്ദ്രങ്ങളിൽ. ബാച്‌ലർ പ്രോഗ്രാമുകൾക്കു സിറ്റുവേഷൻ ടെസ്റ്റും, പിജി പ്രോഗ്രാമുകൾക്ക് ഗ്രൂപ്പ് ചർച്ചയും അഭിമുഖവും ഉണ്ടാകും. ബാച്‌ലർ പ്രോഗ്രാമുകൾക്കു 4 വർഷത്തേക്ക് 6 ലക്ഷം രൂപയോളം ഫീസ് വരും. ഹോസ്റ്റൽച്ചെലവു പുറമേ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

കണ്ണൂർ കേന്ദ്രത്തിലെ കോഴ്സുകൾ

ഫാഷൻ / ടെക്‌സ്‌റ്റൈൽ / നിറ്റ് വെയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ ബി‍ഡിസ് ബിരുദ കോഴ്സുകൾ, അപ്പാരൽ പ്രൊഡക്‌ഷനിൽ ബിഎഫ്‌ടെക്, ഡിസൈൻ/ ഫാഷൻ മാനേജ്‌മെന്റ് മാസ്റ്റർ ബിരുദ കോഴ്സുകൾ. 

ഓരോന്നിനും 27 സീറ്റ്. വിലാസം: NIFT, മങ്ങാട്ടുപറമ്പ്, കണ്ണൂർ– 670 562, ഫോൺ: 0497 2784785.

Education News>>