പുത്തൻ ആശയങ്ങൾ ഇങ്ങു പോരട്ടെ!

സ്റ്റാർട്ടപ്പുകളിലേക്കും നവീനാശയങ്ങളിലേക്കും വിദ്യാർഥികളെ നയിക്കുന്ന ഇന്നവേഷൻ കൗൺസിലിനു രൂപം നൽകാൻ എല്ലാ സർവകലാശാലകൾക്കും യുജിസി നിർദേശം. രാജ്യത്താകെ 850ൽ അധികം സർവകലാശാലകൾ ഉള്ളതിൽ ഇതുവരെ കൗൺസിലിനു രൂപം നൽകിയത് 96 എണ്ണം മാത്രം. തിരഞ്ഞെടുക്കപ്പെട്ട കോളജുകളിലും കൗൺസിൽ രൂപീകരിക്കണമെന്നു വൈസ് ചാൻസലർമാർക്ക് അയച്ച കത്തിൽ യുജിസി നിർദേശിക്കുന്നു. 

കേന്ദ്ര മാനവശേഷി മന്ത്രാലയമാകും ഇന്നവേഷൻ കൗൺസിലുകളെ നിയന്ത്രിക്കുക. ഇവ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി മന്ത്രാലയം പ്രത്യേക മേളകളും ശിൽപശാലകളും സംഘടിപ്പിക്കും. മൽസരം നടത്തി മാസംതോറും സർട്ടിഫിക്കറ്റുകളും കാഷ് അവാർഡും നൽകും.

 പ്രമുഖ ബിസിനസ് സ്ഥാപന മേധാവികളുമായി ആശയവിനിമയം നടത്താനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. പഠനയാത്രകൾക്കും പ്രോജക്ടുകൾക്കും സാമ്പത്തിക സഹായവും ലഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പുറമേ വ്യവസായ പ്രമുഖർ, സംരംഭകർ എന്നിവരെയും കൗൺസിലിൽ അംഗങ്ങളാക്കണം. 

അടുത്ത വർഷം വിപുലമായ പരിപാടികളാണു കൗൺസിൽ അംഗങ്ങൾക്കായി കേന്ദ്രം സംഘടിപ്പിക്കുന്നത്. ജനുവരി 15 മുതൽ 30 വരെ ഐഡിയ മൽസരം, ഫെബ്രുവരിയിൽ ഡിസൈൻ മൽസരം, ഏപ്രിലിൽ ബൂട്ട് ക്യാംപ്, ഹാക്കത്തൺ തുടങ്ങിയവ അവയിൽ ചിലതുമാത്രം.

More Campus Updates>