അമൽജ്യോതിയിൽ ഐഇഡിസി സമ്മിറ്റ്

സംസ്ഥാന സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന  ഐഇഡിസി (ഇന്നവേഷൻ ആൻഡ് എന്റർപ്രെണഷിപ്പ് ഡെവലപ്മെന്റ് സെന്റർ) സമ്മിറ്റിനു കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് വേദിയാകുന്നു. 3നു നടക്കുന്ന സമ്മിറ്റിൽ  നാലായിരത്തോളം വിദ്യാർഥികളും അഞ്ഞൂറിലേറെ അധ്യാപകരും പങ്കാളികളാകും. യുവജനങ്ങളിൽ ക്രിയാത്മകതയുടെ ഒപ്പം സംരഭകത്വബോധവും വളർത്തുകയാണു ലക്ഷ്യം. രാവിലെ 9ന് ആരംഭിക്കുന്ന വിവിധ സെഷനുകളിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഒട്ടേറെ സെഷനുകളും സ്റ്റാളുകളും സമ്മിറ്റിലുണ്ടാകും. നാളെ  കോളജ് അധ്യാപകർക്കായി പ്രത്യേക മീറ്റ് അപ് പ്രോഗ്രാം നടത്തുമെന്ന് അമൽജ്യോതി മാനേജർ ഫാ.ഡോ.മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഇസഡ് വി.ളാക്കാപ്പറമ്പിൽ, ഐപിആർ സെൽ കോ ഓ‍ർഡിനേറ്റർ ഡോ.ജിപ്പു ജേക്കബ് എന്നിവർ അറിയിച്ചു. 


Education News>>